മൂക്ക് ചെത്തി, നാക്ക് പിളർത്തി, വിരലുകൾ മുറിച്ച് യുവാവ്; അന്യഗ്രഹ ജീവിയെ പോലെയാകുക ലക്ഷ്യം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മൂക്ക് ചെത്തി, നാക്ക് പിളർത്തി, വിരലുകൾ മുറിച്ച് യുവാവ്; അന്യഗ്രഹ ജീവിയെ പോലെയാകുക ലക്ഷ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2021, 09:35 pm IST
FacebookTwitterWhatsAppTelegram

ശരീരത്തെ രൂപമാറ്റം വരുത്തുകയെന്നത് ഒരു പുതിയ കാര്യമല്ല. തടി കൂട്ടിയും കുറച്ചും ശരീര ഭാഗങ്ങൾ കൂടുതലായി വെച്ചുപിടിപ്പിച്ചുമെല്ലാം മനുഷ്യർ പലവിധ ശസ്ത്രക്രിയകൾ നടത്താറുണ്ട്. ബാർബി ഡോളിനെ പോലെ രൂപമാറ്റം വരുത്തുന്ന വിദേശ വനിതകൾ പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കുകയും ലോക പ്രശസ്തമാകുകയും ചെയ്തിട്ടുണ്ട്. എന്നാൽ നാം ഇന്നുവരെ കണ്ട രൂപമാറ്റ ശസ്ത്രക്രിയകളിൽ നിന്നെല്ലാം വ്യത്യസ്തത പുലർത്തി ഒരാൾ പ്രസിദ്ധിയാർജിച്ചിരിക്കുകയാണ്. ഫ്രാൻസിലെ ആന്റണി ലോഫ്രെഡോ..

ഒറ്റ നോട്ടത്തിൽ ആരും പേടിച്ചുപോകുന്ന രൂപത്തിലേക്കാണ് ആന്റണി ലോഫ്രെഡോ ശസ്ത്രക്രിയയിലൂടെ മാറിയത്. തന്നെ കണ്ടാൽ അന്യഗ്രഹ ജീവിയെ പോലെ തോന്നണമെന്നാണ് ആന്റണിയുടെ ആഗ്രഹം. 33കാരനായ ഇയാൾ തന്റെ ജീവിത ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി ചെയ്തത് ആരെയും അതിശയിപ്പിക്കുന്ന പ്രവൃത്തികളാണ്.

കൃഷ്ണമണി ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ ടാറ്റു ചെയ്തു കഴിഞ്ഞ ആന്റണി തന്റെ നാവിനെ രണ്ടായി പിളർത്തി. മൂക്കിന്റെ അഗ്രം മുറിച്ചു. മേൽചുണ്ടിന്റെ ഒരു ഭാഗം എടുത്തുകളഞ്ഞു. തലയിൽ മുഴകളും കുഴികളും ഉണ്ടാക്കി. ഇതെല്ലാം ചെയ്തിട്ട് കുറച്ച് നാളുകളായി. ഏറ്റവും ഒടുവിൽ ചെയ്ത സാഹസം കൈകളിലെ രണ്ട് വിരലുകൾ ചെത്തികളഞ്ഞതാണ്. കഴിഞ്ഞ ദിവസം നടന്ന ശസ്ത്രക്രിയയിലൂടെ ഇടതു കയ്യിലെ വിരലുകളാണ് മുറിച്ചുമാറ്റിയത്. അടുത്ത് തന്നെ വലതുകയ്യിലും ഇത് പ്രാവർത്തികമാക്കുമെന്ന് ആന്റണി പറഞ്ഞു.

തന്റെ ഈ പ്രവൃത്തികൾക്കെല്ലാം ആന്റണി ഒരു പേരിട്ടിട്ടുണ്ട്. ബ്ലാക്ക് ഏലിയന്റ് പ്രോജക്ട് എന്നാണത്. ഇൻസ്റ്റഗ്രാമിലൂടെ ശസ്ത്രക്രിയയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ആന്റണി അപ്പപ്പോൾ പങ്കുവെക്കാറുണ്ട്. നിരവധി ഫോളോവേഴ്‌സുള്ള ആന്റണിയുടെ രൂപമാറ്റ ശസ്ത്രക്രിയ എന്നും വിവാദമായിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ എത്തുകയും പതിവാണ്.

പല രാജ്യങ്ങളിലും ശരീര ഭാഗങ്ങൾ മുറിച്ചുമാറ്റുന്നത് നിയമവിരുദ്ധമാണെന്നത് ആന്റണിക്ക് ചെറിയ വെല്ലുവിളി ഉയർത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള നിയമങ്ങൾ ഫ്രാൻസിലും നിലനിൽക്കുന്നതിനാൽ സ്‌പെയിനിലെത്തിയാണ് മൂക്കിന്റെ അഗ്രം ചെത്തികളഞ്ഞത്. ചുണ്ടിന്റെ ഒരു ഭാഗം അടർത്തി കളഞ്ഞതിന് ശേഷം സംസാരിക്കാൻ അൽപം ബുദ്ധിമുട്ടുണ്ടെന്നും ആന്റണി പറയുന്നു.

അന്യഗ്രഹ ജീവിയാകുന്നതിന് ആന്റണിയുടെ പോരാട്ടങ്ങൾ അവസാനിച്ചിട്ടില്ല. ശരീരം മെറ്റലിന് സമാനമാക്കുകയാണ് അടുത്ത ലക്ഷ്യം. ഇിതനായി ശരീരത്തിലെ ചർമം മുഴുവൻ നീക്കം ചെയ്യുമെന്നും ആന്റണി അറിയിച്ചു. സാഹസങ്ങൾ വിനോദമാക്കുന്ന ഈ ചെറുപ്പക്കാരൻ നിരവധിയാളുകൾക്ക് ഉത്തരം കിട്ടാത്തൊരു ചോദ്യമാണ്.

Tags: black alien project
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies