സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ വാഗ്ദാനവുമായി കെജ്‌രിവാൾ; വെറുതെ പണം നൽകുന്നതല്ല, പണമുണ്ടാക്കാൻ വഴിയൊരുക്കുന്നതാണ് സ്ത്രീ ശാക്തീകരണമെന്ന് വിമർശനം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ വാഗ്ദാനവുമായി കെജ്‌രിവാൾ; വെറുതെ പണം നൽകുന്നതല്ല, പണമുണ്ടാക്കാൻ വഴിയൊരുക്കുന്നതാണ് സ്ത്രീ ശാക്തീകരണമെന്ന് വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2021, 10:22 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് പഞ്ചാബിലെത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നിർണായകമെന്ന് കരുതിയ പുതിയ പ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലായിരുന്നു പ്രഖ്യാപനം. പഞ്ചാബിൽ എഎപി അധികാരത്തിലെത്തിയാൽ 18 വയസിന് മുകളിലുള്ള സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ നൽകുമെന്നാണ് കെജ്‌രിവാളിന്റെ വാഗ്ദാനം. മോഗയിൽ ഒത്തുകൂടിയ ഒരു കൂട്ടം സ്ത്രീകളോടാണ് ഡൽഹി മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്.

‘ആലോചിച്ച് നോക്കൂ.. 18-20 വയസുള്ള പെൺകുട്ടികൾ കോളേജിൽ പോകാൻ ആഗ്രഹിക്കുന്നുണ്ടാകും എന്നാൽ പണമുണ്ടാകില്ല. പുതിയ വസ്ത്രങ്ങൾ വാങ്ങാൻ കൊതിക്കുന്നുണ്ടാകും പക്ഷേ പിതാവിന്റെ കയ്യിൽ പൈസ കാണില്ല. പലരും അച്ചനോട് ചോദിക്കാൻ മടിച്ചിട്ട് ആവശ്യപ്പെടാറുമില്ല. ഇനി അവൾ വിഷമിക്കേണ്ടി വരില്ല. മാർക്കറ്റിൽ പോയി അവൾക്ക് ഇഷ്ടമുള്ളത് വാങ്ങാൻ കഴിയും. അതുപോലെ മക്കൾക്ക് വേണ്ടത് ചെയ്ത് കൊടുക്കാൻ കഴിയാത്ത വീട്ടമ്മമാർ. അവർക്കും ഇനി ആശ്വാസമാകും. നിങ്ങൾക്ക് പുതിയ സാരി വാങ്ങുകയും ചെയ്യാം. ഇതിനായി ചെയ്യേണ്ടത് ഒറ്റ കാര്യം മാത്രം. ഇവിടെ ആംആദ്മി പാർട്ടി അധികാരത്തിൽ വരണമെന്ന് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

എന്നാൽ പ്രഖ്യാപനത്തിന് ശേഷം രൂക്ഷവിമർശനമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്നത്. ഒന്നാമതായി പദ്ധതി യാഥാർത്ഥ്യമാക്കുകയെന്നത് വാഗ്ദാനം നൽകുന്ന പോലെ അനായസമല്ലെന്നതാണ്. ഏകദേശം ഒരു കോടി പത്ത് ലക്ഷത്തോളം സ്ത്രീകൾ വസിക്കുന്ന പഞ്ചാബിൽ ഒരു വർഷം പദ്ധതി നടപ്പിലാക്കണമെങ്കിൽ പോലും 13,200 കോടി രൂപയെങ്കിലും കുറഞ്ഞത് വേണം. അതും ജനങ്ങളുടെ നികുതി പണത്തിൽ നിന്നുമെടുക്കും. ഇതിൽ പകുതിയും സ്ത്രീകളിൽ നിന്ന് തന്നെ പിരിച്ചെടുത്ത തുകയാകുമെന്നതാണ് മറ്റൊരു യാഥാർത്ഥ്യം.

രണ്ടാമത്തേതായി കെജ്‌രിവാളിന്റെ പ്രഖ്യാപനത്തിലെ സ്ത്രീവരുദ്ധതയും പുരുഷമേധാവിത്വവുമാണ് ചർച്ചയാകുന്നത്. സ്ത്രീകൾ തുടർന്നും ഭർത്താവിന്റെയോ പിതാവിന്റെയോ ചിലവിൽ തന്നെ തുടരണമെന്ന കാര്യത്തിൽ കെജ്‌രിവാളും വ്യത്യസ്തനാകുന്നില്ല. പണം സൗജന്യമായി നൽകാമെന്ന് പറയുന്ന സമയം സ്ത്രീകൾക്കായി കൂടുതൽ തൊഴിലവസരങ്ങൾ നൽകുകയോ പഠന ഫീസിൽ ഇളവ് നൽകുകയോ സ്വയം സഹായ സംഘങ്ങൾ രൂപീകരിക്കുകയോ ചെയ്യാമെന്ന് പറയുന്നത് സ്ത്രീകൾക്ക് സ്വന്തം കാലിൽ നിൽക്കാൻ സഹായിക്കുമെന്ന് പലരും അഭിപ്രായപ്പെട്ടു. പണം ഉണ്ടാക്കുന്നതിനുള്ള അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനേക്കാൾ പണം സൗജന്യമായി നൽകുന്നത് എപ്രകാരമാണ് മികച്ചതാകുകയെന്നും സമൂഹമാദ്ധ്യമങ്ങളിൽ ചോദ്യങ്ങൾ ഉയർന്നു.

വീട്ടമ്മമാർക്ക് ഭർത്താക്കൻമാർ ആവശ്യത്തിന് പണം നൽകാത്തത് ചൂണ്ടിക്കാട്ടിയ കെജ്‌രിവാൾ ആ വീട്ടിലെ സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്യാൻ തയ്യാറാകുന്നില്ല. ഒന്നുകിൽ ആ സ്ത്രീ ചൂഷണത്തിന് വിധേയമാകുന്ന ബന്ധമാകാം അത്. അല്ലെങ്കിൽ ദാരിദ്ര്യമാകാം കാരണം. ഇതിന് പോംവഴി കണ്ടെത്തുകയാണ് യഥാർത്ഥ ജനപ്രതിനിധികൾ ചെയ്യേണ്ടത്. ആ സ്ത്രീക്ക് നിയമസഹായം ഉറപ്പുവരുത്തുകയോ അതുമല്ലെങ്കിൽ ഭർത്താവിനും ഭാര്യയ്‌ക്കും തൊഴിൽ ലഭ്യമാക്കുകയോ വേണമെന്നും വിമർശകർ ചൂണ്ടിക്കാട്ടി.

 

Tags: ARAVIND KEJRIWALL
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies