തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയക്ക് സാധ്യത.മഴ കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,കോട്ടയംഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.
നവംബർ 29 ഓടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യയുണ്ടെന്നും മുന്നറിയിപ്പ്.
തെക്കൻ ആന്തമാൻ കടലിലായിരിക്കും ന്യൂനമർദ്ദം. ഇത് ശക്തി പ്രാപിച്ചു പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിൽ ഇന്ത്യൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ശ്രീലങ്ക, തെക്കൻ തമിഴ് നാട് തീരത്തേക്ക് നീങ്ങാനാണ് സാധ്യത. അതേസമയം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലെ ചക്രവാതചുഴി നിലവിൽ ശ്രീലങ്കയുടെ തെക്കൻ തീരത്ത് സ്ഥിതി ചെയ്യുകയാണ്.
Comments