സ്വന്തമായി കഞ്ചാവ് തോട്ടം; ഇനി കഞ്ചാവിന്റെ ബ്രാൻഡ് അംബാസിഡറാകാനൊരുങ്ങി ബോക്‌സിങ് താരം മൈക്ക് ടൈസൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്വന്തമായി കഞ്ചാവ് തോട്ടം; ഇനി കഞ്ചാവിന്റെ ബ്രാൻഡ് അംബാസിഡറാകാനൊരുങ്ങി ബോക്‌സിങ് താരം മൈക്ക് ടൈസൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2021, 08:22 am IST
FacebookTwitterWhatsAppTelegram

പ്രശസ്ത ബോക്‌സിങ് താരം മൈക്ക് ടൈസൻ കഞ്ചാവിന്റെ ബ്രാൻഡ് അംബാസിഡറാകാനൊരുങ്ങുന്നു. ആഫ്രിക്കൻ രാജ്യമായ മലാവിയാണ് രാജ്യത്തെ കഞ്ചാവ് കൃഷിയുടെ ഔദ്യോഗിക അംബാസഡറാകാൻ മൈക്ക് ടൈസനെ ക്ഷണിച്ചിരിക്കുന്നത്. രാജ്യത്തെ കൃഷി മന്ത്രിയായ ലോബിൻ ലോ ഇക്കാര്യം അഭ്യർത്ഥിച്ച് ടൈസന് കത്തയച്ചിട്ടുണ്ട്. മെഡിക്കൽ, വ്യാവസായിക ആവശ്യങ്ങൾക്കായി കഞ്ചാവ് വളർത്തുന്നത് മലാവിയിൽ കഴിഞ്ഞ വർഷം നിയമവിധേയമാക്കിയിരുന്നു. ഇതോടെ രാജ്യത്ത് ധാരാളം പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടതായി ലോബിൻ ലോ പറയുന്നു.

ബോക്‌സിങ് റിങ്ങിൽ 1990കളിലെ താരമായിരുന്നു മൈക്ക് ടൈസൻ. മുൻ ലോക ഹെവിവെയ്റ്റ് ചാമ്പ്യൻ കൂടിയായ ടൈസന് യുഎസിൽ ഒരു കഞ്ചാവ് ഫാമും സ്വന്തമായിട്ടുണ്ട്. അമേരിക്കയിലെ കഞ്ചാവ് അസോസിയേഷനുമായും അടുത്ത് പ്രവർത്തിക്കുന്ന വ്യക്തി കൂടിയാണ് ടൈസൻ. ബ്രാൻഡ് അംബാസിഡറാകാനുള്ള ക്ഷണം ടൈസൻ സ്വീകരിച്ചതായും ലോബിൻ വ്യക്തമാക്കിയിട്ടുണ്ട്. ഔഷധ നിർമ്മാണ ആവശ്യങ്ങൾക്കും വ്യാവസായിക ആവശ്യങ്ങൾക്കും കഞ്ചാവ് വളർത്താൻ ആളുകളെ പ്രേരിപ്പിക്കുക എന്നതാണ് കൃഷി മന്ത്രാലയം ലക്ഷ്യമിടുന്നത്. ടൈസന്റെ സാന്നിദ്ധ്യം കഞ്ചാവ് കൃഷിയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുമെന്നും, കൂടുതൽ നിക്ഷേപങ്ങൾ ഉണ്ടാകുമെന്നുമാണ് ഇവർ പ്രതീക്ഷിക്കുന്നത്. എന്നാൽ വ്യക്തിപരമായ ആവശ്യങ്ങൾക്കായി കഞ്ചാവ് ഉപയോഗിക്കുന്നത് രാജ്യത്ത് നിയമവിധേയമല്ല.

കഞ്ചാവ് വലിക്കുന്നത് തന്റെ മാനസികാരോഗ്യം മെച്ചപ്പെടുത്തിയെന്നും, ജീവിതം ഏറെ മനോഹരമാക്കി മാറ്റാൻ സഹായിച്ചെന്നും ടൈസൻ പറയുന്നു. കഞ്ചാവ് വലിക്കുന്നത് ഗുരുതരമായ ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതേസമയം ബലാത്സംഗ കുറ്റത്തിന് ജയിലിലായ ഒരാളെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് ശരിയായ നടപടിയല്ലെന്നാണ് മലാവി സിവിൽ സൊസൈറ്റി ഗ്രൂപ്പായ ‘സെന്റർ ഫോർ പബ്ലിക് അക്കൗണ്ടബിലിറ്റി’യുടെ വിമർശനം. കേസിൽ മൂന്ന് വർഷത്തിലേറെ തടവ് ശിക്ഷ അനുഭവിച്ച വ്യക്തിയാണ് ടൈസൻ. ഇത് ചൂണ്ടിക്കാട്ടിയാണ് വിമർശനം. എന്നാൽ ഇക്കാര്യങ്ങൾ പരിഗണിക്കേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്.

Tags: MIKE TYSON
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies