സഞ്ജിത്തിൻറെ കൊലപാതകം: കൊലയാളി സംഘത്തിലെ അഞ്ചുപേരെയും തിരിച്ചറിഞ്ഞെന്ന് പോലീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സഞ്ജിത്തിന്റെ കൊലപാതകം: കൊലയാളി സംഘത്തിലെ അഞ്ചുപേരെയും തിരിച്ചറിഞ്ഞെന്ന് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2021, 11:51 am IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: ആർഎസ്എസ് സ്വയംസേവകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയത് രാഷ്‌ട്രീയ വിരോധത്തിന്റെ പേരിലെന്ന് പോലീസ്. കേസിലെ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞതായി പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പ്രതികൾ സഞ്ചരിച്ച കാർ ഓടിച്ചയാളുടെ കുറ്റസമ്മതമൊഴിയാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. അഞ്ച് പേർ ചേർന്നാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിയത്. മൂന്ന് പേർ കൊലയാളികളെ രക്ഷപ്പെടാൻ സഹായിച്ചു. സംഭവത്തിൽ എട്ട് പ്രതികളുണ്ടെന്നും ഒന്നാം പ്രതിയുടെ കുറ്റസമ്മതമൊഴിയിൽ പറയുന്നു.

ബൈക്കിൽ വരികയായിരുന്നു സഞ്ജിത്തിനെ പ്രതികള്‍ ചവിട്ടി വീഴ്‌ത്തി. ഇതിന് പിന്നാലെ നാല് പേർ കാറിൽ നിന്നിറങ്ങി സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കാർ ഓടിച്ചയാൾ പുറത്തിറങ്ങിയില്ല. മരിച്ചെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് പ്രതികൾ തിരിച്ച് പോയത്. അവശേഷിക്കുന്ന മൂന്ന് പേർ കൊലയാളി സംഘത്തിന് എല്ലാ സഹായവും ചെയ്തു നൽകിയെന്നുമാണ് ഒന്നാം പ്രതിയുടെ കുറ്റസമ്മതമൊഴി.

നവംബർ 15ന് രാവിലെ ഒമ്പതു മണിയോടെയാണ് സഞ്ജിത് കൊലപ്പെട്ടത്. ഈ ദിവസം രാവിലെ ഏഴ് മണിക്കാണ് തത്തമംഗലത്ത് വച്ച് അഞ്ച് പ്രതികളും കാറിൽ കയറിയത്. സഞ്ജിത്തിനെ കുറിച്ചുള്ള എല്ലാവിവരങ്ങളും മറ്റ് മൂന്ന് പേർ ചേർന്ന് കൊലയാളികളെ അറിയിക്കുന്നുണ്ടായിരുന്നു. കൊല നടത്തിയ ശേഷം പ്രതികൾക്ക് രക്ഷപ്പെടാനുള്ള സഹായവും ഇവർ ചെയ്തു കൊടുത്തു. രാഷ്‌ട്രീയ വിരോധമാണ് കൊലയ്‌ക്ക് പിന്നിലെന്നും ഒന്നാം പ്രതിയുടെ മൊഴിയിൽ പറയുന്നു.

പ്രതികളെല്ലാം പാലക്കാട് ജില്ലയിൽ നിന്നുമുള്ളവരാണ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് പ്രതികൾ കസ്റ്റഡിയിലുണ്ടെന്നാണ് അനൗദ്യോഗിക വിവരം.

Tags: sanjith murder
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies