ലോകത്തിന്റെ മുത്തശ്ശിയെന്ന റിക്കോർഡ് സ്വന്തമാക്കിയ ലോല ഇസ്ക അന്തരിച്ചു . ഫ്രാൻസിസ്ക സൂസാനോ എന്ന ലോല 1897 സെപ്റ്റംബർ 11-ന് ഫിലിപ്പീൻസിലാണ് ജനിച്ചത്. 124 വയസ്സായിരുന്നു . 19-ാം നൂറ്റാണ്ടിലായിരുന്നു ലോലയുടെ ജനനമെന്നാണ് റെക്കോർഡുകളിൽ പറയുന്നത്.
നെഗ്രോസ് ഓക്സിഡന്റലിലെ കബൻകലൻ സിറ്റി ഗവൺമെന്റാണ് മരണവിവരം പുറത്ത് വിട്ടത് . ലോല ഇസ്ക എപ്പോഴും ഞങ്ങളുടെ പ്രചോദനമായും അഭിമാനമായും നിലനിൽക്കുമെന്ന് മേയർ പെഡ്രോ സെയ്കോ പറഞ്ഞു.
നഗരത്തിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. മരണകാരണം സംബന്ധിച്ച വിവരങ്ങളും പുറത്ത് വന്നിട്ടില്ല . രണ്ട് വർഷത്തിനു മുൻപാണ് ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് ലോല മുത്തശ്ശി സ്വന്തമാക്കിയത്. ലീൻ കാൽമെന്റിന്റെ പേരിലായിരുന്നു മുൻപ് ഈ റെക്കോർഡ്.
Comments