ദക്ഷിണേന്ത്യക്കാരുടെ പ്രിയപ്പെട്ട പ്രാതൽ വിഭവങ്ങളിലൊന്നാണ് ഇഡ്ഡലി. ആരോഗ്യദായകവും രുചികരവുമാണെന്നതിന് പുറമെ ഞൊടിയിടയിൽ ഉണ്ടാക്കാമെന്നതും ഇഡ്ഡലിയുടെ പ്രത്യേകതയാണ്. അരിയും ഉഴുന്നും കുതിർത്ത് അരച്ച് മാവുണ്ടാക്കികയും, ഇത് പുളിച്ച ശേഷം ഇഡ്ഡലിത്തട്ടിലൊഴിച്ച് ഇഡ്ഡലി ഉണ്ടാക്കുകയും ചെയ്യുന്നതാണ് സാധാരണ രീതി. ചമ്മന്തിയും സാമ്പാറും കൂട്ടി ഇഡ്ഡലി കഴിക്കാൻ ആർക്കും ഒരു മടിയും ഉണ്ടാകില്ല. ഇഡ്ഡലികൾക്ക് തന്നെ പല വകഭേദങ്ങളുണ്ട്. ഓട്സ് ഇഡ്ഡലി, റവ ഇഡ്ഡലി എന്നിവ അവയിൽ ചിലതാണ്. ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു പങ്കുവച്ച ഒരു ഇഡ്ഡലിക്കാര്യം സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. മില്ലറ്റ് ഇഡ്ഡലി കഴിച്ചപ്പോഴുണ്ടായ ഒരു അനുഭവമാണ് അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചത്.
ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിന് സമീപമുള്ള വസേന പൊലി എന്ന കൊച്ചു സ്റ്റാളിൽ നിന്നാണ് അദ്ദേഹം മില്ലറ്റ് ഇഡ്ഡലി കഴിച്ചത്. ഇഡ്ഡലി അതീവ രുചികരമാണെന്നാണ് വെങ്കയ്യനായിഡു പറയുന്നത്. യുവ സംരംഭകനായ ചിറ്റേം സുധീറാണ് ഈ സ്റ്റാൾ നടത്തുന്നത്. ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണമാണിതെന്നും അദ്ദേഹം പറയുന്നു. പരമ്പരാഗത രീതികളിലുള്ള ആഹാരക്രമവും ജീവിതശൈലിയും തിരികെ കൊണ്ടുവരാൻ യുവാക്കൾ മുന്നോട്ടു വയ്ക്കുന്ന ഇത്തരം സംരംഭങ്ങൾ അഭിനന്ദിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറയുന്നു. ഇഡ്ഡലിയുടേയും അത് വിൽക്കുന്ന സ്റ്റാളിന്റേയും ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിൽ പങ്കു വച്ചിട്ടുണ്ട്.
Such innovative efforts by our youth to go back to our traditional diet & lifestyle are commendable.
— Vice President of India (@VPSecretariat) November 24, 2021
Comments