മാഗ്‌നസ് കാൾസണോ യാൻ നെപോമ്‌നിയാച്ചിയോ; ചതുരംഗക്കളത്തിലെ വിശ്വ ജേതാവ് ആരാകും?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മാഗ്‌നസ് കാൾസണോ യാൻ നെപോമ്‌നിയാച്ചിയോ; ചതുരംഗക്കളത്തിലെ വിശ്വ ജേതാവ് ആരാകും?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2021, 05:38 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: ലോക ചെസ് ചാമ്പ്യൻഷിപ്പിന് വെളളിയാഴ്ച ദുബായിയിലെ എക്‌സ്‌പോ 2020 വേദിയിലെ എക്‌സിബിഷൻ ഹാളിൽ തുടക്കമാകും. നിലവിലെ ലോക ജേതാവ് മാഗ്നസ് കാൾണും റഷ്യയുടെ നെപോമ്‌നിയാച്ചിയുമാണ് കലാശ പോരാട്ടത്തിൽ കരുക്കൾ നീക്കുന്നത്. ഇന്ത്യൻ സമയം രാത്രി 9.30ന് ആണ് ആദ്യ പോരാട്ടം.

ഒരു ദശാബ്ദത്തിലേറെ ലോകചാമ്പ്യൻ പദവി നിലനിർത്തുന്ന കാൾസണ് നെപോമ്‌നിയാച്ചി വെല്ലുവിളി ഉയർത്തുമെന്നാണ് വിദഗ്ധർ കണക്ക്കൂട്ടുന്നത്. ചെന്നൈയിൽ നടന്ന 2013ലെ ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ വിശ്വനാഥ് ആനന്ദിനെ പരാജയപ്പെടുത്തിയ കാൾസൺ ഇതുവരെ കിരീടം മറ്റാർക്കും വിട്ടുകൊടുത്തിട്ടില്ല.

ലോകം കണ്ടതിൽ വച്ച് ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് കാൾസൺ. കാൾസന്റെ കളി ബോബി ഫിഷറിന്റെയും അനത്തൊലി കാർപ്പോവിന്റെയും ശൈലികൾ സമന്വയിപ്പിച്ച് കൊണ്ടുളളതാണ്. ബോബി ഫിഷറിനെപോലെ മത്സരബുദ്ധിയും കാർപ്പോവിനെ പോലെ വളരെ പൊസിഷണലായി എതിരാളിയെ വലിഞ്ഞു മുറുക്കിയുളള നീക്കവുമാണ് കാൾസണെ വ്യത്യസ്തനാകുന്നത്.

2020-21ൽ നടന്ന കാൻഡിഡേറ്റ് ടൂർണ്ണമെന്റെ് വിജയിച്ചാണ് നെപോമ്‌നിയാച്ചി ലോക ചാമ്പ്യൻഷിപ്പിന്റെ കലാശപോരാട്ടത്തിന് യോഗ്യത നേടിയത്. ഏറ്റവും മികച്ച എട്ട് കളിക്കാരാണ് 14 റൗണ്ടുളള കാൻഡിഡേറ്റ് ടൂർണ്ണമെന്റെിൽ പങ്കെടുക്കുന്നത്. നിലവിലെ ലോക ചാമ്പ്യനെ ആര് നേരിടണമെന്ന് തീരുമാനിക്കുന്ന ടൂർണമെന്റെ് ആണ് കാൻഡിഡേറ്റ് ചെസ് ചാമ്പ്യൻഷിപ്പ്.

ദൗർബല്യമില്ലാത്ത കളിക്കാരൻ എന്ന് പുകൾപെറ്റ കാൾസന്റെ കളി നെപോമ്‌നിയാച്ചി എങ്ങനെ നേരിടുമെന്നാണ് ലോകം ഉറ്റു നോക്കുന്നത്. കാൾസണ് തന്നെയാണ് സാധ്യത കൽപ്പിക്കുന്നത്. എന്നാൽ ഗ്യാരി കാസ്പറോവിന്റെയും അനാത്തൊലി കാർപ്പോവിന്റെയും നാട്ടുകാരനായ നെപോമ്‌നിയാച്ചിയെ തളളിക്കളയാനാവില്ല. ആക്രമണശൈലിയാണ് റഷ്യൻ താരത്തിന്റെ കളിയുടെ സവിശേഷത. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ 12ൽ നിന്ന് 14 റൗണ്ടായി ഉയർത്തിയിട്ടുണ്ട്. 14.90 കോടി രൂപയാണ് സമ്മാനതുക. അതിൽ വിജയിക്ക് 60 ശതമാനവും എതിരാളിക്ക് 40 ശതമാനവും ലഭിക്കും. ഡിസംബർ 11 വരെയാണ് പോരാട്ടം.

 

Tags: magnus carlsondubaiian nepomniachtchidubai expo 2020
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies