റാഞ്ചി : ഝാർഖണ്ഡിൽ പോലീസ് സ്റ്റേഷന് നേരെ കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണം. ഭീകരർ നടത്തിയ ഐഇഡി ആക്രമണത്തിൽ പോലീസ് സ്റ്റേഷൻ കെട്ടിടം തകർന്നു. ഗുംല ജില്ലയിൽ പുതുതായി നിർമ്മിക്കുന്ന പോലീസ് സ്റ്റേഷന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. പോലീസ് സ്റ്റേഷന്റെ പണി 80 ശതമാനത്തോളം പൂർത്തിയായിരുന്നു. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്. തൊഴിലാളികൾ പോയ ശേഷം അവിടേക്കെത്തിയ ഭീകരർ ആക്രമണം നടത്തുകയായിരുന്നു. നിലവിലെ പോലീസ് സ്റ്റേഷനിൽ നിന്നും മൂന്ന് കിലോ മീറ്റർ അകലെമാറിയാണ് പുതിയ പോലീസ് സ്റ്റേഷന്റെ നിർമ്മാണം പുരോഗമിക്കുന്നത്.സ്ഫോടനത്തിൽ പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ 35 ശതമാനത്തോളം തകർന്നു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കമ്യൂണിസ്റ്റ് ഭീകരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Comments