കാൻപൂർ: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ന്യൂസിലൻഡിന് രണ്ട് വിക്കറ്റ് നഷ്ടം. ഉച്ചഭക്ഷണത്തിനായി പിരിയുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 197 റൺസാണ് കിവീസ് നേടിയത്. 82 റൺസുമായി ടോം ലാഥം ക്രീസിലുണ്ട്.
89 റൺസെടുത്ത വിൽ യങ്ങിനെയും 18 റൺസെടുത്ത നായകൻ കെയ്ൻ വില്യംസണിനെയുമാണ് കിവീസിന് നഷ്ടമായത്. സ്കോർ 151ൽ നിൽക്കേ രവിചന്ദ്ര അശ്വിനാണ് വിൽ യങ്ങിന്റെ വിക്കറ്റ് നേടിയത്. യങ്ങിന് പകരം നായകൻ കെയ്ൻ വില്യംസണാണ് ക്രീസിലെത്തിയത്.
വില്യംസണിന്റെ ബാറ്റിങ് പുരോഗമിക്കുന്നതിനിടെയാണ് ഉമേഷ് യാദവിന്റെ പന്തിൽ കിവീസ് നായകന് അടിതെറ്റിയത്. 64 പന്തുകളിൽ നിന്ന് 18 ആണ് വില്യംസൺ എടുത്തത്.
ആദ്യ ഇന്നിങ്സിൽ ഇന്ത്യ 345 റൺസിന് ഓൾഔട്ടായിരുന്നു. ശ്രേയസ് അയ്യരുടെ സെഞ്ച്വറിയാണ് ഇന്ത്യയെ 300 കടക്കാൻ സഹായിച്ചത്.
Comments