ത്രിപുര കാവിക്കോട്ടതന്നെ;മമതയുടെ വിദ്വേഷ പ്രചാരണവും സിപിഎമ്മിന്റെ കുത്തിത്തിരിപ്പും ഏറ്റില്ല; ബിജെപിയെ തുണച്ചത് വികസനവും അഴിമതിരഹിത ഭരണവും
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ത്രിപുര കാവിക്കോട്ടതന്നെ;മമതയുടെ വിദ്വേഷ പ്രചാരണവും സിപിഎമ്മിന്റെ കുത്തിത്തിരിപ്പും ഏറ്റില്ല; ബിജെപിയെ തുണച്ചത് വികസനവും അഴിമതിരഹിത ഭരണവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2021, 11:28 am IST
FacebookTwitterWhatsAppTelegram

ത്രിപുര കാവിക്കോട്ട തന്നെയെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് ഫലം. അക്രമവും വിദ്വേഷ പ്രചാരണവും കൈമുതലാക്കിയ സിപിഎമ്മിനും തൃണമൂൽ കോൺഗ്രസ്സിനും തിരഞ്ഞെടുപ്പ് ഫലം കനത്ത ആഘാതം തന്നെയാണ്. ബിജെപിയ്‌ക്കെതിരെ ദേശീയ തലത്തിൽ ബദലാവാൻ കച്ചകെട്ടിയിറങ്ങിയ മമത ബാനർജിയ്‌ക്കുള്ള തിരിച്ചടി കൂടിയാണ് ത്രിപുരയിലെ ജനവിധി.

മുഖ്യമന്ത്രി ബിപ്ലവ് ദേവിന്റെ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് തിരഞ്ഞെടുപ്പ് ഫലത്തെ ബിജെപി വിലയിരുത്തുന്നത്. ആകെയുള്ള 334 സീറ്റുകളിൽ 329 സീറ്റുകൾ ഭരണകക്ഷിയായ ബിജെപി നേടികഴിഞ്ഞു. തികച്ചും ഏകപക്ഷീയവും ആധികാരികവുമായ വിജയം. പ്രതിപക്ഷ പാർട്ടിയായ സിപിഎമ്മിന് മൂന്ന് സീറ്റുകൊണ്ട് തൃപ്തിപെടേണ്ടി വന്നു. ബംഗാളിലെ മന്ത്രിമാരെയും മുതിർന്ന നേതാക്കളെയും പ്രചാരണത്തിനെത്തിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട തൃണമൂൽ കോൺഗ്രസിന് നേടാനായത് കേവലം ഒരു സീറ്റു മാത്രം. ഒരു സീറ്റ് പ്രദേശിക പാർട്ടി നേടിയപ്പോൾ കോൺഗ്രസ്സ് പൂജ്യത്തിലൊതുങ്ങി.

അഗർത്തല മുനിസിപ്പാലിറ്റിയിൽ ബിജെപി നേടിയത് തകർപ്പൻ വിജയം. ആകെയുള്ള 51 സീറ്റുകളിൽ മുഴുവൻ സീറ്റുകളിലും വിജയിച്ച് പ്രതിപക്ഷ പാർട്ടികളെ നിലംപരിശാക്കി. തൃണമൂൽ കോൺഗ്രസിനും സിപിഎമ്മിനും കോൺഗ്രസിനും അഗർത്തലയിൽ അക്കൗണ്ട് തുറക്കാനായില്ലാ എന്നത് നാണക്കേടായി. പതിറ്റാണ്ടുകൾ സംസ്ഥാന ഭരണം കയ്യാളിയ സിപിഎമ്മിന് നേരിട്ടത് കനത്ത തിരിച്ചടിയാണ്.

ത്രിപുരയിൽ ഇനി ഒരു തിരിച്ചുവരവ് സിപിഎമ്മിന് സാധ്യമല്ലെന്ന് തെളിയിക്കുന്നത് കൂടിയാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ബിജെപി വ്യക്തമായ ആധിപത്യം നേടിയിട്ടുണ്ട്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് വ്യാപകമായ അക്രമങ്ങളാണ് പ്രതിപക്ഷ പാർട്ടികൾ അഴിച്ചുവിട്ടത്. ബംഗാളിൽ നിന്നുള്ള തൃണമൂൽ നേതാക്കളും പ്രവർത്തകരും സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും സംഘർഷമുണ്ടാക്കി. ബിജെപി ഓഫീസുകൾ തകർക്കുകയും സർക്കാർ സ്ഥാപനങ്ങൾ ആക്രമിക്കുകയും ചെയ്തു.

ബംഗ്ലാദേശിലെ ഹിന്ദു വിരുദ്ധ കലാപങ്ങളിൽ പ്രതിഷേധിച്ച് നടന്ന സമരത്തിനിടെ മൂസ്ലീം പള്ളി കത്തിച്ചെന്ന വ്യാജ വാർത്തയും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തൃണമൂലും സിപിഎമ്മും കോൺഗ്രസും ഉപയോഗപ്പെടുത്തി. വാർത്ത തെറ്റെന്ന് തെളിഞ്ഞിട്ടും വോട്ട് ബാങ്ക് മുന്നിൽ കണ്ട് ഇവർ വ്യാജ പ്രചാരണം തുടർന്നു.

പ്രതിപക്ഷ കക്ഷികളുടെ സർവ്വ കുപ്രചരണങ്ങളെയും അതിജീവിച്ച് നേടിയ തകർപ്പൻ വിജയം ബിജെപിയ്‌ക്ക് നൽകുന്ന അത്മവിശ്വാസം ചെറുതല്ല. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയക്കുതിപ്പ് നടത്താനുള്ള ഊർജ്ജം ത്രിപുര ഫലം ബിജെപിയ്‌ക്ക് നൽകുമെന്നതിൽ തർക്കമില്ല.

Tags: Mamata BanerjeeBiplab kumar debbjp tripura
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies