ഞണ്ടുകളേ ഇതിലേ ഇതിലേ; കാറുകൾക്കും മറ്റ് വാഹനങ്ങൾക്കും നിരോധനം; റോഡുകളടച്ച് ക്രിസ്തുമസ് ദ്വീപ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഞണ്ടുകളേ ഇതിലേ ഇതിലേ; കാറുകൾക്കും മറ്റ് വാഹനങ്ങൾക്കും നിരോധനം; റോഡുകളടച്ച് ക്രിസ്തുമസ് ദ്വീപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2021, 09:45 am IST
Facebook
Twitter
WhatsAppTelegram

മനുഷ്യരുടെ കുടിയേറ്റത്തെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. പലകാരണത്താലാണ് അവർ കുടിയേറുന്നത്. എന്നാൽ ഇപ്പോൾ ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപ് സാക്ഷിയാകുന്നത് ഞണ്ടുകളുടെ കുടിയേറ്റത്തെയാണ്. ദ്വീപിൽ ഇപ്പോൾ എവിടെ നോക്കിയാലും ഞണ്ടുകളാണ്. ദശലക്ഷക്കണക്കിന് ചുവന്ന ഞണ്ടുകളാണ് റോഡുകളിലൂടെ പാലങ്ങളിലൂടെയും നീങ്ങുന്നത്. ഞണ്ടുകളുടെ പ്രജനന കാലമായതിനാലാണിത്. ഭൂമിയിലെ ഏറ്റവും വലിയ ജന്തുകുടിയേറ്റങ്ങളിൽ ഒന്നാണിത്. കാലുകുത്താൻ പോലും സ്ഥലമില്ലാതെ പ്രദേശങ്ങളെല്ലാം ഞണ്ടുകൾ ഏറ്റെടുത്തിരിക്കുകയാണ്.

ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപാണ് ക്രിസ്മസ് ദ്വീപ്. 1643 ഡിസംബർ 25നാണ് ഈ ദ്വീപ് കണ്ടെത്തിയത്. അതിനാൽ തന്നെയാണ് ഈ ദ്വീപിനെ ക്രിസ്മസ് ദ്വീപ് എന്ന് അറിയപ്പെടുന്നത്. നിരവധി പ്രത്യേകതകളുള്ള ജീവജാലകങ്ങൾ ക്രിസ്മസ് ദ്വീപിൽ ഉണ്ടെങ്കിലും ഞണ്ടുകളുടെ പേരിലാണ് ഈ ദ്വീപ് അറിയപ്പെടുന്നത്. വടക്കു പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ഈ ചെറിയ ദ്വീപ് എല്ലാ വർഷവും ഞണ്ടുകളുടെ കുടിയേറ്റത്തിന് സാക്ഷ്യം വഹിക്കാറുണ്ട്.

ഒക്ടോബറിലോ നവംബറിലോ പെയ്യുന്ന മഴയ്‌ക്ക് ശേഷമാണ് ഞണ്ടുകൾ വനത്തിൽ നിന്നും സുദ്രത്തിലേക്ക് മുട്ടയിടാനായി പോകുന്നത്. ഏകദേശം 50 ദശലക്ഷം ഞണ്ടുകൾ ഇത്തരത്തിൽ സമുദ്രത്തിലേക്ക് പുറുപ്പെടുന്നുണ്ട്. ദേശാടന സമയത്ത് ആളുകൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ പോലും ഞണ്ടുകളെ കൊണ്ട് നിറഞ്ഞിരിക്കും. ചിലപ്പോൾ വീടിന്റെ വാതിലുകളിലും ഭിത്തികളിലും പോലും ഇവ സ്ഥാനംപിടിക്കാറുണ്ട്.

റോഡുകളും പാർക്കുകളുമെല്ലാം ഞണ്ടുകളെക്കൊണ്ട് നിറഞ്ഞിരിക്കും. ഈ കാഴ്‌ച്ചകാണാൻ നിരവധി വിനോദസഞ്ചാരികളാണ് ഇവിടേയ്‌ക്ക് എത്തുന്നത്. എന്നാൽ ഇവിടുത്തെ ജനങ്ങൾ ഈ സമയത്ത് ഞണ്ടുകളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയായിരിക്കും. അതിനാൽ തന്നെ ഞണ്ടുകൾ വീട്ടിൽ വരാതിരിക്കാനുള്ള മുന്നൊരുക്കങ്ങൾ ദ്വീപ് നിവാസികളെടുക്കാറുണ്ട്.

ഞണ്ടുകൾ കൂട്ടത്തോടെ റോഡുകളിലും വഴികളിലും ഇറങ്ങുന്നത് വാഹനാപകടങ്ങൾക്കും കാരണമാകാറുണ്ട്. അതിനാൽ ഞണ്ട് കുടിയേറ്റത്തിന് ആഴ്‌ച്ചകൾക്ക് മുൻപ് തന്നെ അധികൃതർ നടപടികൾ സ്വീകരിച്ച് തുടങ്ങും. റോഡുകൾ അടച്ചിടുന്നതാണ് അതിൽ പ്രധാനം. ഞണ്ടുകളുടെ സുരക്ഷയും വാഹനങ്ങളുടെ സംരക്ഷണവുമാണ് ലക്ഷ്യം. ഇത്തരത്തിലുള്ള ചുവന്ന ഞണ്ടുകളുടെ തോടിന് കട്ടി കൂടുതലാണ്. ഓസ്ട്രേലിയൻ സർക്കാർ ഞണ്ടുകൾക്ക് സുരക്ഷിതമായി കടന്നു പോകാൻ പാലങ്ങളും തുരങ്കങ്ങളും നിർമ്മിച്ചിട്ടുണ്ട്.

മറ്റ് ഉപദ്രവങ്ങൾ ഒന്നും തന്നെ ഈ ഞണ്ടുകളെ കൊണ്ട് ഉണ്ടാകാറില്ല. ഇലകളും പൂക്കളുമാണ് ഇവയുടെ പ്രധാന ഭക്ഷണം. ചിലപ്പോൾ സ്വന്തം കുഞ്ഞുങ്ങളേയും ഞണ്ടുകൾ ഭക്ഷിക്കും. കുടിയേറ്റ സമയത്ത് ആൺ ഞണ്ടുകളാണ് ആദ്യം സമുദ്രതീരത്ത് എത്തുന്നത്. അവർക്ക് പിന്നാലെ പെൺ ഞണ്ടുകളും എത്തും. ഞണ്ടുകൾക്ക് തങ്ങളുടെ മാളങ്ങൾ എപ്പോൾ ഉപേക്ഷിച്ച് പോകണമെന്ന് കൃത്യമായി അറിയാം. എണ്ണമറ്റ ഞണ്ടുകളുള്ള ഈ ദ്വീപിന് ഞണ്ടുകളുടെ ദ്വീപ് എന്നും പേരുണ്ട്.

Tags: crab
Share
Tweet
SendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

Latest News

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies