ഇടുക്കി: മുല്ലപ്പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. 142 അടിയാണ് നിലവിലെ ജലനിരപ്പ്. ഈ സാഹചര്യത്തിൽ അണക്കെട്ടിലെ അഞ്ച് ഷട്ടറുകൾ തുറന്നു. റൂൾ കർവ് പ്രകാരം തമിഴ്‌നാടിന് 142 അടി വെള്ളം ഡാമിൽ നിലനിർത്താം.
ജലനിരപ്പ് ഉയർന്നതോടെ തമിഴ്‌നാട് വീണ്ടും ടണൽ വഴി വെള്ളം കൊണ്ടുപോകാൻ തുടങ്ങി. കഴിഞ്ഞ ദിവസം തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നത് നിർത്തിയിരുന്നു. നീരൊഴുക്ക് കുറഞ്ഞതിനാലാണ് തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നത് നിർത്തിയത്.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ ലഭിച്ചതിനെ തുടർന്നാണ് നീരൊഴുക്ക് ശക്തമായത്. ഡാമിൽ ജലനിരപ്പ് ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിൽ പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം നേരത്തെ തന്നെ നൽകിയിരുന്നു.















