പൂനെ: നാല് വയസ്സുകാരി പീഡനത്തിനിരയായ സംഭവത്തിൽ പന്ത്രണ്ടുകാരനെ പോലീസ് പിടികൂടി. ചോക്കലേറ്റ് വാങ്ങാൻ പണം നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് 12കാരൻ നാല് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചത്. ആൺകുട്ടിയുടെ അയൽവാസിയാണ് പീഡനത്തിനിരയായ പെൺകുട്ടി. കളിക്കാനിറങ്ങിയപ്പോഴാണ് പണം തരാമെന്ന് പറഞ്ഞ് നാല് വയസ്സുകാരിയെ വിളിച്ചു കൊണ്ടുപോകുന്നത്. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം.
പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ പിംപ്രി ചിൻച്വാദ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടി ഇടയ്ക്കിടക്ക് ആൺകുട്ടിയുടെ വീട്ടിൽ പോകാറുണ്ടായിരുന്നതായും പെൺകുട്ടിയുടെ വീട്ടുകാർ പോലീസിനോട് പറഞ്ഞിട്ടുണ്ട്. മിഠായി വാങ്ങാൻ പണം തരാമെന്ന് പറഞ്ഞാണ് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പെൺകുട്ടിയുടെ അമ്മ ഇത് കാണുകയും, ഉടനെ തന്നെ കുഞ്ഞിനെ തിരികെ വീട്ടിൽ കൊണ്ടു വരികയും ചെയ്യുകയായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Comments