രോമാഞ്ചമണിയും , കണ്ണു നിറയും ; ക്രിക്കറ്റിലെ ഐതിഹാസികമായ ഇന്ത്യൻ വിജയം ; 83 ന്റെ ട്രെയിലർ പുറത്തിറങ്ങി
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രോമാഞ്ചമണിയും , കണ്ണു നിറയും ; ക്രിക്കറ്റിലെ ഐതിഹാസികമായ ഇന്ത്യൻ വിജയം ; 83 ന്റെ ട്രെയിലർ പുറത്തിറങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2021, 12:27 pm IST
Facebook
Twitter
WhatsAppTelegram

ഒരു പ്രതീക്ഷയുമില്ലാതെ ഒരു ജയമെങ്കിലും നേടുമോ എന്ന് പോലും സംശയിക്കപ്പെട്ടിരുന്ന ഒരു ടീം. ലോകക്രിക്കറ്റിലെ കരുത്തന്മാരുടെ മുന്നിൽ അമ്പേ തകർന്നു പോകുമെന്ന് ക്രിക്കറ്റ് പണ്ഡിതന്മാർ വിധിയെഴുതിയ ടീം. എന്നാൽ ആ ടീം കാണിച്ചത് അത്ഭുതങ്ങളായിരുന്നു. മുടിചൂടാമന്നന്മാരെന്ന് പ്രഖ്യാപിച്ച് ഹാട്രിക് കിരീടം നേടാനെത്തിയെ വെസ്റ്റിൻഡീസിനെ ലോഡ്സിൽ തകർത്ത് കപിലിന്റെ ചെകുത്താന്മാർ കിരീടം ചൂടി. ഐതിഹാസികമായ ആ ക്രിക്കറ്റ് വിജയത്തിന്റെ കഥപറയുന്ന 83 എന്ന ചിത്രത്തിന്റെ ട്രെയിലറാണ് ഇപ്പോൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്.

കപിൽദേവായി രൺവീർ സിംഗ് വേഷമിടുന്ന ചിത്രത്തിന്റെ ട്രെയിലർ കണ്ണു നിറയ്‌ക്കുന്നതും അതിനൊപ്പം തന്നെ ആവേശമുണർത്തുന്നതുമാണ്. 17 റൺസിന് അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട് തോൽവിയിലേക്ക് പോകുകയായിരുന്ന ഇന്ത്യൻ ടീമിനെ കൈപിടിച്ചുയർത്തിയ കപിലിന്റെ ഇന്നിംഗ്സാണ് ട്രെയിലറിൽ പ്രധാനമായും കാണിച്ചിരിക്കുന്നത്. മാച്ചുകൾക്ക് മുൻപ് വിരലിലെണ്ണാവുന്നവർ മാത്രം പങ്കെടുത്ത പത്രസമ്മേളനത്തിൽ ഞങ്ങളിവിടെ വന്നത് കിരീടം നേടാനാണെന്ന് കപിൽ ദേവ് ആത്മവിശ്വാസത്തോടെ പറയുന്ന രംഗവും ട്രെയിലറിലുണ്ട്. കിരീടം നേടിയതിനു ശേഷം മുറി നിറഞ്ഞു കവിഞ്ഞ പത്രക്കാർക്ക് മുന്നിൽ ഞാനിത് നേരത്തെ പറഞ്ഞതല്ലേ എന്ന കപിലിന്റെ ചോദ്യവും ട്രെയിലറിലുണ്ട്.

കബീർ ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യയ്‌ക്ക് ലോകകപ്പ് നേടിക്കൊടുത്ത എക്കാലത്തെയും മികച്ച ഓൾ റൗണ്ടർ കപിൽ ദേവിന്റെ ജീവിതകഥയാണ് 83 പറയുന്നത്. എങ്കിലും 1983 ലെ ലോകകപ്പ് വിജയമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. കബീർ ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രൺബീർ സിംഗിനൊപ്പം നായികയായി അഭിനയിക്കുന്നത് ദീപിക പദുക്കോണാണ്. ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളാണ് ദീപിക.

ക്രിക്കറ്റിനെ ജീവനെപ്പോലെ സ്നേഹിക്കുന്ന ഇന്ത്യക്കാർ ചിത്രത്തെ രണ്ടുകയ്യും നീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടീസറുകൾക്കൊപ്പം ട്രെയിലറും സാമൂഹ്യമാദ്ധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു. മണിക്കൂറുകൾക്കുള്ളിൽ ട്രെയിലറിന്റെ കാഴ്‌ച്ച ആറു ലക്ഷം കടന്നിട്ടുണ്ട്.

Tags: 1983 world cup cricket83 MovieTrailerKapildev
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

തിരുനാവായ കുംഭമേളയ്‌ക്കെതിരായ ഇടത് നേതാക്കളുടെ വിമർശനം; മഹാമാഘം വൻ വിജയത്തിലേക്ക് നീങ്ങുന്നതിന്റെ തെളിവ്: വിഎച്ച്പി

‘നൊബേൽ സമാധാന പുരസ്‌കാരം എനിക്കായിരുന്നു ലഭിക്കേണ്ടിയിരുന്നത്’; നാവി പിള്ളയുടെ നേട്ടത്തെ വിമർശിച്ച് ട്രംപ്, നോർവേയ്‌ക്കെതിരെയും രൂക്ഷ പ്രതികരണം

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

കല്യാണത്തിന് എന്ന് പറഞ്ഞ് ജാമ്യം, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ; ഭീകരവാദി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കോടതിയിൽ ഹർജി നൽകി

പാറ്റപ്പടയുടെ ചിറകരിഞ്ഞ് അമിത് ഷാ; ഡൽഹിയിൽ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയും സംഘവും അറസ്റ്റിൽ; വിമാനത്തിനുള്ളിൽ കയറി കലാപകാരികളെ പിടികൂടി പൊലീസ്

രാജ്യത്തെ അസ്ഥിരപ്പെടുത്താൻ വിദേശ ശക്തികളുടെ ഗൂഢാലോചന; ദേശസ്‌നേഹികൾ ഒറ്റക്കെട്ടായി നിലകൊള്ളണം; ഇൻഡി സഖ്യത്തിനും സിജെപിക്കുമെതിരെ നിതിൻ നബീൻ

ശ്രീനിവാസനും ഈ ബഹുമതിയിൽ ഒപ്പമുണ്ട്’; കാലിക്കറ്റ് സർവകലാശാലയുടെ ആദരം അനുഗ്രഹമായി സ്വീകരിക്കുന്നു; സിനിമ നൽകിയ ഭാഗ്യങ്ങൾ എണ്ണിപ്പറഞ്ഞ് സത്യൻ അന്തിക്കാട്

26 കിലോ കഞ്ചാവ് കടത്തിയ കേസിൽ പൊലീസ് സേനയിൽനിന്ന് പുറത്ത്; വീണ്ടും ലഹരിക്കേസിൽ പിടിയിൽ, ബക്കറിന്റെ വീട്ടിൽ എംഡിഎംഎയും കഞ്ചാവും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies