കോഴിക്കോട്: വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് പിടിയിൽ. നാദാപുരം സ്വദേശി ബിജുവാണ് അറസ്റ്റിലായത്. കോഴിക്കോട് മാനാഞ്ചിറയ്ക്ക് സമീപത്തായാണ് സംഭവം. ആക്രമണം നടത്തിയ ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ച ബിജുവിനെ പെൺകുട്ടി പിറകെ ഓടിച്ചെന്ന് പിടികൂടുകയായിരുന്നു. ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു പെൺകുട്ടിയേയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ആളുകളുടെ ബഹളം കേട്ടെത്തിയ പിങ്ക് പോലീസ് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
Comments