വഖഫ് ബോർഡ് നിയമനം; ലീഗിന്റെ നീക്കം തളളി സമസ്ത; പളളികളിൽ പ്രതിഷേധിക്കേണ്ട കാര്യമില്ല; മുഖ്യമന്ത്രി മാന്യനെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വഖഫ് ബോർഡ് നിയമനം; ലീഗിന്റെ നീക്കം തളളി സമസ്ത; പളളികളിൽ പ്രതിഷേധിക്കേണ്ട കാര്യമില്ല; മുഖ്യമന്ത്രി മാന്യനെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2021, 12:22 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ട സംഭവത്തിൽ പള്ളിയിൽ നിന്ന് പ്രതിഷേധിക്കാൻ സാധിക്കില്ലെന്ന് ജിഫ്രി മുത്തുകോയ തങ്ങൾ. കൂടുതൽ അപകടമുണ്ടാക്കുന്ന കാര്യമാണത്. പള്ളി കൂടുതൽ ആദരിക്കപ്പെടേണ്ട ഒരിടമാണ്. പള്ളിയുടെ പവിത്രതക്ക് യോജിക്കാത്ത ഒന്നും ഉണ്ടാവാൻ പാടില്ല. പള്ളിയിൽ നിന്ന് പ്രതിഷേധിക്കുന്നത് ഒഴിവാക്കണം. പലരും കുഴപ്പമുണ്ടാക്കാൻ സാധ്യതയുണ്ട്. അതിന്റെ ഉത്തരവാദിത്തം സമസ്തയ്‌ക്കാവുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും അനുകൂലമായ നിലപാട് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അത് ഉണ്ടായില്ലെങ്കിൽ കുടുതൽ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകും. വഖഫ് നിയമനങ്ങൾ പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം പിൻവലിക്കണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രി ഫോണിൽ വിളിച്ചിരുന്നു. അദ്ദേഹം ചർച്ചയ്‌ക്ക് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. പരിഹാരമായില്ലെങ്കിൽ മാത്രമേ മറ്റ് പ്രതിഷേധങ്ങളിലേക്ക് കടക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുള്ളു. മാന്യമായി മുഖ്യമന്ത്രി ചർച്ചയ്‌ക്ക് വിളിച്ച സാഹചര്യത്തിൽ ആ രീതിയിൽ തന്നെ കാര്യങ്ങൾ നീക്കും. പരിഹാരമാർഗ്ഗമുണ്ടോ എന്ന് മാത്രമാണ് ചിന്തിക്കുന്നത്. അതില്ലെങ്കിൽ പ്രതിഷേധിക്കാൻ സമസ്ത മുന്നിലുണ്ടാകും. വഖഫ് ബോർഡ് നിയമനം സംസ്ഥാനത്ത് വഖഫ് ബോർഡ് ആണ് തീരുമാനിക്കേണ്ടത്. നിയമനങ്ങളിൽ കൂടി ആലോചന വേണം.

വഖഫ് വകുപ്പ് മന്ത്രി അബ്ദുറഹിമാനെതിരെയും ജിഫ്രി തങ്ങൾ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. അബ്ദുറഹിമാന് ധാർഷ്ട്യമാണ്. പ്രശ്‌നങ്ങളുണ്ടെങ്കിൽ കൂടിയിരുന്ന് സംസാരിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞത് മാന്യമായാണ്. എന്നാൽ എന്തുവന്നാലും നിയമം പാസാക്കുമെന്നാണ് വഖഫ് മന്ത്രി പറഞ്ഞത്. ആ ധാർഷ്ട്യം അംഗീകരിക്കാനാകില്ല. പള്ളിയിൽ നിന്ന് കാര്യങ്ങൾ പറയുമ്പോഴും അത് പ്രകോപനപരമാകരുതെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

Tags: samasthaJIFRI MUTHUKOYA THANGALVAQAF BOARD
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies