ഒമിക്രോൺ: മാനദണ്ഡങ്ങൾ കർശനമാക്കി തമിഴ്‌നാട്; വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾക്ക് പൊതു ഇടങ്ങളിൽ പ്രവേശനവിലക്ക്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒമിക്രോൺ: മാനദണ്ഡങ്ങൾ കർശനമാക്കി തമിഴ്‌നാട്; വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾക്ക് പൊതു ഇടങ്ങളിൽ പ്രവേശനവിലക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2021, 08:48 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ കൊറോണ മാനദണ്ഡങ്ങൾ കർശനമാക്കി തമിഴ്‌നാട് സർക്കാർ. പുതുക്കിയ മാനദണ്ഡങ്ങൾ ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. പുതുക്കിയ മാനദണ്ഡങ്ങൾ പ്രകാരം വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾക്ക് പൊതു ഇടങ്ങളിൽ പ്രവേശനാനുമതിയില്ല.

കേന്ദ്ര സർക്കാർ ഹൈ-റിസ്‌ക് പട്ടികയിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നും തമിഴ്‌നാട്ടിലേയ്‌ക്ക് എത്തുന്ന എല്ലാ യാത്രക്കാർക്കും ആർടിപിസിആർ പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. ഈ യാത്രക്കാരുടെ പരിശോധന ഫലം ലഭിക്കുന്നത് വരെ ഇവർ വിമാനത്താവളങ്ങളിൽ തുടരണമെന്നാണ് ആരോഗ്. വകുപ്പ് നിർദ്ദേശിച്ചിരിക്കുന്നത്. ഇവരുടെ ഫലം ലഭിക്കുന്നത് വരെ യാത്രക്കാരെ നിരീക്ഷിക്കാനും വിമാനത്താവളത്തിലെ അധികൃതർക്ക് സർക്കാർ നിർദ്ദേശം നൽകി.

ഹൈ-റിസ്‌ക് രാജ്യങ്ങൾക്ക് പുറമെ, സംസ്ഥാനത്തെത്തുന്ന മറ്റ് യാത്രക്കാരും കൊറോണ പരിശോധനയ്‌ക്ക് വിധേയരാവണം. വിമാനത്താവളവും സമീപ പ്രദേശങ്ങളും നിരന്തരം അണുവിമുക്തമാക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ഒമിക്രോൺ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ, നിയമങ്ങൾ കർശമാക്കുകയും ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.

ഇതിനുപുറമെ, വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾക്ക് പൊതു ഇടങ്ങളിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇവരെ വിലക്കുന്നതിലൂടെ വാക്‌സിൻ സ്വീകരിക്കാൻ വിമുഖത കാണിക്കുന്നവർക്കിടയിൽ വാക്‌സിനേഷൻ പ്രോത്സാഹിപ്പിക്കുകയാണ് ആരോഗ്യ വകുപ്പിന്റെ ലക്ഷ്യം. കന്യാകുമാരിയിൽ വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾക്ക് മദ്യം നൽകരുതെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നിയമങ്ങൾ സംസ്ഥാനമൊട്ടാകെ കൊണ്ടുവരുമെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്.

രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. കൂടാതെ, ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചു. ജാഗ്രതയാണ് ആവശ്യമെന്നും എല്ലാ വിധത്തിലുള്ള മുൻകരുതലുകൾ സ്വീകരിച്ച് ഒമിക്രോൺ വ്യാപനം തടയാൻ സാധിക്കുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

Tags: tamil naduINDIA-OMICRON
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies