കൊക്കെഡാമയെന്ന് കേട്ടിട്ടുണ്ടോ?പൂന്തോട്ടത്തില്‍ ആളൊരു ജപ്പാനാണ്.
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കൊക്കെഡാമയെന്ന് കേട്ടിട്ടുണ്ടോ?പൂന്തോട്ടത്തില്‍ ആളൊരു ജപ്പാനാണ്.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2021, 05:13 pm IST
Facebook
Twitter
WhatsAppTelegram

പായലെ വിട പൂപ്പലെ വിട. എന്നെന്നേയ്‌ക്കും വിട. എന്നാല്‍ അങ്ങനെയങ്ങ് വിടപറയാന്‍ വരട്ടെ. പായലും പൂപ്പലും എന്നുപറഞ്ഞ് തള്ളിയകാലത്തുനിന്ന് പൂന്തോട്ടമൊരുക്കുന്നവരുടെ അമൂല്യവസ്തുമായി പായല്‍ മാറുകയാണ്. പായലും പൂപ്പലും കൊണ്ട് പൂന്തോട്ടം പണിയുകയാണ് പുതിയകാലത്തെ ഉദ്യാനകല. പൂന്തോട്ടനിര്‍മാണത്തില്‍ പുതുഇനങ്ങളും പുതുരീതികളും പരീക്ഷിക്കുന്ന മലയാളിക്ക് കൗതുകമൊരുക്കുകയാണ് കൊക്കെഡാമ തോട്ടം.

ആളൊരു ജപ്പാനാണെന്ന് വെറുതെ പറഞ്ഞതല്ല. ജപ്പാനാണ് കൊക്കെഡമാ തോട്ടത്തിന്റെ പ്രഭവകേന്ദ്രം. ‘കോക്ക്’ എന്നാല്‍ പായല്‍ ‘ഡാമ’ യെന്നാല്‍ പന്ത്. അപ്പോള്‍ കൊക്കെഡാമയെന്നാല്‍ പായല്‍ പന്ത്. പായലുകൊണ്ട് പന്തുപൊലൊരു തോട്ടമുണ്ടാക്കുന്നോ…?


സംഭവം വെരി സിംപിള്‍. പായല്‍ പന്തുകള്‍ ഒരുക്കുകയാണ് ആദ്യം. ചുമ്മാ പറമ്പിലൂടെ നടക്കുമ്പോള്‍ ചുമരിലൊ തറയിലോ ഒക്കെ കാണാവുന്ന പായല്‍ മണ്ണടക്കം ചെത്തിയെടുക്കണം. നിലത്തുപാകന്‍ പുല്ല് ചെത്തിയെടുക്കാറില്ലെ അതുപോലെ തന്നെ. ഇങ്ങനെ ചെത്തിയെടുത്ത പായലാണ്.

കൊക്കെഡാമയുടെ സൗന്ദര്യം.
മണ്ണും കമ്പോസ്റ്റും ചികരിച്ചോറും തുല്യമായി ചേര്‍ന്നമിശ്രിതം പന്തുപോലെ കുഴച്ചെടുക്കണം. ഒരുപൊതിച്ച തേങ്ങയേക്കാള്‍ അല്‍പം കൂടി വലുപ്പത്തില്‍. അതില്‍ കൂടുതലും ആവാം. ഒരുഭാഗത്ത് തുളയിട്ട് വളര്‍ത്താനാവശ്യമായ ചെടിയുടെ വേരാഴ്‌ത്തണം. പന്തുപോലെ കുഴച്ചെടുത്ത മിശ്രിതത്തെ പായല്‍കൊണ്ട് പൊതിയണം. പന്തില്‍ പായല്‍ ഉറച്ചുനില്‍ക്കാന്‍ നേര്‍ത്തനൂലുകൊണ്ട് വലപോലെ കെട്ടണം. അങ്ങനെ കൊക്കെഡാമ തയ്യാറായി.
ഇനി അവയെ പരിചരിക്കുന്നതും ശ്രദ്ധിച്ചുവേണം. വെള്ളം സ്‌പ്രേചെയ്ത് ഈര്‍പ്പം നിലനിര്‍ത്തണം. ചെടിയുടെ വളര്‍ച്ചയ്‌ക്ക് ആവശ്യമായ പോഷകവസ്തുക്കള്‍ ചേര്‍ത്ത വെളളം ചേര്‍ക്കുന്നതാണ് ഉത്തമം. വിവിധ ചെടികളെ ബോണ്‍സായ് രൂപത്തില്‍ വളര്‍ത്തുന്ന കൊക്കെഡാമ അലങ്കാര ചെടികളായി വീടിനകത്തും ടെറസിലും സണ്‍ഷേഡിലുമൊക്കെ വളര്‍ത്താം. സിമന്റ് പ്ലാസ്റ്റിക് എന്നിവ ഉപയോഗിക്കാത്ത തികച്ചും പരിസ്ഥിതി സൗഹൃദമാണ് കൊക്കെഡാമ.അപ്പോ കൊക്കെഡാമ ഒന്നു പരീക്ഷിക്കുന്നോ..? സഹായത്തിന് ഫോണ്‍: 9449076864

Tags: japangardening
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies