തലശേരിയിൽ ബിജെപി പ്രവർത്തകരെ കേസിൽ കുടുക്കാൻ പോലീസ് നീക്കം; പിന്നിൽ സർക്കാരിന്റെ സമ്മർദ്ദം; കൊലവിളി നടത്തിയ തീവ്രവാദികൾക്കെതിരെ നടപടിയില്ല
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തലശേരിയിൽ ബിജെപി പ്രവർത്തകരെ കേസിൽ കുടുക്കാൻ പോലീസ് നീക്കം; പിന്നിൽ സർക്കാരിന്റെ സമ്മർദ്ദം; കൊലവിളി നടത്തിയ തീവ്രവാദികൾക്കെതിരെ നടപടിയില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2021, 10:24 am IST
FacebookTwitterWhatsAppTelegram

തലശേരി: പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകർ പരസ്യമായി കൊലവിളി മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയിട്ടും അക്രമത്തിന് മുതിർന്നിട്ടും ചെറുവിരൽ അനക്കാതിരുന്ന പോലീസ് തലശേരിയിൽ ബിജെപി, ആർഎസ്എസ് പ്രവർത്തകരെ കേസിൽ കുടുക്കാൻ ആസൂത്രിത നീക്കം നടത്തുന്നു. നിരോധനാജ്ഞ ലംഘിച്ചുവെന്നും പ്രകോപനമുദ്രാവാക്യം വിളിച്ചുവെന്നും ആരോപിച്ചാണ് നടപടിക്ക് ഒരുങ്ങുന്നത്. പോലീസിന്റെ നീക്കത്തിന് പിന്നിൽ സർക്കാരിന്റെയും സമ്മർദ്ദമുണ്ട്.

കെ.ടി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണവുമായി ബന്ധപ്പെട്ട് ബിജെപി പ്രവർത്തകർ നടത്തിയ പ്രകടനത്തിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചുവെന്ന് പ്രചരിപ്പിച്ചാണ് പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും തലശേരിയിൽ സാമുദായിക സംഘർഷമുണ്ടാക്കാൻ നീക്കം നടത്തിയത്. കഴിഞ്ഞ ദിവസം മുസ്ലീംപള്ളികൾ തങ്ങൾ സംരക്ഷിക്കുമെന്ന മുദ്രാവാക്യവുമായി പ്രകടനം നടത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആർഎസ്എസ് പ്രവർത്തകർക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി നഗരത്തെ ഏറെസമയം ഭീതിയിലാക്കിയിരുന്നു.

പ്രകടനത്തിന് ശേഷം ബിജെപി ഓഫീസ് അക്രമിക്കാനും കൊടികളും ഫ്‌ളക്‌സുകളും നശിപ്പിക്കാനും ഇവർ മുതിർന്നു. ഇതോടെ ആർഎസ്എസ് പ്രവർത്തകരും സംഘടിച്ചെങ്കിലും പോലീസിന്റെ അഭ്യർത്ഥനയെ തുടർന്ന് സംയമനം പാലിച്ചതിനാലാണ് വലിയ സംഘർഷം ഒഴിവായത്. സംഭവത്തിൽ പ്രതിഷേധിച്ച് തലശേരിയിൽ ഇന്നലെ സംഘപരിവാർ സംഘടനകൾ ശക്തിപ്രകടനത്തിന് ആഹ്വാനം നടത്തിയിരുന്നു. എന്നാൽ ഇതിന് തൊട്ടുമുൻപ് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് പ്രകടനം തടയാനാണ് പോലീസ് ശ്രമിച്ചത്.

ഒരു വിഭാഗത്തിന് മാത്രം നിയമവും മറ്റൊരുകൂട്ടർക്ക് ആനുകൂല്യവും നടക്കില്ലെന്ന് ബിജെപിയും സംഘപരിവാർ സംഘടനകളും നിലപാട് എടുത്തു. പ്രകടനം സമാധാനപരമായിരിക്കുമെന്ന് പോലീസിന് ഉറപ്പും നൽകി. തുടർന്ന് സമാധാനപരമായി പ്രകടനം നടത്തുകയും ചെയ്തു. തയ്യാറാക്കിയ മുദ്രാവാക്യം മാത്രമേ വിളിക്കാവൂ എന്ന് അണികൾക്ക് നേതാക്കൾ കർശന നിർദ്ദേശങ്ങളും നൽകിയിരുന്നു. ബിജെപി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം മുകുന്ദ് മല്ലർ റോഡിൽ പോലീസ് തടയുകയും ചെയ്തു.

സമാധാനപരമായി പ്രതിഷേധയോഗം നടത്തിയ ശേഷം പ്രവർത്തകർ പിരിഞ്ഞുപോകുകയും ചെയ്തു. ഒരു അക്രമസംഭവം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സംഘപരിവാർ പ്രവർത്തകരുടെ സംയമനത്തെ ജില്ലാ പോലീസ് നേതൃത്വം തന്നെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് സർക്കാരിന്റെയും സിപിഎമ്മിന്റെ കണ്ണൂർ ലോബിയുടെയും സമ്മർദ്ദത്തിന് വഴങ്ങി നിരോധനാജ്ഞ ലംഘിച്ചുവെന്നും പ്രകോപന മുദ്രാവാക്യം വിളിച്ചുവെന്നും പറഞ്ഞ് ബിജെപി, ആർഎസ്എസ് പ്രവർത്തകരെ കേസിൽ കുടുക്കാൻ നീക്കം തുടങ്ങിയത്.

മുദ്രാവാക്യം വിളിച്ച 15 ഓളം പേരെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നുമാണ് പോലീസ് പറയുന്നത്. അതേസമയം എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൊലവിളി മുദ്രാവാക്യം വിളിച്ചതിൽ ഒരു നടപടിയും ഇല്ല. ആരും ഇതിൽ പരാതി നൽകിയില്ലെന്നാണ് പോലീസിന്റെ വിശദീകരണം. സാമുദായിക സൗഹാർദ്ദം തകർക്കാൻ ശ്രമിച്ചതിന് സ്വമേധയാ നടപടി സ്വീകരിക്കാൻ അധികാരമുണ്ടെന്നിരിക്കെയാണ് പോലീസിന്റെ ന്യായീകരണം.

സംഭവങ്ങളുടെ പശ്ചാത്തലത്തിൽ തലശേരിയിൽ മൂന്ന് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. രണ്ട് ദിവസം കൂടി നിരോധനാജ്ഞ തുടരും. പോലീസ് പട്രോളിംഗും ശക്തമാക്കും. രാഷ്‌ട്രീയ പാർട്ടികളുടെ സമാധാനയോഗം വിളിക്കാനും പോലീസ് നീക്കം നടത്തുന്നുണ്ട്.

Tags: PoliceSDPIBJP Thalasserylaw and orderSection 144Popular front activists
ShareTweetSendShare

More News from this section

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

Latest News

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies