ബിജെപി കളത്തിലിറങ്ങി; സർക്കാരിന് ചൂടുപിടിച്ചു; അട്ടപ്പാടിയിൽ ആരോഗ്യമന്ത്രിയുടെ മിന്നൽസന്ദർശനം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബിജെപി കളത്തിലിറങ്ങി; സർക്കാരിന് ചൂടുപിടിച്ചു; അട്ടപ്പാടിയിൽ ആരോഗ്യമന്ത്രിയുടെ മിന്നൽസന്ദർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2021, 01:35 pm IST
Facebook
Twitter
WhatsAppTelegram

അഗളി: അട്ടപ്പാടിയിലെ ആദിവാസി അമ്മമാരുടെ ആരോഗ്യത്തെയും നവജാത ശിശുമരണത്തെയും കുറിച്ചുളള ഗൗരവമുളള റിപ്പോർട്ടുകൾ പുറത്തുവന്നുകൊണ്ടിരിക്കെ മിന്നൽ സന്ദർശനവുമായി ആരോഗ്യമന്ത്രി വീണ ജോർജ്ജ്. അട്ടപ്പാടിയിലെ സ്ഥിതി പഠിക്കാനും ആദിവാസി ക്ഷേമത്തിന്റെ മറവിൽ സംസ്ഥാനം നടത്തുന്ന കേന്ദ്രഫണ്ട് വെട്ടിപ്പ് ഉൾപ്പെടെ മനസിലാക്കാനും ബിജെപിയുടെ വസ്തുതാ പഠന സമിതി ഇന്നലെ അട്ടപ്പാടി സന്ദർശിച്ചിരുന്നു. നിരവധി പരാതികളും തെളിവുകളും സമിതിക്ക് ലഭിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി മിന്നൽ സന്ദർശനത്തിന് ഇറങ്ങിയത്.

വിവിധ മേഖലകളിലെ വിദഗ്ധരെ ഉൾപ്പെടുത്തിയാണ് ബിജെപി വസ്തുതാ പഠന സമിതി രൂപീകരിച്ചത്. കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുളളതാണ് സമിതി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ, സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.കെഎസ് രാധകൃഷ്ണൻ, റിട്ട. ഹൈക്കോടതി ജഡ്ജി രവീന്ദ്രൻ, മുൻ വനിതാകമ്മീഷൻ അംഗവും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷയുമായ ഡോ.പ്രമീളാ ദേവി, ബിജെപി സംസ്ഥാന വക്താവ് കെവിഎസ് ഹരിദാസ്, പട്ടിക വർഗ്ഗ മോർച്ച സംസ്ഥാന പ്രസിഡന്റ് പള്ളിയറ മുകുന്ദൻ, യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യംരാജ് തുടങ്ങിയവർ ഇന്നലെ സന്ദർശനം നടത്തിയ സംഘത്തിലുണ്ടായിരുന്നു.

സ്ത്രീകൾ അടക്കമുളളവർ ബിജെപി പ്രതിനിധി സംഘത്തിന് മുൻപിൽ നിരവധി വേദനകളും ആവലാതികളും പങ്കുവെച്ചിരുന്നു. അട്ടപ്പാടിയിൽ സംസ്ഥാന സർക്കാരുകൾ കാലങ്ങളായി നടത്തുന്നത് വംശഹത്യയാണെന്നും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നതെന്നും കുമ്മനം രാജശേഖരൻ ചൂണ്ടിക്കാട്ടിയിരുന്നു.

അട്ടപ്പാടിയിലെ 426 ഗർഭിണികളിൽ 245 പേർ ഹൈ റിസ്‌ക് വിഭാഗത്തിലാണെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. പട്ടികവർഗ വിഭാഗത്തിൽ നിന്ന് മാത്രം 191 ഗർഭിണികളാണ് ഹൈ റിസ്‌ക് വിഭാഗത്തിൽ ഉളളത്. എന്നാൽ ആംബുലൻസിന് പോലും എത്താനാകാത്ത അടിസ്ഥാന സൗകര്യമില്ലാത്ത ഇവിടുത്തെ റോഡുകളുടെ അവസ്ഥയും ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.

പെട്ടന്നുളള തീരുമാനമായിരുന്നു ആരോഗ്യമന്ത്രിയുടെ മിന്നൽ സന്ദർശനം. രാവിലെ മണ്ണാർകാട് പിന്നിട്ട ശേഷമാണ് ഡിഎംഒ ഉൾപ്പെടെയുളളവരെ അറിയിച്ചത്. കോട്ടത്തറ ട്രൈബൽ സ്‌പെഷാലിറ്റി ആശുപത്രിയും അഗളിയിലെ സാമൂഹ്യ ആരോഗ്യകേന്ദ്രവും മന്ത്രി സന്ദർശിച്ചു. സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ ഗർഭിണികൾ അടക്കമുളളവരുടെ രേഖകളും മന്ത്രി പരിശോധിച്ചു.

Tags: Kummanam RajasekharanMinister Veena georgekerala government
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies