കൊച്ചി:വിഴിഞ്ഞത്ത് ലഹരി പാർട്ടി.മാരക മയക്കുമരുന്നായ എംഡിഎംഎ പിടിച്ചെടുത്തു.രണ്ട് പേർ പിടിയിൽ. റേവ് പാർട്ടി നടന്നെന്ന രഹസ്യവിവരത്തെ തുടർന്ന നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.ചിലവന്നൂരിലെ ഫ്ളാറ്റിൽ ചൂതാട്ട കേന്ദ്രവും കണ്ടെത്തി.
ചൂതാട്ടത്തിന് ഉപയോഗിച്ചിരുന്ന സാധനങ്ങൾ പിടിച്ചെടുത്തു.ലഹരിമരുന്ന നടന്ന ഫ്ളാറ്റിലെ ഒരു മുറിയിലാണ് ചൂതാട്ട കേന്ദ്രമുണ്ടായിരുന്നത്.സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് ഫോഴ്സാണ് പരിശോധന നടത്തുന്നത്.
ശനിയാഴ്ച രാത്രി മുതല്‍ തുടങ്ങിയ ലഹരിപാര്‍ട്ടി ഞായറാഴ്ച ഉച്ചവരെ ഉണ്ടായിരുന്നതായാണ് വിവരം. പരിശോധനയില്‍ എക്സൈസ് സംഘത്തിന് ഇത് സ്ഥിരീകരിക്കാനായിട്ടുണ്ട്.
കൊച്ചിയിലേതിന് സമാനമായി വിഴഞ്ഞം, കോവളം മേഖലകളിലെ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് ലഹരി പാര്‍ട്ടികള്‍ നടക്കുന്നുണ്ടെന്ന് എക്സൈസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. പരിശോധന ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോർട്ട്.
പോലീസ് നാർക്കോട്ടിക് സെല്ലുമായി ചേർന്നാണ് പരിശോധന. സൗത്ത്, മരട്, തേവര,വിഴിഞ്ഞം, പനങ്ങാട് മേഖലകളിലാണ് പരിശോധന നടത്തുന്നത്.
Comments