ഹെലിക്കോപ്റ്റര്‍ അപകട സമയത്ത് രക്ഷയ്ക്കെത്തിയവരോട് നന്ദി പറഞ്ഞ് യൂസഫലി : സ്നേഹസമ്മാനങ്ങളും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹെലിക്കോപ്റ്റര്‍ അപകട സമയത്ത് രക്ഷയ്‌ക്കെത്തിയവരോട് നന്ദി പറഞ്ഞ് യൂസഫലി : സ്നേഹസമ്മാനങ്ങളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2021, 03:33 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : ഹെലിക്കോപ്റ്റര്‍ അപകടത്തിൽപ്പെട്ടപ്പോൾ സഹായക്കാനെത്തിയ കുടുംബത്തെ സന്ദർശിച്ച് വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലി . കഴിഞ്ഞ ഏപ്രിൽ 11 നായിരുന്നു സാങ്കേതിക തകരാർ മൂലം യൂസഫലിയുടെ ഹെലികോപ്റ്റർ കുമ്പളത്ത് ചെളിനിറഞ്ഞ സ്ഥലത്ത് ഇടിച്ചിറങ്ങിയത്.

അപകടസമയത്ത് ആദ്യം ഓടിയെത്തിയത് തൊട്ടടുത്ത വീട്ടിലെ രാജേഷ് ഖന്നയും, അദ്ദേഹത്തിന്റെ ഭാര്യ എ.വി. ബിജിയും ആയിരുന്നു. ഇവരെ കാണാനാണ് യൂസഫലി എത്തിയത്. നന്ദി പറയാനാണ് എത്തിയതെന്ന് യൂസഫലി പറഞ്ഞു. ലേക്‌ഷോർ ആശുപത്രിയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം . ദൈവമാണ് രക്ഷിച്ചത്. അപകടം നടന്നപ്പോൾ മഴയത്ത് കുടയുമായി എത്തി പിടിച്ചു കൊണ്ടുവന്നത് ഈ സഹോദരനാണ്. ഇരുവരും ചെയ്തത് വലിയ സഹായമായിരുന്നു .

ഇവരെ കാണാൻ എത്തുമെന്ന് നേരത്തെ അറിയിച്ചതാണ്. ആദ്യം കാണാന്‍ വന്നപ്പോള്‍ ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനാല്‍ കാണാന്‍ സാധിച്ചില്ല. അതിന് ശേഷം ഒരു തവണ വന്നെങ്കിലും വ്യക്തിപരമായ കാരണങ്ങൾ മൂലം കാണാന്‍ സാധിച്ചില്ല . ആ വാക്ക് ഇപ്പോള്‍ പാലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

പരിക്കേറ്റതിനെ തുടർന്ന് സർജറി നടത്തേണ്ടി വന്നു. നാല് മാസം വിശ്രമത്തിലായിരുന്നു. അതൊക്കെ കഴിഞ്ഞ് ഇപ്പോൾ നടക്കാൻ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. ബിജിക്കും രാജേഷിനും നിരവധി സമ്മാനങ്ങളുമായാണ് അദ്ദേഹമെത്തിയത്. രാജേഷിന്റെ അടുത്ത ബന്ധുവിന്റെ വിവാഹത്തിന് ആവശ്യമായ എല്ലാ സഹായവും യൂസഫലി വാഗ്ദാനം ചെയ്തു

കുടുംബത്തിനൊപ്പം അല്‍പ്പസമയം ചിലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഇവര്‍ നല്‍കിയ മനുഷ്യത്വപരമായ സ്‌നേഹത്തിന് എന്ത് പ്രത്യുപകാരം നല്‍കിയാലും അത് മറക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹെലികോപ്റ്റർ അപകടത്തില്‍പ്പെട്ടത് പൈലറ്റിന്‍റെ വീഴ്ചമൂലമെന്നാണ് ഡിജിസിഎ നിഗമനം. . കാലാവസ്ഥയില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നു. എങ്കിലും അത് കൈകാര്യം ചെയ്യുന്നതില്‍ പൈലറ്റിന് വീഴ്ച സംഭവിച്ചു. സാങ്കേതിക തകരാറല്ല സംഭവിച്ചതെന്നും യൂസഫലി പറഞ്ഞു.

 

Tags: m a yusufali
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies