പിറന്നാൾ ആഘോഷവും മരണവും: ചിരിപ്പിച്ചും ചിന്തിപ്പിച്ചും 'ജാൻ എ മൻ' - റിവ്യൂ
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പിറന്നാൾ ആഘോഷവും മരണവും: ചിരിപ്പിച്ചും ചിന്തിപ്പിച്ചും ‘ജാൻ എ മൻ’ – റിവ്യൂ

വാണി ജയതേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2021, 05:59 pm IST
Facebook
Twitter
WhatsAppTelegram

‘ജാൻ-എ-മൻ’ കണ്ടവസാനിച്ചപ്പോൾ ആദ്യം മനസ്സിലുണ്ടായത് ഒരു ചോദ്യമാണ്. ഈ സിനിമയുടെ ആശയവുമായി അതിന്റെ സംവിധായകൻ അതിന്റെ നിർമ്മാതാക്കളെ എങ്ങിനെയായിരിക്കും കൺവിൻസ്‌ ചെയ്തിരിക്കുന്നത്? ഒരു കഥയായി കേൾക്കുമ്പോൾ ഒരു പക്ഷെ ഒരിക്കലും കൃത്യമായി ഉൾക്കൊള്ളാൻ കഴിയാത്ത ഒരു പ്രമേയത്തിൽ വിശ്വസിച്ച് അതിൽ ഇൻവെസ്റ്റ് ചെയ്യാനുള്ള റിസ്ക്ക് എടുത്തവർക്ക് ആദ്യമേ ഒരു സല്യൂട്ട്. ഒറ്റ വാചകത്തിൽ പറഞ്ഞാൽ, കഴമ്പുള്ള ചില ജീവിത മുഹൂർത്തങ്ങൾ, പ്രേക്ഷകരെ രസിപ്പിക്കുന്ന വിധത്തിൽ കൂട്ടിച്ചേർത്ത് വെച്ച് പറഞ്ഞുപോവുന്ന ഒരു കൊച്ചു ചിത്രമാണ് ‘ജാൻ-എ-മൻ’
ഓരോ പത്തു വർഷത്തെ കാലയളവിലും മലയാളത്തിൽ നാഴികകല്ലുകൾ ആവുന്ന സിനിമകൾ ഇറങ്ങിയിട്ടുണ്ട്. അതുവരെ കണ്ടുകൊണ്ടിരുന്ന കാഴ്ചാശീലങ്ങളെ ഒക്കെ പൊളിച്ചെഴുതുന്ന വിധത്തിലുള്ള പ്രമേയവും പാത്ര സൃഷ്ടികളുമായി പുതിയതും പരിചിതമല്ലാത്തതുമായ പ്രതിഭകൾക്ക് അവസരം കൊടുത്തുമുള്ള സിനിമകൾ. ഈ സിനിമകൾ ഇൻഡസ്ട്രിയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ കാര്യമായ പങ്ക് വഹിക്കാറുണ്ട്. അതിപ്പോൾ തകര ആയാലും മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ആയാലും, പ്രേമം ആയാലും, റാംജിറാവ് സ്പീക്കിങ് ആയാലും… അതുവരെ പരിചിതമല്ലാത്ത ഒരുപിടി മുഖങ്ങളെയും പ്രമേയ പരിസരങ്ങളെയും ഒക്കെ പ്രേക്ഷർക്ക് മുന്നിൽ അവതരിപ്പിച്ചു കൊണ്ട് വന്നു ചേരാറുണ്ട്. അത്തരത്തിലുള്ള ഒരു ഡിഫൈനിംഗ് ആയ സിനിമയാണ് ജാൻ-എ-മൻ.

പറഞ്ഞു ഫലിപ്പിക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു നേർത്ത ത്രെഡ്. അങ്ങോട്ടോ ഇങ്ങോട്ടോ ഒരംഗുലം പാളിയാൽ കൈവിട്ടു പോവുന്ന അതെടുത്ത് ഒരു മുഴുനീള സിനിമയായി വികസിപ്പിക്കുകയും അതിലെ ഓരോ നിമിഷവും പ്രേക്ഷകരെകൊണ്ട് ആസ്വദിപ്പിക്കുകയും ചെയുന്നത് അനിതര സാധാരണമായ പ്രതിഭയുടെ വരവിനെ വിളിച്ചോതുകയാണ്. ചിദംബരം ഒരു രചയതിവായും സംവിധായകനായും ഫുൾ മാർക്ക് സ്‌കോർ ചെയ്തിരിക്കുന്നത് അവിടെയാണ്. ആ രീതിയിൽ നോക്കുകയാണെങ്കിൽ പ്രേക്ഷരുടെ മനസ്സറിഞ്ഞ ഒരു എഴുത്തുകാരനാണ് സംവിധായകനെക്കാൾ ഒരു ചുവട് മുന്നിൽ നിൽക്കുന്നത്. ഇയ്യടുത്ത കാലത്ത് കണ്ടതിൽ വെച്ച് ഏറ്റവും കൗശലത്തോടെ എഴുതിയ ഒരു സ്ക്രിപ്റ്റാണ് ജാൻ-എ-മന്റേത്. തികച്ചും വിരുദ്ധമായ രണ്ടു സിറ്റുവേഷനുകളെ എങ്ങിനെ കൃത്യമായി ബാലൻസ് ചെയ്തുകൊണ്ട് സമന്വയിപ്പിച്ച് കൊണ്ടുപോവാൻ സാധിക്കുന്നു എന്നുള്ളതിലാണ് ഒരു തിരക്കഥാകൃത്തിന്റെ അസാമാന്യ കയ്യൊതുക്കം കാണാൻ കഴിയുന്നത്.

തുടക്കം മുതൽ ഒടുക്കം വരെ ചിരിച്ചു കൊണ്ട് തിയ്യറ്ററിൽ നിന്നിറങ്ങാമെങ്കിലും ജാൻ-എ-മൻ ഒരു തമാശ ചിത്രമാണോ? അല്ല. തീയറ്ററിലെ ചിരിയലകളിൽ നിന്നപ്പുറം ചിന്തിക്കുമ്പോൾ ഓരോ കഥാപാത്രങ്ങളെയും അവരുടെ അവസ്ഥകളെയും ചൂഴ്ന്നെടുത്ത് ചിന്തിക്കുമ്പോൾ തിക്തമായ പല ജീവിതാനുഭവങ്ങളുടെയും വേദനകളുടെയും ഉള്ളിൽ തട്ടുന്ന പശ്ചാത്തലങ്ങൾ കാണാം. എന്നാൽ ഒരു പരിധിക്കുമപ്പുറം അതൊന്നുമെടുത്ത് വലിച്ചു നീട്ടാതെ ഒതുക്കത്തിൽ തന്നെ പറഞ്ഞുപോവുകയാണ് ചിദംബരം. ജോയ്മോന്റെ ഏകാന്തതയ്‌ക്കും മോനച്ചന്റെ ഒറ്റപ്പെടലിലും തികച്ചും വ്യത്യസ്തമായ മാനങ്ങളും പശ്ചാത്തലങ്ങളും ഉണ്ട്. എന്നാൽ അതുപോലെ തന്നെ തങ്ങളുടേതായ വേദനകളിൽ കൂടി കടന്നു പോവുന്നവർ അല്ലേ നമ്മൾ കണ്ടുമുട്ടുന്ന പല കഥാപാത്രങ്ങളും? സ്വന്തം അച്ഛൻ മരിച്ച വിവരം അറിയിച്ചപ്പോൾ പോലും പൂര്ണഗര്ഭിണിയായി തികച്ചും നിസ്സഹായയായ തന്നെ സഹായിക്കാൻ എത്താതിരിക്കാനുള്ള ഒഴിവുകഴിവുകൾ പറയുന്ന ഭർത്താവ് എന്ന ജീവിത യാഥാർഥ്യത്തിന്റെ മുന്നിൽ പകച്ചു നിൽക്കുന്ന കഥാപാത്രം മുതൽ നഷ്ടപ്രണയം ഉള്ളിലൊതുക്കി ഒരു വാക്ക് പോലും മിണ്ടാനാവാതെ നോക്കി നിന്ന് കാലം കഴിയുന്നവർ വരെ ഓരോ കഥാപത്രങ്ങൾക്കും അവരുടേതായ സൂക്ഷ്മവും വ്യതിരിക്തവുമായ വൈകാരിക തലങ്ങൾ സൃഷ്ടിച്ചു വെച്ചിട്ടുണ്ട്. എന്നാൽ വളരെ ഡിപ്രസ്സിങ് ആവേണ്ട രംഗങ്ങൾ പോലും സിനിമ കാണുന്ന പ്രേക്ഷകരെ ഒരു നിമിഷം പോലും ഡ്രിഫ്റ്റ് ചെയ്യാൻ അനുവദിക്കാത്ത രീതിയിലാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. അതാണ് ഈ സിനിമയുടെ ഏറ്റവും വലിയ വിജയവും.

ഒരു കാര്യം പ്രത്യേകം ശ്രദ്ധയിൽ പെട്ടത്, ഉടനീളം ചരിക്കുവാനുള്ള വകുപ്പുണ്ടെങ്കിലും, തമാശ ഉണ്ടാക്കാൻ വേണ്ടി ഒരു രംഗവും പ്രത്യേകിച്ച് എഴുതി ചേർത്തതള്ള. എന്നാലോട്ട് സ്ലാപ്സ്റ്റിക്ക് തലത്തിലേക്ക് പോയിട്ടുമില്ല.. ദ്വയാർത്ഥമോ സ്ത്രീവിരുദ്ധമോ ആയ ഒരൊറ്റ പ്രയോഗങ്ങളുമില്ല. അതെ സമയം തികച്ചും ലളിതവും സ്വാഭാവികവുമായ നർമ്മമാണ് താനും. എന്തിനാണ് ഇത്തരത്തിലുള്ള ഒരു പേര് ഈ സിനിമയ്‌ക്ക് കൊടുത്തത് എന്നത് പോലും കൺവിൻസിംഗ് ആയ രീതിയിൽ അവസാനം പറഞ്ഞു തരുന്നുണ്ട് ചിദംബരം.

സാങ്കേതികമായി ഒരു ശരാശരി നിലവാരം മാത്രമാണ് ഉള്ളതെങ്കിലും നരേഷൻ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിലായിരുന്നത് കൊണ്ട് വലിയൊരളവ് വരെ അതാരുടെയും ശ്രദ്ധയിൽ പെടുന്നില്ല. മറ്റു ന്യൂനതകളും കുറവുകളുമൊക്കെ കണ്ടുപിടിക്കാൻ ഭൂതക്കണ്ണാടിയും വെച്ചിരിക്കുന്നവർക്ക് അതിന് സാധിക്കുമായിരിക്കും.. പക്ഷെ ഈ ഒരു പരിമിതമായ ചുറ്റുപാടുകൾക്കുള്ളിൽ നിന്നുകൊണ്ട് നിർമ്മിക്കപ്പെട്ട ഒരു കൊച്ചു ചിത്രത്തിന്റെ പോസിറ്റിവിറ്റി അതിനെയൊക്കെ മറികടക്കാൻ കഴിയുന്നതാണ്. കഥാപാത്രങ്ങൾക്ക് ചേരുന്ന വിധത്തിൽ ഓരോ അഭിനേതാക്കളുടെയും ഭാവപ്രകടനങ്ങൾ എന്നത് കൊണ്ട് കൂടി ഒരു പക്ഷെ സ്‌ട്രെച്ഡ് ആണെന്ന് തോന്നാവുന്ന രംഗങ്ങൾ വരെ ആസ്വാദ്യകരമായിരിക്കുന്നു. ലാലിനെപ്പോലെയുള്ള ഒരു സീനിയർ അഭിനേതാവ് സിനിമയുടെ മൊത്തം ഒഴുക്കിനോട് ചേരുന്ന രീതിയിലുള്ള പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

ഒടുവിലായി ശതകോടികളുടെ കിലുക്കവും, മാധ്യമങ്ങളും ആരാധകവൃന്ദവും, ഇൻഡസ്ട്രി മൊത്തത്തിലും എന്തിന് സർക്കാരിന്റെ വരെ പിന്തുണയോട് കൂടി സ്‌ക്രീനിലെത്തുന്ന കൊട്ടിഘോഷിക്കപ്പെട്ട സിനിമകളുടെ തിളക്കത്തിന് മുന്നിൽ ഈ ഒരു കൊച്ചു ചിത്രം മുക്കിക്കളയരുതെ. ഒരപേക്ഷ കൂടിയുണ്ട്.. നമ്മൾ പ്രേക്ഷകർ ഇതുപോലുള്ള സിനിമകളെ പരാജയപ്പെടാൻ അനുവദിക്കരുത്. നൂറുകോടി ക്ലബ്ബും ഫാൻഷോയും ആഘോഷങ്ങളും ഒന്നും ആവശ്യമില്ല, പക്ഷെ കഴിവതും തീയറ്ററിൽ തന്നെ കാണാൻ ശ്രമിച്ച്, നിർമ്മാതാക്കൾക്ക് മുടക്കിയ മുതൽ തിരിച്ചു ലഭിക്കാനുള്ള അവസരം ഉണ്ടാക്കിയാൽ ഇനിയും ആബാലവൃദ്ധം ജനങ്ങളെയും രസിപ്പിക്കുന്ന, തമ്മിൽ തല്ലിക്കാത്ത ഇത്തരത്തിലുള്ള കൊച്ചു സിനിമകൾക്ക് ഇൻവെസ്റ്റ് ചെയ്യാനും ആളുകൾ മുന്നോട്ട് വരും..

Tags: BASIL JOSEPH
Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

Latest News

ബംബിഹ ഗ്യാങുമായി ബന്ധമുള്ളവര്‍; മലേഷ്യയില്‍ നിന്ന് മൂന്ന് പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ച് കേന്ദ്ര ഏജന്‍സികള്‍

മോസ്‌കോ: പുടിനുമായി കൂടിക്കാഴ്ച നടത്തി ജയശങ്കര്‍; ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച

51 വര്‍ഷമായി കാത്തിരിപ്പ് തുടരുന്നു; ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്ത്, അര്‍ജന്റീനയോട് 3-5ന് തോല്‍വി

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; മൂന്ന് ദിവസത്തില്‍ 279 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി അധികം

ഐആര്‍സിടിസി വെബ്സൈറ്റിലും ആപ്പിലും വന്‍ മാറ്റം; മിനിറ്റില്‍ ഒരു ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്യാം

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies