മരക്കാറിനെ സ്വീകരിച്ച കുടുംബ പ്രേക്ഷകർക്ക് നന്ദി: വ്യാജ പതിപ്പുകൾ കാണരുതെന്നും മോഹൻലാൽ
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മരക്കാറിനെ സ്വീകരിച്ച കുടുംബ പ്രേക്ഷകർക്ക് നന്ദി: വ്യാജ പതിപ്പുകൾ കാണരുതെന്നും മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2021, 10:41 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മരക്കാറിനെ ഇരുകയ്യും നീട്ടി സ്വീകരിച്ച കുടുംബ പ്രേക്ഷകർക്ക് നന്ദി അറിച്ച് മോഹൻലാൽ. ഈ വിജയം നാടിനെ സ്‌നേഹിക്കുന്നവരുടേയും നാടിന്റെ വളർച്ചയിൽ അഭിമാനം കൊള്ളുന്നവരുടേയും കൂടി വിജയമാണെന്ന് താരം പറഞ്ഞു. മരക്കാറെന്ന സിനിമയുടെ വിജയം ദേശസ്‌നേഹത്തിന്റെ കൂടി വിജയമാണ്. ഈ ചിത്രത്തിന് പ്രേക്ഷകർ ഓരോരുത്തരും നൽകുന്ന സ്‌നേഹവും സഹകരണവും തുടർന്നും ഉണ്ടാകണമെന്ന് മോഹൻലാൽ പറഞ്ഞു.

ഫേസ്ബുക്കിലൂടെയായിരുന്നു മോഹൻലാലിന്റെ പ്രതികരണം. മരക്കാറിന്റെ വ്യാജ പതിപ്പുകൾ പുറത്തിറക്കിയതിനെതിരേയും താരം പ്രതികരിച്ചു. ദൗർഭാഗ്യവശാൽ ഈ സിനിമയുടെ വ്യാജ പതിപ്പുകൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അറിഞ്ഞോ അറിയാതെയോ ഇത്തരം പൈറേറ്റഡ് കോപ്പികൾ കാണരുതെന്ന് വിനീതമായി അഭ്യർത്ഥിക്കുകയാണ്. ഇത് നിയമവിരുദ്ധവും ഒട്ടേറെ ജീവിതങ്ങളെ തകർക്കുമെന്നുമുള്ള തിരിച്ചറിവ് ഉണ്ടാകണമെന്നും മോഹൻലാൽ പറഞ്ഞു.

മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ

‘മരക്കാർ ഇരുകയ്യും നീട്ടി സ്വീകരിച്ച കുടുംബ പ്രേക്ഷകർക്ക് നന്ദി… ഈ വിജയം നാടിനെ സ്‌നേഹിക്കുന്നവരുടേയും നാടിന്റെ വളർച്ചയിൽ അഭിമാനം കൊള്ളുന്നവരുടേയും കൂടി വിജയമാണ്. രാജ്യാതിർത്തി കടന്ന് നമ്മുടെ ഭാഷയിലൊരു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയ്‌ക്കുക എന്ന വലിയ യജ്ഞത്തിന്റെ ഫലസമാപതി കൂടിയാണ് ഈ വിജയം. നമ്മളെല്ലാവരും സ്വാതന്ത്ര്യത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നതിന് പിന്നിൽ ജീവത്യാഗം ചെയ്ത അനേകം വലിയ മനുഷ്യരുണ്ടെന്ന ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഈ സിനിമ. മരക്കാർ സിനിമയുടെ വിജയം നമ്മുടെ ദേശസ്‌നേഹത്തിന്റെ കൂടി വിജയമാണ്.

ഈ ചിത്രത്തിന് നിങ്ങൾ ഓരോരുത്തരും നൽകുന്ന സ്‌നേഹവും സഹകരണവും തുടർന്നും ഉണ്ടാകണം. നിർമ്മാണ ചെലവ് കാരണം വലിയ ചിത്രങ്ങൾ മലയാളത്തിൽ വല്ലപ്പോഴും മാത്രമെ സംഭവിക്കാറുള്ളൂ. ഇനിയും ഒരുപാട് വലിയ വലിയ സിനിമകൾ മലയാളത്തിലുണ്ടാകണം. അത് ലോകത്തിന് മുന്നിൽ പ്രദർശിക്കപ്പെടണം.. ഇതൊക്കെ ആഗ്രഹങ്ങളാണ്. അതിന് പ്രിയപ്പെട്ട പ്രേക്ഷകരുടെ പിന്തുണ ഉണ്ടായേ തീരു. ദൗർഭാഗ്യവശാൽ ഈ സിനിമയുടെ വ്യാജ പതിപ്പുകൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

അറിഞ്ഞോ അറിയാതെയോ ഇത്തരം കോപ്പികൾ കാണരുതെന്ന് വിനീതമായി അഭ്യർത്ഥിക്കുകയാണ്. ഇത് നിയമവിരുദ്ധവും ഒട്ടേറെ ജീവിതങ്ങളെ തകർക്കുമെന്നുമുള്ള തിരിച്ചറിവ് നമുക്ക് ഉണ്ടാകണം. കൊറോണയക്ക് ശേഷം ഉണർന്ന സിനിമാ വ്യവസായത്തെ തരകർക്കുന്ന ഈ പ്രവണതയ്‌ക്കെതിരെ നിങ്ങളും അണിചേരുക. ഒരുപാട് പേരുടെ സ്വപ്‌നമാണ് സിനിമാ വ്യവസായം. പൈറസിയെന്ന നിയമകുരുക്കിൽ നിങ്ങൾ പെട്ടുപോകരുതെന്ന് ഒരുക്കൽകൂടി അഭ്യർത്ഥിക്കുന്നു.

മൂന്ന് വർഷത്തോളമെടുത്തു സിനിമ തീയേറ്ററിൽ പ്രദർശിപ്പിക്കാൻ. ഒരുപാട് അനാവശ്യ കമന്റുകളുണ്ടായി ആദ്യ കാലത്ത്. എന്നാൽ അതൊക്കെ മാറി. കാർമേഘമൊക്കെ മാറി സൂര്യൻ കത്തി നിൽക്കുന്ന പോലെ ആ സിനിമ മാറിയെന്നാണ് എന്റെ പ്രതീക്ഷ. കാരണം ആ സിനിമ കാണുന്ന ആർക്കും സിനിമയെ കുറ്റംപറയാനാകില്ല. ഒരുപാട് പേർ ജോലി ചെയ്യുന്ന ഇടമാണ് സിനിമ വ്യവസായം. സിനിമയെ സ്‌നേഹിക്കുന്നവർ ഇതിനായി അണിചേരുമെന്ന് വിശ്വസിക്കുന്നു. ഒരിക്കൽകൂടി എല്ലവർക്കും നന്ദി വീണ്ടും വരാം പുതിയ കാര്യങ്ങളുമായി…’ മോഹൻലാൽ പറഞ്ഞു.

വീഡിയോ

Tags: mohanlal
Share
Tweet
SendShare

More News from this section

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; മൂന്ന് ദിവസത്തില്‍ 279 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി അധികം

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത; ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; സൈറണ്‍ മുഴങ്ങും

‘100 ദിവസം, 5 ഗ്യാരന്റി, ആകെ നടപ്പാക്കിയത് ഒന്ന് മാത്രം; സർക്കാരിന്റെ ‘പ്രോഗ്രസ് കാർഡിൽ വട്ടപൂജ്യം’; യു.ഡി.എഫ് സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ

Latest News

ബംബിഹ ഗ്യാങുമായി ബന്ധമുള്ളവര്‍; മലേഷ്യയില്‍ നിന്ന് മൂന്ന് പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ച് കേന്ദ്ര ഏജന്‍സികള്‍

മോസ്‌കോ: പുടിനുമായി കൂടിക്കാഴ്ച നടത്തി ജയശങ്കര്‍; ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച

51 വര്‍ഷമായി കാത്തിരിപ്പ് തുടരുന്നു; ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്ത്, അര്‍ജന്റീനയോട് 3-5ന് തോല്‍വി

ഐആര്‍സിടിസി വെബ്സൈറ്റിലും ആപ്പിലും വന്‍ മാറ്റം; മിനിറ്റില്‍ ഒരു ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്യാം

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ

ഡല്‍ഹിയില്‍ കനത്ത മഴ; 400 വിമാനങ്ങള്‍ വൈകി, 26 സര്‍വീസുകള്‍ റദ്ദാക്കി; 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

ജയ്സ്വാളിനും അസിത ഫെര്‍ണാണ്ടോയ്‌ക്കും ഐസിസിയുടെ നടപടി; മത്സരഫീസിന്റെ 25 ശതമാനം പിഴ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies