തിരുവനന്തപുരം: ബിനീഷിന്റെ പോസ്റ്റ് മാസ് റിപ്പോർട്ടടിച്ചിരിക്കുകയാണ് സോഷ്യൽമീഡിയ ഉപയോക്താക്കൾ. ബിനീഷ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ഇന്നലെ ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റ് മാസ് റിപ്പോർട്ട് അടിച്ചു കളയുന്നു. തന്റെ പ്രൊഫൈൽ ബ്ലോക്ക് ചെയ്യിക്കുന്നു. ഇതൊക്കെ എന്തിനാണെന്ന് ബിനീഷ് കോടിയേരി മറ്റൊരു പോസ്റ്റിലൂടെ ചോദിക്കുന്നു.
എന്നാൽ ബിനീഷിന്റെ പുതിയ പോസ്റ്റിനും പരിഹസിച്ചുള്ള മകന്റുകളാണ് ലഭിക്കുന്നത്. ‘എന്റെ ബിനീഷേ.. അന്റെ പോസ്റ്റ് ഇവിടെ ആര് റിപ്പോർട്ട് അടിച്ച് പൂട്ടിക്കാനാ.. ഒന്ന് ശരിക്കു ‘ഇരുത്തി’ ആലോചിച്ചു നോക്കിക്കേ.. ഇനി നിങ്ങള് തന്നെ ഡിലീറ്റ് ചെയ്തതാണോ അല്ലയോ എന്ന്’ എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്.
ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇന്നലെയാണ് ബിനീഷ് കോടിയേരി ആദ്യമായി ഫേസ്ബുക്കിൽ പോസ്റ്റ് ഇടുന്നത്. എല്ലാവരും ഉത്തമരായ ചില ഒട്ടകപ്പക്ഷികളെ പോലെയല്ലെന്നും, പോരാട്ടവീര്യം ഉള്ളത് കൊണ്ട് മാത്രമാണ് താൻ ഭയത്തെ ജയിച്ചതെന്നുമൊക്കെയായിരുന്നു ബിനീഷ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്. തന്നെ സംബന്ധിച്ച് വേട്ടക്കാരനെ പോലെ സിംഹത്തെ പോലെയാണ് ഭരണകൂടമെന്നും ബിനീഷ് പറഞ്ഞിരുന്നു.
Comments