ഞാൻ ബാബരി ബാഡ്ജ്; പ്രതിഷേധം ശക്തം; പരാതിപ്രളയം; കേന്ദ്ര ആഭ്യന്തരമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ദേശീയ അന്വേഷണ കമ്മീഷനും പരാതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഞാൻ ബാബരി ബാഡ്ജ്; പ്രതിഷേധം ശക്തം; പരാതിപ്രളയം; കേന്ദ്ര ആഭ്യന്തരമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ദേശീയ അന്വേഷണ കമ്മീഷനും പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2021, 09:46 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: പത്തനംതിട്ട കോട്ടാങ്ങലിൽ സ്‌കൂളിൽ പോയ വിദ്യാർത്ഥികളെ തടഞ്ഞുനിർത്തി ബലമായി ഞാൻ ബാബരി എന്ന ബാഡ്ജ് ധരിപ്പിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. ഇതുമായി ബന്ധപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷനും കേന്ദ്രസർക്കാരിനുമുൾപ്പെടെ നിരവധി പരാതികളാണ് പോയിരിക്കുന്നത്. ഏറ്റവും ഒടുവിൽ കേന്ദ്ര ആഭ്യന്തരമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും ദേശീയ അന്വേഷണ കമ്മീഷനും പരാതി നൽകി.

യുവമോർച്ച പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവനാണ് കേന്ദ്ര ആഭ്യന്തരമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും ദേശീയ അന്വേഷണ കമ്മീഷനും പരാതി നൽകിയത്. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ മതസൗഹാർദ്ദം തകർത്തതിന്റെ പേരിലും ഹിന്ദു സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തിയതിന്റെ പേരിലും കേസെടുക്കണമെന്ന് ആണ് പരാതിയിലെ ആവശ്യം.

ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ രാജ്യത്ത് നിരോധിച്ച സംഘടനയായ പോപ്പുലർ ഫ്രണ്ട് പിഞ്ചുകുട്ടികളെ സ്‌കൂളിന് മുൻപിൽ വെച്ച് നിർബന്ധപൂർവ്വം തടഞ്ഞുനിർത്തി ഞാൻ ബാബറി എന്ന ബാഡ്ജ് കുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. കൊച്ചുകുട്ടികളിൽ ദേശവിരുദ്ധ ആശയങ്ങൾ അടിച്ചേൽപിക്കാനുളള പ്രൊപ്പഗൻഡയാണിതെന്നും നീക്കം അംഗീകരിക്കാനാകില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

നാട്ടിൽ നിലനിൽക്കുന്ന മതസൗഹാർദ്ദം തകർക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് പോപ്പുലർ ഫ്രണ്ടിന്റെ പ്രവൃത്തിയെന്നും ശബരിമലയ്‌ക്ക് പോകാൻ വൃതമെടുത്തിരുന്ന കുട്ടികളെ വരെ ഇത്തരത്തിൽ നിർബന്ധപൂർവ്വം ബാഡ്ജ് ധരിപ്പിച്ചെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് നൽകിയ പരാതിയിൽ ദേശീയ ബാലാവകാശ കമ്മീഷൻ പത്തനംതിട്ട പോലീസ് മേധാവിയോട് റിപ്പോർട്ട് തേടിയിരുന്നു. ബിജെപി റാന്നി മണ്ഡലം വൈസ് പ്രസിഡന്റ് സുരേഷ് കെ പിള്ള നൽകിയ പരാതിയിൽ മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

ഇന്ന് രാവിലെയാണ് കോട്ടാങ്ങൽ സെന്റ് ജോർജ്ജ് സ്‌കൂളിന് സമീപം കുട്ടികളെ തടഞ്ഞുനിർത്തി ഞാൻ ബാബരി ബാഡ്ജ് ധരിപ്പിച്ചത്. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധമായിരുന്നു ഉയർന്നത്.

Tags: POLICE CASEPopular front activistsIam babri badge
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies