ഇടുക്കി: ഇടുക്കി ഡാമിന്റെ ഒരു ഷട്ടർ തുറന്നു. ഡാമിന്റെ മൂന്നാം നമ്പർ ഷട്ടർ 150 സെ.മീ വരെ ഉയർത്തി 150 ക്യൂമെക്സ് വരെ നിയന്ത്രിത അളവിൽ ജലമാണ് പുറത്തേക്കൊഴുക്കി വിടുന്നത്. പെരിയാറിന്റെ ഇരുകളിലും താമസിക്കുന്നവരും ചെറുതോണി അണക്കെട്ടിന്റെ താഴെ പ്രദേശത്തുള്ളവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
ജലനിരപ്പ് 2,401 അടി കടന്നതോടെ ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നുള്ള നീരൊഴുക്ക് വർദ്ധിച്ചതും വൃഷ്ടിപ്രദേശത്ത് മഴ ലഭിച്ചതുമാണ് ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരാൻ കാരണമായത്. ഇതിന് മുമ്പ് 2018ൽ 2,401 അടി കടന്നിരുന്നു. വീണ്ടും തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് 2,401 അടിയിലെത്തിയത്. ഒരു അടി കൂടി ഉയർന്നാൽ റെഡ് അലർട്ടാകും.
Comments