ഇമോജികളുടെ ലോകത്തെ കേമനാര് ; മനുഷ്യർക്ക് ഏറ്റവും പ്രിയപ്പെട്ട ഇമോജികളെ അറിയാം;വീഡിയോ കാണാം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇമോജികളുടെ ലോകത്തെ കേമനാര് ; മനുഷ്യർക്ക് ഏറ്റവും പ്രിയപ്പെട്ട ഇമോജികളെ അറിയാം;വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2021, 12:21 pm IST
FacebookTwitterWhatsAppTelegram

സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്ക് ഒഴിച്ചുകൂടാൻ വയ്യാത്ത മെനുവാണ് ഇമോജികൾ. ചുക്ക് ഇല്ലാത്ത കഷായം പോലെയാകും ഇമോജിയില്ലാത്ത സന്ദേശങ്ങൾ എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. സാമൂഹ്യ മാദ്ധ്യമങ്ങളുടെ ലോകത്ത് വികാരങ്ങൾ പ്രതിഫലിപ്പിക്കാൻ ആശ്രയിക്കുന്ന പ്രധാനമാർഗ്ഗമായി ഇമോജികൾ മാറികഴിഞ്ഞു. മഞ്ഞ വൃത്തത്തിനുള്ളിൽ വിവിധ ഭാവങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഇമോജികൾ ഇല്ലാതെ സംഭാഷണങ്ങൾ പൂർണമാവാത്ത അവസ്ഥയിലെത്തിയിരിക്കുന്നു.

ഇപ്പോഴിതാ 2021 ൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച ഇമോജികളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് യൂണിക്കോഡ് കൺസോർഷ്യം. ഇതിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചത് ‘ടിയേഴ്സ് ഓഫ് ജോയ്’ എന്ന ഇമോജിയാണ്. അതായത്, ചിരിച്ച് കണ്ണിൽ നിന്ന് വെള്ളം വരുന്ന ഇമോജി. മറ്റ് ഇമോജികളെക്കാൾ അഞ്ച് ശതമാനം പോയന്റ് കൂടുതലാണ് ഈ ‘ടിയേഴ്സ് ഓഫ് ജോയ്’ എന്ന ഇമോജിയ്‌ക്ക്.

പട്ടികയിൽ രണ്ടാം സ്ഥാനം ‘ഹൃദയ’ ചിഹ്നത്തിനാണ്. ഇതിന് പിന്നാലെ, തംപ്‌സ് അപ്, കരച്ചിൽ, കൂപ്പുകൈ, കണ്ണിൽ ലൗ ചിഹ്നം, ചിരി എന്നിവയാണ് പട്ടികയിൽ ഇടം നേടിയ മറ്റ് ഇമോജികൾ. 2019 ലേതിൽ നിന്നും വലിയ മാറ്റങ്ങളൊന്നും പട്ടികയിൽ ഉണ്ടായിട്ടില്ലെന്ന് സമൂഹമാദ്ധ്യമ ഉപയോക്താക്കൾ പറയുന്നു. ആകെ 3,663 ഇമോജികളിൽ നിന്ന് ആദ്യ 100 ഇമോജികളാണ് ജനങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്.

ഇതിന് പുറമെ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഇമോജി വിഭാഗവും യൂണിക്കോഡ് കൺസോർഷ്യം പുറത്തുവിട്ടു. സ്മൈലീസ് ആന്റ് ഇമോഷൻസ്, പീപ്പിൾ ആന്റ് ബോഡ്, ആക്ടിവിറ്റീസ്, ഫൽഗ്സ് എന്നിങ്ങനെയാണ് ഇമോജികളെ തരം തിരിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഫേസ്-സ്മൈലിംഗ്, ഹാൻഡ് ഇമോജികളാണ്. അനിമൽസ് ആന്റ് നേച്ചർ വിഭാഗത്തേക്കാൾ ഉപയോഗത്തിൽ മുന്നിട്ട് നിൽക്കുന്നത് പ്ലാന്റ്സ് ആന്റ് ഫ്‌ളവേഴ്സ് ആണ്.

എന്നാൽ ഏറ്റവും അധികമുള്ള ഫ്‌ളാഗ് ഇമോജികളാണ്(പതാകകൾ) ഏറ്റവും കുറവ് ഉപയോഗിക്കപ്പെടുന്നത്. അതേസമയം, സസ്യങ്ങളുടെയും പൂക്കളുടെയും ഇമോജികളും വളരെ പതിവായി ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. സസ്യ പുഷ്പ വിഭാഗത്തിൽ ‘പൂച്ചെണ്ട്’ ആണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. മൃഗങ്ങളുടെ വിഭാഗത്തിൽ ‘ബട്ടർഫ്‌ലൈ’ ആണ് ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്നത്.

Tags: EMOJI SURVEY
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies