പി.ജി. വിദ്യാർത്ഥികളുടെ സമരം ഒത്തുതീർപ്പാക്കണം: ഈ പ്രതിസന്ധി കേന്ദ്ര സർക്കാരിനെ അറിയിക്കണമെന്ന് ഐഎംഎ; സംസ്ഥാന സർക്കാരിന് കത്തയച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പി.ജി. വിദ്യാർത്ഥികളുടെ സമരം ഒത്തുതീർപ്പാക്കണം: ഈ പ്രതിസന്ധി കേന്ദ്ര സർക്കാരിനെ അറിയിക്കണമെന്ന് ഐഎംഎ; സംസ്ഥാന സർക്കാരിന് കത്തയച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2021, 05:09 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : മെഡിക്കൽ കോളേജുകളിലെ പിജി വിദ്യാർത്ഥികളുടെ സമരം ഒത്തുതിർപ്പാക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട് ഐഎംഎ. രാജ്യം കൊറോണയുടെ മൂന്നാം തരംഗം പ്രതിരോധിക്കുന്ന ഈ സമയത്ത് പി.ജി വിദ്യാർത്ഥികളുടെ കുറവ് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളെ പ്രതികൂലമായി ബാധിക്കും. ഈ പ്രതിസന്ധി സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനെ അറിയിക്കണമെന്നും ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവൽ കോശി ആവശ്യപ്പെട്ടു.

കഴിഞ്ഞ ആറ് ദിവസമായി കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിലെ പി.ജി വിദ്യാർത്ഥികൾ സമരത്തിലാണ്. ഈ വർഷം ഇതുവരെ പി.ജി. അലോട്ട്മെന്റ് നടന്നിട്ടില്ല. ഈ വർഷം ജനുവരിയിൽ നടക്കേണ്ട പരീക്ഷ കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ സെപ്തംബറിലാണ് നടന്നത്. പി.ജി. അലോട്ട്മെന്റ് ഇപ്പോഴും അനിശ്ചിതമായി നീണ്ടുപോവുകയാണ്. ഈ കാലതാമസം നമ്മുടെ നാട്ടിലെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്ന് കത്തിൽ പറയുന്നു.

ദേശവ്യാപകമായി നടക്കുന്ന ഈ സമരത്തിൽ കേരളത്തിൽ നിന്നുള്ള പി.ജി വിദ്യാർത്ഥികളും പങ്കുചേരുന്നുണ്ട്. കൊറോണ മഹാമാരിയുടെ ഒന്നും രണ്ടും തരംഗങ്ങൾ ഉണ്ടായ സമയത്ത് കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി കൊറോണ പ്രതിരോധത്തിനായി മുൻനിരയിൽ നിന്നവരാണ് പി.ജി. വിദ്യാർത്ഥികൾ. രൂക്ഷമായ മാനവശേഷിക്കുറവുണ്ടായിരുന്നിട്ടും കേരളത്തിലെ മരണനിരക്ക് കുറച്ച് നിർത്തിയതിൽ മുഖ്യപങ്ക് വഹിച്ചവർ. രാജ്യം കൊറോണയുടെ മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്ന ഈ സമയത്ത് 2021 വർഷ ബാച്ച് പി.ജി വിദ്യാർത്ഥികളുടെ കുറവ് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളെ വൻതോതിൽ ബാധിക്കും. 850-ലധികം അർഹരായ റാങ്ക് ജേതാക്കളാണ് കേരളത്തിൽ മാത്രം അലോട്ട്മെന്റ് കാത്ത് നിൽക്കുന്നത്. ഒരു പ്രതിസന്ധി ഘട്ടത്തിൽ സംസ്ഥാനത്തിന് മുതൽക്കൂട്ടാകേണ്ട സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ഈ കുറവ് സംസ്ഥാനത്തെ ആരോഗ്യപരിപാലന രംഗത്തെ തന്നെ ദോഷമായി ബാധിക്കും.

ഈ സാഹചര്യത്തിൽ ഔദ്യോഗികമായിത്തന്നെ ഈ പ്രതിസന്ധി സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനെ അറിയിക്കണം. ഇപ്പോഴുള്ള സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ നോൺ അക്കാദമിക് ജൂനിയർ റെസിഡന്റ് ഡോക്ടർമാരെ നിയമിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നതായും കത്തിൽ വ്യക്തമാക്കുന്നു.

Tags: IMA
Share
Tweet
SendShare

More News from this section

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies