ഹരിയാനയിലെ പരിപാടിയിൽ നിന്നും മുനാവർ ഫറൂഖിയെ ഒഴിവാക്കി സംഘാടകർ; നടപടി വർഗീയ കലാപമാണ് ലക്ഷ്യമെന്ന പരാതിയിൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹരിയാനയിലെ പരിപാടിയിൽ നിന്നും മുനാവർ ഫറൂഖിയെ ഒഴിവാക്കി സംഘാടകർ; നടപടി വർഗീയ കലാപമാണ് ലക്ഷ്യമെന്ന പരാതിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2021, 08:10 pm IST
Facebook
Twitter
WhatsAppTelegram

ഛണ്ഡീഗഡ് : ഹരിയാനയിൽ സംഘടിപ്പിക്കാനിരുന്ന പരിപാടിയിൽ നിന്നും സ്റ്റാന്റ് അപ്പ് കൊമേഡിയൻ മുനാവർ ഫറൂഖിയെ ഒഴിവാക്കി സംഘാടകർ. പരിപാടി നടത്തുന്നതിനെതിരെ ഹരിയാനയിലെ ബിജെപി നേതാവ് സംസ്ഥാന ഐടി വകുപ്പിന് പരാതി നൽകിയ പശ്ചാത്തലത്തിലാണ് ഫറൂഖിയെ ഒഴിവാക്കിയത്. ഹരിയാനയിലെ ഗുരുഗ്രാമിൽ മൂന്ന് ദിവസം നീളുന്ന പരിപാടിയാണ് ഫറൂഖിയും സംഘവും സംഘടിപ്പിക്കാനിരുന്നത്.

ബിജെപി നേതാവ് അരുൺ യാദവാണ് പരിപാടിയ്‌ക്കെതിരെ ഗുരുഗ്രാം പോലീസിൽ പരാതി നൽകിയത്. വർഗ്ഗീയ കലാപത്തിലേക്ക് സമൂഹങ്ങളെ നയിക്കുന്നതാണ് ഫറൂഖിയുടെ പരിപാടിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. പൊതുയിടങ്ങളിൽ ഹിന്ദു വിശ്വാസങ്ങളെയും, ദൈവങ്ങളെയും അവഹേളിക്കുകയാണ് ഹാസ്യപരിപാടിയിലൂടെ ഫറൂഖി ചെയ്യുന്നതെന്ന്. ഇതിനെതിരെ നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇതെല്ലാം അവഗണിച്ച് വീണ്ടും ഹിന്ദു ദൈവങ്ങളെ പൊതുവേദിയിൽ അപമാനിക്കുന്നത് ഫറൂഖി തുടരുകയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ഫറൂഖിയുടെ പ്രവൃത്തികൾ ഹിന്ദു വിശ്വാസങ്ങൾക്ക് എതിരാണ്. സമൂഹത്തിൽ വർഗ്ഗീയ ലഹള സൃഷ്ടിക്കാനായി ബോധപൂർവ്വമാണ് ഫറൂഖി ഇത്തരത്തിൽ പരിപാടി അവതരിപ്പിക്കുന്നതെന്നും അരുൺ യാദവ് പരാതിയിൽ വ്യക്തമാക്കുന്നത്. പരാതിയിലെ പരാമർശങ്ങൾ സത്യമാണെന്നതിന് തെളിവായി ഫറൂഖിയുടെ പരിപാടിയുടെ ദൃശ്യങ്ങളും അദ്ദേഹം പരാതിയ്‌ക്കൊപ്പം പോലീസിന് നൽകിയിട്ടുണ്ട്.

ഡിസംബർ 17 മുതൽ 19 വരെയാണ് ഗുരുഗ്രാമിലെ അയിരിയ മാളിൽ പരിപാടി നടത്താൻ നിശ്ചയിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട പോസ്റ്ററുകളിൽ ഫറൂഖിയുടെ പേര് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ തന്നെ നിരവധി പേർ എതിർപ്പ് പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഫറൂഖിയെ ഒഴിവാക്കിയത്.

കഴിഞ്ഞ ആഴ്ച ബംഗളൂരുവിലെ ഷോ റദ്ദാക്കിയതിന് പിന്നാലെ താൻ പരിപാടി അവസാനിപ്പിക്കുകയാണെന്ന സൂചനയിൽ ഫറൂഖി സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ടിരുന്നു.

Tags: BJPsocial mediacomplaintmunawar faruquicomedy show
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies