ആരോഗ്യമന്ത്രി വാക്ക് പാലിച്ചില്ല; സെക്രട്ടറിയേറ്റ് പടിക്കൽ സർക്കാർ ഡോക്ടർമാരുടെ നിൽപ് സമരം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആരോഗ്യമന്ത്രി വാക്ക് പാലിച്ചില്ല; സെക്രട്ടറിയേറ്റ് പടിക്കൽ സർക്കാർ ഡോക്ടർമാരുടെ നിൽപ് സമരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2021, 12:29 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ശമ്പളപരിഷ്‌കരണത്തിലെയും ആനുകൂല്യങ്ങളിലെയും പ്രമോഷൻ രീതിയിലെയും അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ സെക്രട്ടേറിയറ്റ് പടിക്കൽ അനിശ്ചിതകാല നിൽപ്പ് സമരം ആരംഭിച്ചു. നവംബർ ഒന്നിന് നടത്തിയ ചർച്ചയിൽ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണ് സമരം ആരംഭിച്ചത്.

വിവിധ ജില്ലകളിലെ ആശുപത്രികളിൽ നിന്നുള്ള ഡോക്ടർമാർ ദിവസവും രാവിലെ 10 മുതൽ 12 വരെ പ്രതിഷേധത്തിന്റെ ഭാഗമാകും. രോഗി പരിചരണത്തെ ബാധിക്കാതെയാണ് സമരം. ഉത്തരവിറങ്ങിയിട്ടും പുതുക്കിയ ശമ്പളം നൽകാത്തതിനെതിരെ മെഡിക്കൽ കോളേജ് ഡോക്ടർമാരും നിസ്സഹകരണ സമരത്തിലാണ്. വിഐപി ഡ്യൂട്ടിയുൾപ്പെടെ ബഹിഷ്‌കരിച്ചാണ് സമരം.

നവംബർ ഒന്നിന് ഡോക്ടർമാർ സമരത്തിലേക്ക് നീങ്ങിയപ്പോഴായിരുന്നു ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ചർച്ചയ്‌ക്ക് വിളിച്ച് പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയത്. എന്നാൽ ഒരു മാസമായിട്ടും നടപടിയില്ലാത്തതിനാലാണ് വീണ്ടും സമരം ആരംഭിച്ചത്. തടഞ്ഞുവെച്ചിരിക്കുന്ന അലവൻസുകൾ അനുവദിക്കുക, വെട്ടിക്കുറച്ച അടിസ്ഥാന ശമ്പളം പുനസ്ഥാപിക്കുക. കൊറോണ, നിപ്പ പോരാളികൾക്ക് റിസ്‌ക് അലവൻസ് നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ഡോക്ടർമാർ ഉന്നയിക്കുന്നത്.

ശമ്പള പരിഷ്‌കരണം വന്നതോടെ തുടക്കക്കാരുടെ ശമ്പളം 10,000 രൂപയോളം കുറവ് വന്നു. സമയബന്ധിതമായി ഹയർ ഗ്രേഡ് അനുവദിക്കുന്നതിൽ പുതിയ ഉത്തരവിറക്കിയില്ല. അലവൻസുകളിലും പലതും പരിഷ്‌കരിച്ചിട്ടില്ല. കെഎസ്എ യിൽ ഉൾപ്പെടെ വമ്പൻ ശമ്പളം നൽകുമ്പോൾ ഡോക്ടർമാരോടെ സർക്കാർ വേറൊരു സമീപനമാണ് സ്വീകരിക്കുന്നതെന്ന് കെജിഎംഒഎ നേതാക്കൾ പറഞ്ഞു.

വീണ്ടും സമരം തുടങ്ങിയ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച ധനമന്ത്രി കെ.എൻ ബാലഗോപാലുമായി ചർച്ചയ്‌ക്ക് വിളിച്ചിട്ടുണ്ട്. എന്നാൽ ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ഡോക്ടർമാർ അറിയിച്ചു. കുറച്ചുനാളായി ചർച്ചകളും ഉറപ്പും മാത്രമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും കെജിഎംഒഎ അറിയിച്ചു.

Tags: strikeKGMOA
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies