ബിപിൻ റാവത്തിന്റെ ഓർമ്മയിൽ ഗുരുവായൂർ; മറക്കാനാകാത്ത സന്ദർശനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബിപിൻ റാവത്തിന്റെ ഓർമ്മയിൽ ഗുരുവായൂർ; മറക്കാനാകാത്ത സന്ദർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2021, 08:23 am IST
FacebookTwitterWhatsAppTelegram

ഗുരുവായൂർ: ഹെലികോപ്ടർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ വിയോഗത്തിന്റെ വേദനയിലാണ് ഗുരുവായൂർ. കഴിഞ്ഞ ഏപ്രിലിൽ റാവത്തും ഭാര്യ മധുലിക റാവത്തും ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് എത്തിയിരുന്നു. ക്ഷേത്രത്തിലെ ആനത്താവളത്തിൽ ഉൾപ്പെടെ സന്ദർശനം നടത്തിയ ഇരുവരും ഇവിടെ വെച്ച് പകർത്തിയ ചിത്രങ്ങൾ ഇന്നലെ സോഷ്യൽ മീഡിയയിൽ വീണ്ടും വേദനിപ്പിക്കുന്ന ഓർമ്മകളായി.

കൊച്ചി കപ്പൽശാലയിൽ ഐഎൻഎസ് വിക്രാന്തിന്റെ നിർമാണ പുരോഗതി വിലയിരുത്താനാണ് അദ്ദേഹം കേരളത്തിൽ എത്തിയത്. എത്തിയ ദിവസം തന്നെ ഗുരുവായൂരിലെത്തി. ആദ്യം പോയത് പുന്നത്തൂർ കോട്ടയിലെ ആനത്താവളത്തിലേക്ക്. ഒരു മണിക്കൂറോളം അവിടെ ചെലവിട്ടു.

ആനകൾക്ക് ശർക്കരയും മറ്റും നൽകിയ ശേഷം ഇരുവരും അവിടെ ചുറ്റി നടന്ന് കാണുകയും കാര്യങ്ങൾ വിശദമായി ചോദിച്ചറിയുകയും ചെയ്തു. ഏറെ അത്ഭുതത്തോടെയാണ് അദ്ദേഹം ആനത്താവളത്തിലെ രീതികളെക്കുറിച്ചും ആനകളെ പരിപാലിക്കുന്നതിനെക്കുറിച്ചും ചോദിച്ചറിഞ്ഞതെന്ന് ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി മോഹൻദാസ് പറഞ്ഞു.

രാത്രി ശ്രീവത്സം ഗസ്റ്റ് ഹൗസിൽ താമസിച്ച് പിറ്റേന്ന് നിർമാല്യം തൊഴുത ശേഷമാണ് മടങ്ങിയത്. ഗസ്റ്റ് ഹൗസിൽ നിന്ന് ക്ഷേത്രത്തിലേക്ക് നടന്നാണ് അദ്ദേഹം പോയത്. സംയുക്ത സൈനിക മേധാവിയായിട്ടും തികച്ചും സാധാരണക്കാരനെപ്പോലെയായിരുന്നു ബിപിൻ റാവത്തിന്റെ ഇടപെടലെന്ന് സന്ദർശനത്തിൽ ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. 10,001 രൂപയും ഒരു ഉരുള കളഭവും അദ്ദേഹം വഴിപാടായി സമർപ്പിച്ചു. സംയുക്ത സേനാമേധാവിയായതിന് ശേഷം ആദ്യമായിട്ടാണ് അദ്ദേഹം ഗുരുവായൂരിൽ എത്തിയത്.

മമ്മിയൂർ ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷമാണ് ബിപിൻ റാവത്തും ഭാര്യയും മടങ്ങിയത്.

Tags: Gen Bipin Rawatഗുരുവായൂർ
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies