പത്തനംതിട്ട: അയ്യപ്പഭക്തരുടെ വാഹനം അപകടത്തിൽപ്പെട്ടു. പെരുവന്താനത്തിന് സമീപം അമലഗിരിയിൽ വെച്ചാണ് വാഹനം അപകടത്തിൽപ്പെടുന്നത്. വാഹനാപകടത്തിൽ രണ്ട് അയ്യപ്പഭക്തർ മരിച്ചു. ആന്ധ്ര സ്വദേശികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ആദി നാരായണൻ, ഈശ്വരപ്പ എന്നിവരാണ് മരിച്ചത്. നാട്ടുകാരുടെയും പോലീസിന്റേയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. പെരുവന്താനം അമലഗിരിയിൽ വെച്ചാണ് അപകടമുണ്ടായത്. ഭക്തരുടെ വാഹനം അവരുടെ തന്നെ മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു.
Comments