ഡോക്ടറേറ്റ് വിവാദത്തിൽ ഷാഹിദാ കമാലിന്റെ നെഞ്ചിടിപ്പ് ഉയരുന്നു ; മുഴുവൻ വിദ്യാഭ്യാസ രേഖകളും ഹാജരാക്കാൻ ആവശ്യപ്പെട്ട് ലോകായുക്ത
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡോക്ടറേറ്റ് വിവാദത്തിൽ ഷാഹിദാ കമാലിന്റെ നെഞ്ചിടിപ്പ് ഉയരുന്നു ; മുഴുവൻ വിദ്യാഭ്യാസ രേഖകളും ഹാജരാക്കാൻ ആവശ്യപ്പെട്ട് ലോകായുക്ത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2021, 07:14 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : ഡോക്ടറേറ്റ് വിവാദത്തിൽ വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലിന് കുരുക്കു മുറുകുന്നു. വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കുന്ന മുഴുവൻ രേഖകളും വെള്ളിയാഴ്ച ഹാജരാക്കാൻ ഷാഹിദാ കമാലിന് ലോകായുക്ത നിർദ്ദേശം നൽകി. കേസിൽ ലോകായുക്തയിലെ വാദം വെള്ളിയാഴ്ചയും തുടരും.

ഷാഹിദാ കമാലിന്റെ ഡോക്ടറേറ്റ് വ്യാജമാണെന്ന് കാണിച്ച് വട്ടപ്പാറ സ്വദേശി അഖിലാ ഖാൻ നൽകിയ പരാതിയിലാണ് ലോകായുക്തയുടെ നടപടി. ഹർജിയിൽ വ്യാഴാഴിച്ച വിദ്യാഭ്യാസ യോഗ്യതകൾ സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ഷാഹിദാ കമാലിനോട് ലോകായുക്ത നിർദ്ദേശിച്ചിരുന്നു. എന്നാൽ രണ്ട് എണ്ണം മാത്രമാണ് സമർപ്പിച്ചത്. അവ അപൂർണവുമായിരുന്നു. ഇതേ തുടർന്നാണ് മുഴുവൻ രേഖകളും വെള്ളിയാഴ്ച തന്നെ സമർപ്പിക്കാൻ ലോകായുക്ത കർശന നിർദ്ദേശം നൽകിയത്.

അഖിലയുടെ പരാതിയിൽ കേസ് എടുക്കാൻ ലോകായുക്തയ്‌ക്ക് അധികാരമില്ലെന്ന് കാട്ടി ഷാഹിദ കമാൽ പരാതി നൽകിയിരുന്നു. എന്നാൽ ഇത് തള്ളിയ ലോകായുക്തയ്‌ക്ക് അധികാരമുണ്ടെന്ന് വ്യക്തമാക്കി.

തെരഞ്ഞെടുപ്പിൽ മത്സരിക്കാനും, വനിതാ കമ്മീഷൻ അംഗമാകാനും വ്യാജ വിദ്യാഭ്യാസ രേഖകൾ കാട്ടിയെന്നാണ് അഖിലയുടെ പരാതി. ചാനൽ ചർച്ചയ്‌ക്കിടെ ഷാഹിദാ കമാലിന്റെ ഡോക്ടറേറ്റുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു പരാതി നൽകിയത്.

വിയറ്റ്‌നാമിലെ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് തനിക്ക് ഡോക്ടറേറ്റ് ലഭിച്ചതെന്നാണ് വിവാദങ്ങൾക്കിടെ ഷാഹിദ കമാൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചോദ്യങ്ങൾ ഉയർന്നതിന് പിന്നാലെ ഖസാകിസ്താനിൽ നിന്നുമാണ് ഡോക്ടറേറ്റ് ലഭിച്ചതെന്ന് മാറ്റിപ്പറയുകയായിരുന്നു.

Tags: educationdoctoratelokayuktha
ShareTweetSendShare

More News from this section

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

Latest News

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies