ജയ്പൂർ: സിനിമാ താരങ്ങളായ പ്രണയജോഡികൾ ഒടുവിൽ വിവാഹിതരായി. രാജസ്ഥാനിലെ ആഡംബര റിസോർട്ടിൽ നടന്ന ചടങ്ങിലാണ് നടൻ വിക്കി കൗശലും നടി കത്രീന കൈഫും വിവാഹിതരായത്. പ്രത്യേകം ക്ഷണിച്ച 120 അതിഥികൾ മാത്രം പങ്കെടുത്ത വിവാഹ ചടങ്ങ് സവായ് മധോപൂരിലെ സിക്‌സ് സെൻസസ് ഫോർട്ട് ബർവാരായിലാണ് നടന്നത്.
‘ ഈ നിമിഷത്തിലേക്ക് എത്തിച്ചേരാൻ പിന്തുണ നൽകിയ എല്ലാതിനോടും ഹൃദയത്തിൽ നിന്നും സ്‌നേഹവും നന്ദിയും.. പുതിയൊരു യാത്ര ഞങ്ങൾ ആരംഭിക്കുന്ന ഈ വേളയിൽ എല്ലാവരുടെയും സ്‌നേഹവും അനുഗ്രഹങ്ങളും ഞങ്ങൾ പ്രതീക്ഷിക്കുന്നു’ കത്രീനയുമായി ഒന്നിച്ചുള്ള വിവാഹ ചിത്രം പങ്കുവെച്ച് നടൻ വിക്കി കൗശൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
മൂന്ന് ദിവസങ്ങളായിട്ടായിരുന്നു വിവാഹ ചടങ്ങുകൾ. നിബന്ധനകളോടെയായിരുന്നു ചടങ്ങിലേക്ക് അതിഥികൾക്ക് പ്രവേശനം. പങ്കെടുക്കുന്നവർ മൊബൈൽ ഫോണുകൾ കയ്യിൽ കരുതരുതെന്ന് നിർദേശമുണ്ടായിരുന്നു. കർശന സുരക്ഷയിലായിരുന്നു വിവാഹം. ആറാം തിയതി തുടങ്ങിയ വിവാഹ ചടങ്ങിലേക്ക് നിരവധി സിനിമാ താരങ്ങളും പ്രമുഖരുമാണ് എത്തിയിരുന്നത്.
സമീപകാലത്ത് സമൂഹമാദ്ധ്യങ്ങളും ബോളിവുഡ് സിനിമ മേഖലയും ഏറെ കൊട്ടിഘോഷിച്ച വിവാഹമാണ് കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും. ഇരുവരുടെയും വിവാഹത്തിന്റെ ദൃശ്യങ്ങൾ സീരീസ് രൂപത്തിൽ ആണസോൺ പ്രൈം വീഡിയോയിലൂടെ പുറത്തിറങ്ങുമെന്നാണ് വിവരം.















