പ്രിയദർശൻ-മോഹൻലാൽ ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹ’ത്തിന്റെ മേക്കിങ് വീഡിയോ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഉൾപ്പെടെ ചിത്രീകരിച്ച രീതി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മോഹൻലാലിന്റേയും പ്രണവ് മോഹൻലാലിനേയും ചടുലമായ നീക്കങ്ങളാണ് വീഡിയോയുടെ പ്രത്യേകത. അസാമാന്യ മെയ് വഴക്കത്തോടെയാണ് സംഘട്ടനരംഗങ്ങളിൽ ഉൾപ്പെടെ ഇരുവരും പ്രത്യക്ഷപ്പെടുന്നത്. ഒരു മിനിട്ടും 13 സെക്കന്റും ദൈർഘ്യമുള്ള വീഡിയോയാണിത്.
100 കോടി ചെലവിലാണ് ചിത്രം പൂർത്തിയാക്കിയത്. തീയേറ്റർ റിലീസിന് മുൻപ് തന്നെ 100 കോടി ക്ലബ്ബിൽ ഇടം നേടിയ ആദ്യ ചിത്രമെന്ന നേട്ടവും മരക്കാർ സ്വന്തമാക്കിയിരുന്നു. പ്രണവ് മോഹൻലാൽ, അർജ്ജുൻ, പ്രഭു, മഞ്ചു വാര്യർ, സുനിൽ ഷെട്ടി, നെടുമുടി വേണു, കല്ല്യാണി പ്രിയദർശൻ, കീർത്തി സുരേഷ്കുമാർ, സിദ്ദിഖ്, മുകേഷ് തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിന്റെ ഭാഗമായത്.
Comments