പൂച്ചകൾ ദുശ്ശകുനമല്ല, ഐശ്വര്യത്തിന്റെ പ്രതീകം; പൂച്ചകൾക്കായി ഒരു ക്ഷേത്രം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പൂച്ചകൾ ദുശ്ശകുനമല്ല, ഐശ്വര്യത്തിന്റെ പ്രതീകം; പൂച്ചകൾക്കായി ഒരു ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2021, 03:59 pm IST
FacebookTwitterWhatsAppTelegram

പൂച്ചകളെ സാധാരണയായി ദുശ്ശകുനത്തിന്റെ പ്രതീകമായാണ് കാണാറുള്ളത്. നല്ലകാര്യങ്ങൾക്കായി ഇറങ്ങുമ്പോൾ പൂച്ച കുറുകെ ചാടുന്നത് മോശം അനുഭവം ഉണ്ടാക്കുമെന്നാണ് പൊതുവെയുള്ള വിശ്വാസം. എന്നാൽ ജപ്പാനിലെ ടോക്യോ ജനതയ്‌ക്ക് പൂച്ചകൾ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണ്. പ്രത്യേക ക്ഷേത്രം നിർമ്മിച്ചാണ് ടോക്യോ ജനത തങ്ങളുടെ ജീവിതത്തിലേക്ക് ഐശ്വര്യം കൊണ്ടുവരുന്ന പൂച്ചകളെ ആരാധിക്കുന്നത്.

പൂച്ചകളോടുള്ള പ്രേമത്തിൽ ഏറെ മുൻപിലാണ് ജപ്പാൻകാരുടെ സ്ഥാനം. പൂച്ചകളോടുള്ള സ്‌നേഹത്തിന്റെ ഭാഗമായി ജപ്പാനിലെ ക്യോട്ടോയിൽ നിർമ്മിച്ച മ്യാവൂ മ്യാവൂ ക്ഷേത്രം ഏറെ പ്രസിദ്ധമാണ്. എന്നാൽ അതുകൊണ്ടൊന്നും പൂച്ചകളോടുള്ള ജപ്പാൻകാരുടെ പ്രിയം അവസാനിക്കുന്നില്ല എന്ന് വേണം പറയാൻ. ടോക്യോ ഗോട്ടോകുജി എന്ന പ്രസിദ്ധമായ പൂച്ചക്ഷേത്രം ഇതിന് ഉദാഹരണമാണ്.

ടോക്യോയിലെ സെട്ടാഗയ ജില്ലയിലാണ് ഗോട്ടോകുജി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മനേകി നേക്കോ- അഥവാ ലക്കി ക്യാറ്റ് എന്ന് അറിയപ്പെടുന്ന പൂച്ചയുടെ ജന്മസ്ഥലമാണ് ഇവിടം. ഒറ്റ കൈ മാത്രം വീശുന്ന മനേകി നോക്കോ പൂച്ചകൾ ആണ് ഇവിടുത്തെ പ്രധാന ആരാധനാമൂർത്തികൾ. ഏകദേശം പതിനായിരത്തോളം പൂച്ച പ്രതിമകൾ ഇവിടെയുണ്ട്. എല്ലാ വർഷവും സെപ്തംബറിൽ ഇവിടെ ഉത്സവവും കൊണ്ടാടാറുണ്ട്.

ഗോട്ടോകുജി ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഐതിഹ്യവും ഏറെ രസകരമാണ്. 17 ാം നൂറ്റാണ്ടിൽ ഗോട്ട്കുജി ക്ഷേത്രം നില നിന്നിരുന്ന സ്ഥലത്ത് ചെറിയ ഗുഹയായിരുന്നു ഉണ്ടായിരുന്നത്. ഇതിലായിരുന്നു മനേകി നേക്കോയുടെയും ഉടമയായ ബുദ്ധ സന്യാസിയുടേയും താമസം. വളരെ സമാധാനപരമായ ജീവിതമായിരുന്നു കൊടും കാടിനുള്ളിലെ സ്ഥലത്ത് ഇരുവരും നയിച്ചിരുന്നത്. ഇതിനിടെ ഹിക്കോൺ ഡൊമെയ്‌നിലെ ലി നവോട്ടക എന്ന സമുറായി പ്രഭു നായാട്ടിനായി അവിടേക്ക് എത്തി. പെട്ടെന്നാണ് വലിയ ഇടിമിന്നലും കൊടുങ്കാറ്റുമുണ്ടായത് പേടിച്ചുവിറച്ച് ലി നവോട്ടക എന്ത് ചെയ്യണമെന്ന് അറിയാതെ കുഴങ്ങി. ആ സമയത്ത് മനേകി നേക്കോ ഒരു കൈ വീശി അദ്ദേഹത്തെ ഗുഹയിലേക്കുള്ള വഴി കാണിച്ചു. അങ്ങിനെ ഭൂപ്രഭു രക്ഷപ്പെട്ടെന്നാണ് വിശ്വാസം.

സുരക്ഷിതനായി കൊട്ടാരത്തിൽ എത്തിയ അദ്ദേഹം മനേകി നോക്കോയോടുള്ള ആദരസൂചകമായി ഗുഹയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയും, പിൽക്കാലത്ത് അതിനെ ക്ഷേത്രമാക്കി മാറ്റുകയുമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. അന്ന് മുതൽ മനേകി നേക്കോയുടെ പിൻഗാമികളായ പൂച്ചകൾ ഭാഗ്യം കൊണ്ടുവരുമെന്നും ഏത് പ്രതിസന്ധിയിൽ നിന്നും തങ്ങളെ രക്ഷിക്കുമെന്നുള്ള വിശ്വാസവും ആളുകളിലും ഉണ്ടായി.

ദിനം പ്രതി നിരവധി വിനോദ സഞ്ചാരികളാണ് മനേകി നേക്കോയെ കാണാൻ ഗോട്ടോകുജി ക്ഷേത്രത്തിൽ എത്താറുള്ളത്. ഇവർ ഒരു കൈ മാത്രം വീശുന്ന മനേകി നേക്കോയുടെ പ്രതിമയും ക്ഷേത്രത്തിൽ സമർപ്പിക്കാറുണ്ട്. ഇത് കൂടുതൽ ഐശ്വര്യം കൊണ്ടുവരുമെന്നാണ് ഇവരുടെ വിശ്വാസം.

മനേകി നേക്കോ പ്രഭുവിനെ രക്ഷിച്ച കഥ ടോക്യോയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. ജപ്പാനിലെ വിവിധ ജനവിഭാഗങ്ങൾക്കിടയിൽ ഈ കഥ പ്രചാരത്തിലുണ്ട്. മനേകി നേ0.ക്കോയാടുള്ള ആദര സൂചകമായി ജപ്പാനിലെ വിവിധയിടങ്ങളിൽ ഒറ്റ കൈ വീശുന്ന പൂച്ചകളുടെ പ്രതിമകൾ സ്ഥാപിച്ചിരിക്കുന്നത് കാണാം.

Tags: jappan
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies