സമുദായത്തിന് നേരെ വന്നാൽ പച്ചയ്ക്ക് കത്തിക്കും ; ഭീഷണി മുദ്രാവാക്യങ്ങൾ ഉയർത്തി മുസ്ലിം ലീഗ് റാലി ; പ്രതിഷേധം ശക്തമാകുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സമുദായത്തിന് നേരെ വന്നാൽ പച്ചയ്‌ക്ക് കത്തിക്കും ; ഭീഷണി മുദ്രാവാക്യങ്ങൾ ഉയർത്തി മുസ്ലിം ലീഗ് റാലി ; പ്രതിഷേധം ശക്തമാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2021, 01:24 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട് : പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി മുസ്ലീം ലീഗ് റാലി. റാലിയിലുടനീളം അധിക്ഷേപകരമായ പരാമർശങ്ങളാണ് ഉയർന്നത്.സമുദായത്തിന് നേരെ വന്നാൽ പച്ചയ്‌ക്ക് കത്തിക്കും, ഓർത്തു കളിച്ചോ സൂക്ഷിച്ചു,തുടങ്ങിയ പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് റാലിയിൽ ഉയർന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെയും അധിക്ഷേപ മുദ്രാവാക്യം ഉയരുകയുണ്ടായി. വഖഫ് സംരക്ഷണ റാലി വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടതിനെതിരെ ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ബീച്ച് പരിസരത്ത് സംഘടിപ്പിച്ച വഖഫ് സംരക്ഷണ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ റാലിയിലായിരുന്നു അധിക്ഷേപ പരാമർശം.ചെത്തുകാരൻ കോരന് സ്ത്രീധനം കിട്ടിയതല്ലീ കേരളം എന്നായിരുന്നു അധിക്ഷേപകരമായ പരാമർശം.

മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും തമ്മിലുള്ള വിവാഹത്തെക്കുറിച്ചാണ് ലീഗ് നേതാ അബ്ദുൾ റഹിമാന്റെ അധിക്ഷേപം.റിയാസിന്റേത് വിവാഹമല്ലെന്നും വ്യഭിചാരമാണെന്നും അബ്ദുറഹ്മാൻ കല്ലായി സമ്മേളനത്തിൽ പറഞ്ഞു.
ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരെയും അബ്ദുൾ റഹിമാൻ കല്ലായി വിവാദ പ്രസ്താവന നടത്തി.

ലീഗ് എന്നും സമുദായത്തിനൊപ്പം നിന്ന പാർട്ടിയാണ്. ആയിരം പിണറായി വിജയൻമാർ ഒരുമിച്ച് ശ്രമിച്ചാലും മുസ്ലിം ലീഗിന്റെ അഭിമാനം നശിപ്പിക്കാൻ കഴിയില്ലെന്ന് അബ്ദുറഹ്മാൻ കല്ലായി പറഞ്ഞു. ഇതു കൂടാതെ ‘ സമുദായ ഐക്യവും സാമുദായിക ഐക്യവും കാത്തുസൂക്ഷിക്കുമെന്ന് സമ്മേളനത്തിൽ അഖിലേന്ത്യ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിട്ടുവെന്നത് പഞ്ചാര പുരട്ടി പറയുന്നതാണ്, വഖഫ് ബോർഡിന്റെ അധികാരം ഇല്ലാതാക്കുകയാണ് ഇടതുപക്ഷ സർക്കാർ ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മുസ്ലിംലീഗും സമുദായ സംഘടനകളും തമ്മിലുള്ള ഐക്യം തകർക്കാൻ ആരു ശ്രമിച്ചാലും നടക്കില്ലെന്നും സമസ്തയുടെ മുൻനേതാക്കൾ ലീഗിനോടൊപ്പം നിന്നാണ് പ്രവർത്തിച്ചതെന്നും സാദിഖലി ശിഹാബ് തങ്ങൾ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. സമ്മേളനത്തിലുടനീളം സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ലീഗ് നേതാക്കൾ നടത്തിയത്.എന്നാൽ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ റാലിക്കിടെ ഉയർന്നതും മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപകരമായ പ്രയോഗങ്ങളും പരിധി വിട്ടെന്നാണ് വിമർശനം. റാലിയിലെ വിവാദ പരാമർശങ്ങൾക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.വിവാദ മുദ്രാവാക്യങ്ങൾ ഉയരുന്ന റാലിയുടെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്.

Tags: Pinarayi VijayanMuslim LeaguePA MUHAMAD RIYAS
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies