ഇത് അനാദരവാണ്,കാണുമ്പോൾ ഹൃദയം വിങ്ങുന്നു: ജനറൽ ബിപിൻ റാവത്തിനെതിരായ സർക്കാർ പ്ലീഡറുടെ വിദ്വേഷ പരാമർശത്തിനെതിരെ വിമുക്തഭടന്മാർ എജിക്ക് കത്തെഴുതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇത് അനാദരവാണ്,കാണുമ്പോൾ ഹൃദയം വിങ്ങുന്നു: ജനറൽ ബിപിൻ റാവത്തിനെതിരായ സർക്കാർ പ്ലീഡറുടെ വിദ്വേഷ പരാമർശത്തിനെതിരെ വിമുക്തഭടന്മാർ എജിക്ക് കത്തെഴുതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2021, 03:45 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനെതിരായ സംസ്ഥാന സർക്കാർ അഭിഭാഷകയുടെ വിദ്വേഷകരമായ പരാമർശത്തിനെതിരെ  വിമുക്തഭടൻമാർ കേരളത്തിലെ അഡ്വക്കേറ്റ് ജനറലിന് കത്തെഴുതി.ജനറൽ ബിപിൻ റാവത്തിന്റെ വിയോഗ വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് സിപിഎം സഹയാത്രികയും അഭിഭാഷകയുമായ രശ്മിതാ രാമചന്ദ്രൻ വിവാദ പരാമർശവുമായി രംഗത്തെത്തിയത്. മരണം ഒരാളെ വിശുദ്ധനാക്കുന്നില്ലെന്നായിരുന്നു രശ്മിതയുടെ പരാമർശം.

വിമുക്ത ഭടൻമാർ എജിക്ക് അയച്ച കത്തിൽ നമ്മുടെ ഭരണഘടന ഉറപ്പുനൽകുന്ന പവിത്രമായ സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും നീതിയുടെ ക്ഷേത്രത്തിൽ സേവിക്കുന്ന ഒരു വ്യക്തി ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ അവർക്കെതിരെ നടപടിയെടുക്കണമെന്ന് അഭ്യർത്ഥിച്ചു. കരസേനയിൽ നിന്ന് വിരമിച്ച ക്യാപ്റ്റൻ സുരേന്ദ്രൻ കെ, രഘുനാഥൻ ഡി,മുൻ വ്യോമസേനാംഗമായിരുന്ന സൻജയൻ,മുൻ നാവിക സേനാംഗമായിരുന്ന  സോമശേഖരൻ എന്നിവരുൾപ്പെട്ട സംഘമാണ് എജിക്ക് കത്തയച്ചയത്.വിങ്ങുന്ന ഹൃദയത്തോടെ എഴുതിയ കത്തെന്നായിരുന്നു വിമുക്തഭടൻമാർ കത്തിനെ വിശേഷിപ്പിച്ചത്.

കലാപ വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമാകുകയും കശ്മീരിൽ സേവനമനുഷ്ഠിക്കുകയും ചെയ്ത ഉയർന്ന സൈനികനായിരുന്നു ജനറൽ റാവത്ത്. ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിൽ അദ്ദേഹത്തിന്റെ രണ്ട് പെൺമക്കൾക്കൊപ്പം രാജ്യം മുഴുവൻ വിലപിക്കുകയാണ്. എന്നാൽ ആ സമയം ഗവൺമെന്റ് പ്ലീഡറായ രശ്മിത രാമചന്ദ്രൻ അന്തരിച്ച ജനറലിനെ അപമാനിക്കാൻ ശ്രമിച്ചു. ഉത്തരവാദിത്വമുള്ള സ്ഥാനത്തിരിക്കുന്ന ഒരാളിൽ നിന്ന് ഉണ്ടാവാൻ പാടില്ലാത്ത കാര്യമാണ് ഉണ്ടായത്. സ്ഥാനത്തിന്റെ എല്ലാ ആനുകൂല്യങ്ങളും ആസ്വദിക്കുന്ന അവർ അന്തരിച്ച സെനികരുടെ ഭൗതിക ശരീരം സംസ്‌കരിക്കുക പോലും ചെയ്യാത്ത സമയത്ത് വരെ മോശം പരാമർശങ്ങൾ നടത്തി.അഭിഭാഷകയുടെ ഈ പ്രവർത്തി സംസ്ഥാന സർക്കാരിനെയും സർക്കാർ അഭിഭാഷക സംഘത്തെയും മോശമായി ചിത്രീകരിക്കുന്നു. പ്രതിഷേധങ്ങൾ ശക്തമായി ഉയർന്നിട്ടും അവർ വിവാദ പരാമർശങ്ങൾ തുടരുകയാണെന്ന് കത്തിൽ ആരോപിച്ചു.

വിദ്വേഷം വളർത്താൻ കഴിവുള്ള ഇത്തരം പരാമർശങ്ങൾ കാണുന്നതിൽ വിമുക്തഭടന്മാർ എന്നതിലുപരി കേരളീയർ എന്ന നിലയിൽ തങ്ങൾക്ക് വേദനയുണ്ടെന്ന് വിമുക്തഭടന്മാർ വ്യക്തമാക്കി.രശ്മിതയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവമോർച്ച ദേശീയ സിക്രട്ടറി പി ശ്യാംരാജ് മുഖ്യമന്ത്രി,ചീഫ് സെക്രട്ടറി, അഡ്വക്കേറ്റ് ജനറൽ എന്നിവർക്ക് പരാതി നൽകിയിരുന്നു.കൂടാതെ മറ്റ് നിരവധി പേരും പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട് സോഷ്യൽ മീഡിയയിലും ശക്തമായ പ്രതിഷേധം രശ്മിതയ്‌ക്കെതിരെ ഉയർന്നിട്ടുണ്ട്.

Tags: General Bipin Rawat
ShareTweetSendShare

More News from this section

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies