ത്രിപുരയെ വികസനത്തിന്റെ പുതിയ തലങ്ങളിലേക്ക് ഉയർത്താൻ ബിപ്ലബ്കുമാർ സർക്കാർ; അഗർത്തലയിൽ നിന്ന് അന്താരാഷ്ട്ര വിമാന സർവീസുകൾ ഉടൻ തുടങ്ങും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ത്രിപുരയെ വികസനത്തിന്റെ പുതിയ തലങ്ങളിലേക്ക് ഉയർത്താൻ ബിപ്ലബ്കുമാർ സർക്കാർ; അഗർത്തലയിൽ നിന്ന് അന്താരാഷ്‌ട്ര വിമാന സർവീസുകൾ ഉടൻ തുടങ്ങും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2021, 05:55 pm IST
Facebook
Twitter
WhatsAppTelegram

അഗർത്തല: അഗർത്തല-സിംഗപ്പൂർ റൂട്ടിൽ നേരിട്ടുള്ള അന്താരാഷ്‌ട്ര വിമാന ബന്ധം ആവശ്യപ്പെട്ട് ത്രിപുര സർക്കാർ ഉടൻ തന്നെ വ്യോമയാന മന്ത്രാലയത്തെ സമീപിക്കും. അഗർത്തല-ചിറ്റഗോംഗിനും, അഗർത്തല-സിംഗപ്പൂരിനുമിടയിൽ നേരിട്ടുള്ള അന്താരാഷ്‌ട്ര വിമാന ബന്ധം ആവശ്യപ്പെട്ട് ത്രിപുര സർക്കാർ ഉടൻ വ്യോമയാന മന്ത്രാലയത്തെ സമീപിക്കുമെന്ന് സിവിൽ സെക്രട്ടേറിയറ്റിലെ ഉന്നത വൃത്തങ്ങൾ അറിയിച്ചു.

കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായി നടത്തിയ വെർച്വൽ മീറ്റിംഗിൽ മുഖ്യമന്ത്രി ബിപ്ലബ്കുമാർ ദേബ് അഗർത്തല-ധാക്ക റൂട്ടിൽ നേരിട്ട് വിമാന സർവീസ് ആവശ്യപ്പെട്ടിരുന്നു. അഗർത്തലയിലെ മഹാരാജ ബിർ ബിക്രം വിമാനത്താവളത്തിന് അന്താരാഷ്‌ട്ര വിമാനത്താവള പദവി ലഭിക്കുന്നതിന്റെ മുന്നോടിയായാണ് ഈ നീക്കങ്ങൾ.
പുതിയ എയർപോർട്ട് ടെർമിനൽ കെട്ടിടം ഉദ്ഘാടനം ചെയ്തതിന് ശേഷം ആദ്യ അന്താരാഷ്‌ട്ര വിമാനം അഗർത്തലയിൽ ഇറങ്ങുമെന്ന് സൂചനയുണ്ട്.

എല്ലാ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായും ബന്ധം ഉറപ്പാക്കാനാണ് ത്രിപുര സർക്കാരിന്റെ ശ്രമം. പ്രത്യേകിച്ച് തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ വാണിജ്യ തലസ്ഥാനങ്ങളുമായി. തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ എല്ലാ വാണിജ്യ തലസ്ഥാനങ്ങളിലേക്കും അഗർത്തലയിൽ നിന്ന് നേരിട്ട് വിമാന പറക്കുകയാണെങ്കിൽ, ആഗോള ഭൂപടത്തിൽ തന്ത്രപ്രധാനമായ മേഖലയായി ത്രിപുര മാറുമെന്ന് സർക്കാർ കണക്ക്കൂട്ടുന്നു. അന്താരാഷ്‌ട്ര വിമാനങ്ങൾ ത്രിപുരയിൽ താൽപ്പര്യം കാണിക്കുന്നുവെന്ന് ഉറപ്പാക്കാൻ സർക്കാർ സബ്സിഡി നൽകാനും തീരുമാനിച്ചിട്ടുണ്ട്.

അടുത്തിടെയാണ് വ്യോമയാന ടർബൈൻ ഇന്ധനത്തിന്റെ നികുതിയുടെ സംസ്ഥാന വിഹിതം സർക്കാർ കുറച്ചത്. സമാനമായി, അന്താരാഷ്‌ട്ര വിമാന സർവീസ് നടത്തുന്ന എയർലൈനുകളെ ആകർഷിക്കാൻ മറ്റ് ചില നടപടികൾ തീർച്ചയായും സ്വീകരിക്കുമെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. അഗർത്തലയിലെ മഹാരാജ ബിർ ബിക്രം വിമാനത്താവളത്തിലേക്ക് അന്താരാഷ്‌ട്ര വിമാനങ്ങൾ എത്തിക്കാൻ ത്രിപുര സർക്കാർ പൂർണ്ണമനസ്സോടെ ശ്രമിക്കുന്നുണ്ടെന്ന് ഡെസ്റ്റിനേഷൻ ത്രിപുര നിക്ഷേപ ഉച്ചകോടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി ബിപ്ലബ്കുമാർ ദേബ് പറഞ്ഞിരുന്നു.

 

Tags: international airporttripura government
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies