ഷോപ്പിംഗ് മാളുകൾ ഒക്ടോബർ-നവംബർ മാസങ്ങളിൽ 70 ശതമാനത്തിലധികം വളർച്ച കൈവരിച്ചു
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഷോപ്പിംഗ് മാളുകൾ ഒക്ടോബർ-നവംബർ മാസങ്ങളിൽ 70 ശതമാനത്തിലധികം വളർച്ച കൈവരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2021, 06:56 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: കൊറോണ മഹാമാരിയെ തുടർന്ന് മന്ദഗതിയിലായ സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കലിന്റെ പാതയിൽ. നവംബറിൽ ദീപാവലി വിൽപ്പനയുടെ പശ്ചാത്തലത്തിൽ ഷോപ്പിംഗ് മാളുകൾ 70 ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തി. 2019ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഒക്ടോബർ, നവംബർ മാസങ്ങളിൽ മാളുകൾ 70-75 ശതമാനം വർധനവ് രേഖപ്പെടുത്തിയതായി ഷോപ്പിംഗ് സെന്റർസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എസ്സിഎഐ) ബോർഡ് ചെയർമാനും ഇൻഫിനിറ്റി മാളുകളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മുകേഷ് കുമാർ പറഞ്ഞു.

”രാജ്യത്തുടനീളമുള്ള ഷോപ്പിംഗ് മാളുകൾ ഒക്ടോബർ-നവംബർ മാസങ്ങളിൽ 70 മുതൽ 75 ശതമാനം വരെ വീണ്ടെടുപ്പ് നടത്തി. അതേസമയം ചില പ്രീമിയം മാളുകൾ കോവിഡിന് മുമ്പുള്ള കാലയളവിനെ അപേക്ഷിച്ച് 100 ശതമാനം വീണ്ടെടുക്കൽ പോലും രേഖപ്പെടുത്തിയിട്ടുണ്ട്. ബറോഡ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിൽ ഷോപ്പിംഗ് സെന്ററുകൾ നടത്തുന്ന ഇനോർബിറ്റ് മാളുകളും സമാനമായ പ്രവണത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബറോഡയിൽ കോവിഡിന് മുമ്പുള്ള കാലയളവിനെ അപേക്ഷിച്ച് ഒക്ടോബർ-നവംബർ മാസങ്ങളിൽ വീണ്ടെടുക്കൽ ഏകദേശം 80-85 ശതമാനമായിരുന്നു, അതേസമയം ഹൈദരാബാദ് 70 ശതമാനം വീണ്ടെടുക്കൽ നടത്തിയതായി ഇനോർബിറ്റ് മാൾസിന്റെ സിഇഒ രജനീഷ് മഹാജൻ പറഞ്ഞു.

ചില വിഭാഗങ്ങൾ മറ്റുള്ളവയേക്കാൾ ഉയർന്നതാണെങ്കിലും, മിക്ക വിഭാഗങ്ങളും നന്നായി പ്രവർത്തിച്ചിട്ടുണ്ട്. വസ്ത്രവിപണിയിൽ പുനരുജ്ജീവനമുണ്ടായതത് വളരെ നല്ല അടയാളമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാദരക്ഷകൾ, ഔപചാരിക വസ്ത്രങ്ങൾ, കാഷ്വൽ വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിങ്ങനെയുള്ള വിഭാഗങ്ങളിലാണ് വീണ്ടെടുക്കൽ. ഹൈപ്പർമാർക്കറ്റുകൾ, ഇലക്ട്രോണിക്‌സ്, ഫാഷൻ, ബ്യൂട്ടി സ്റ്റോറുകൾ തുടങ്ങിയ സ്റ്റോർ വിഭാഗങ്ങൾ ചില ബ്രാൻഡുകൾ എന്നിവ കൊറോണയ്‌ക്ക് മുമ്പുള്ള വിൽപ്പനയെക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

മിക്ക സംസ്ഥാനങ്ങളും മികച്ച പ്രകടനം കാഴ്ചവച്ചു, എന്നാൽ മാളുകൾ വീണ്ടും തുറക്കാൻ വൈകിയതും മാൾ പരിസരത്ത് പൂർണ്ണ വാക്‌സിനേഷൻ എടുത്ത ഉപഭോക്താക്കളെ മാത്രം പ്രവേശിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങളും കാരണം മഹാരാഷ്‌ട്ര പിന്നിലായി. അതിന്റെ ഫലമായി മുംബൈയിലെയും മഹാരാഷ്‌ട്രയിലെയും മാളുകൾ 60-65 ശതമാനം വർധനവ് മാത്രമാണ് രേഖപ്പെടുത്തിയത്. ഉത്സവ സീസൺ അവസാനിക്കുന്നതിനാൽ പുതുവത്സര ദിനത്തിന് ശേഷം ഷോപ്പിംഗ് മാളുകളിൽ വിൽപ്പനയിൽ മന്ദതയുണ്ടാകുമെന്നാണ് കരുതുന്നതുന്നത്.

Share
Tweet
SendShare

More News from this section

ഉസ്ബെക്കിസ്ഥാനിൽ യോഗയുടെ സന്ദേശവുമായി മോദി; താഷ്‌കന്റിലെ യോഗ സെഷനിൽ പങ്കെടുത്തു, ഇന്ത്യൻ പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി, ഇന്ത്യ-ഉസ്ബെക്കിസ്ഥാൻ ബന്ധത്തിന് പുതിയ ഊർജം

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies