രാഷ്ട്രീയ ഇടപെടലുകൾ അസഹനീയം; ഉന്നതപദവികളിലെല്ലാം ഇഷ്ടക്കാരുടെ നിയമനവും സ്വജനപക്ഷപാതവും; സർക്കാരിനെതിരെ വീണ്ടും തുറന്നടിച്ച് ഗവർണർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാഷ്‌ട്രീയ ഇടപെടലുകൾ അസഹനീയം; ഉന്നതപദവികളിലെല്ലാം ഇഷ്ടക്കാരുടെ നിയമനവും സ്വജനപക്ഷപാതവും; സർക്കാരിനെതിരെ വീണ്ടും തുറന്നടിച്ച് ഗവർണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2021, 10:31 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സർവകലാശാല വിവാദങ്ങളിൽ മുഖ്യമന്ത്രിയുമായി നേർക്കുനേർ പോർമുഖം തുറന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവ്വകലാശാലകളിൽ നടക്കുന്ന അനധികൃത നിയമനങ്ങൾക്കെതിരെ രൂക്ഷവിമർശനമാണ് അദ്ദേഹം ഇന്നും ഉന്നയിച്ചത്. ചാൻസലർ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും ഗവർണർ ആവർത്തിച്ചു. ചാൻസലർ ഭരണഘടനാ പദവിയല്ല. വി.സി. നിയമനത്തിൽ തന്റെ കൈ കെട്ടിയിടാൻ ശ്രമമാണ് നടക്കുന്നത്. നിയമനങ്ങളിലെ രാഷ്‌ട്രീയ ഇടപെടലുകൾ അസഹനീയമാണ്. ഉന്നത വിദ്യാഭ്യാസത്തിന് കേരളം വിടേണ്ട സ്ഥിതിയാണെന്നും ഗവർണർ പറഞ്ഞു.

സർവകലാശാലകളിൽ നിയമം വിട്ട് നടക്കുന്ന ബന്ധുനിയമനത്തിലും രൂക്ഷവിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. സർവകലാശാലയിൽ ബന്ധുനിയമനങ്ങൾ തകൃതിയായി നടക്കുകയാണ്. ഉന്നതപദവികളിലെല്ലാം ഇഷ്ടക്കാരുടെ നിയമനവും സ്വജനപക്ഷപാതവുമാണ് നടക്കുന്നത്. കാലടി സർവകലാശാല നിയമനത്തിന് ഒറ്റപ്പേര് മാത്രം ശുപാർശ ചെയ്തത് പൂർണ്ണ ലംഘനമാണ്. വി.സി.നിയമനങ്ങളിൽ ഉൾപ്പെടെ രാഷ്‌ട്രീയ ഇടപെടലുകൾ ഉണ്ടാകില്ലെന്നും നിയമങ്ങളും ചട്ടങ്ങളും പാലിച്ച് യൂണിവേഴ്‌സിറ്റികളുടെ പ്രവർത്തനം നടക്കുന്നുവെന്നും ഉറപ്പുണ്ടെങ്കിൽ മാത്രമേ ഈ പദവിയിൽ ഇരിക്കുന്നുള്ളു. ഇതിന് ഉറപ്പ് വേണം. അല്ലാതെ വെറും പേരിന് മാത്രം ചാൻസലർ പദവിയിൽ തുടരാൻ താത്പര്യമില്ല.

ഗവര്‍ണര്‍ ചാന്‍സലറായിരിക്കുന്നത് സുതാര്യത ഉറപ്പാക്കാനാണ്. താന്‍ പരമാവധി പരിശ്രമിച്ചിട്ടും സര്‍ക്കാര്‍ സഹകരിക്കുന്നില്ല. അനധികൃത നിയമനങ്ങളെ കുറിച്ച് സര്‍ക്കാരിനെ അറിയിച്ചിട്ടും പ്രതികരിക്കുന്നില്ല. ഇതോടെയാണ് ചാന്‍സലര്‍ പദവി ഒഴിയാന്‍ തീരുമാനിച്ചതെന്നും ഗവര്‍ണര്‍ പറയുന്നു. സര്‍വ്വകലാശാലകളിലെ രാഷ്‌ട്രീയ ഇടപെടലുകളില്‍ പ്രതിഷേധിച്ച് ചാന്‍സലര്‍ പദവി ഒഴിയാണെന്ന് ഗവര്‍ണര്‍ രേഖാമൂലം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിരുന്നു. സ്വന്തം രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ നടപ്പാക്കാനായി സര്‍വ്വകലാശാല നിയമങ്ങള്‍ ഭേദഗതി ചെയ്ത് ചാന്‍സലര്‍ സ്ഥാനം മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും, ഇതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ ഒപ്പിടാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ഗവര്‍ണ്ണര്‍ പറഞ്ഞിരുന്നു.

Tags: governor arif muhammed khanGOVERNOR AGAINST KERALA GOVERNMENT
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies