സമരം തുടർന്നാൽ പരീക്ഷയെഴുതിക്കില്ലെന്ന് സർക്കാരിന്റെ ഭീഷണി; മന്ത്രി മിന്നൽ സന്ദർശനം നടത്താതെ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് പിജി ഡോക്ടർമാർ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സമരം തുടർന്നാൽ പരീക്ഷയെഴുതിക്കില്ലെന്ന് സർക്കാരിന്റെ ഭീഷണി; മന്ത്രി മിന്നൽ സന്ദർശനം നടത്താതെ ചർച്ചയ്‌ക്ക് തയ്യാറാകണമെന്ന് പിജി ഡോക്ടർമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2021, 11:51 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പിജി ഡോക്ടർമാർ സമരം തുടർന്നാൽ പരീക്ഷയെഴുതാൻ അനുവദിക്കില്ലെന്ന ഭീഷണിയുമായി ആരോഗ്യവകുപ്പ്. എന്നാൽ എന്ത് നടപടിയെടുത്താലും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പിജി ഡോക്ടർമാർ. മിന്നൽ സന്ദർശനമല്ല മന്ത്രി നടത്തേണ്ടതെന്നും ചർച്ചയ്‌ക്ക് തയ്യാറാകണമെന്നും ഡോക്ടർമാർ പറഞ്ഞു.

കഴിഞ്ഞ 10 ദിവസമായി തുടരുന്ന സമരം അനിശ്ചിത കാലത്തേക്ക് നീട്ടാനാണ് പിജി ഡോക്ടർമാരുടെ തീരുമാനം. സമരത്തിലേക്ക് നയിച്ച കാര്യങ്ങളിൽ ഇതുവരെ അന്തിമ തീരുമാനമായില്ല. മുന്നോട്ട് വെച്ച ആവശ്യങ്ങളൊന്നും സർക്കാർ അംഗീകരിച്ചിട്ടില്ല. ഹോസ്റ്റലിൽ നിന്ന് പിജി വിദ്യാർത്ഥികളെ പുറത്താക്കിയതും സർക്കാരിന്റെ അറിവോടെയെന്ന് വ്യക്തമായിട്ടുണ്ട്. ഹോസ്റ്റലുകളിൽ നിന്ന് പുറത്താക്കിയ നടപടി ആരോഗ്യ മന്ത്രി അറിഞ്ഞിട്ടില്ലെങ്കിൽ ഉത്തരവാദികൾക്കെതിരെ നടപടി എടുക്കാൻ തയ്യാറാകണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു.

അത്യാഹിത വിഭാഗം ഉൾപ്പടെ ബഹിഷ്‌കരിച്ച് കൊണ്ടാണ് പിജി ഡോക്ടർമാർ സമരം തുടരുന്നത്. അതേസമയം കൊറോണ ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിൽക്കില്ലെന്ന് ഡേക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. നോൺ അക്കാദമിക് ജൂനിയർ റെസിഡന്റുമാരെ നിയമിക്കുമെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഇക്കാര്യത്തിൽ വ്യക്തതയില്ലെന്നാണ് പിജി ഡോക്ടർമാരുടെ ആരോപണം. രണ്ട് തവണ ചർച്ച നടത്തിയിട്ടും സമരം തുടർന്നതിനാൽ ഇനി ചർച്ചയില്ലെന്നും സമരത്തിൽ നിന്നും പിന്മാറാൻ ഡോക്ടർമാർ തയ്യാറാകണമെന്നുമാണ് സർക്കാർ നിലപാട്. പരമാവധി ഉറപ്പുകൾ അംഗീകരിച്ചെന്നും രോഗികളെ വെല്ലുവിളിക്കരുതെന്നും ആരോഗ്യമന്ത്രിയും നിർദേശിച്ചു.

Tags: PG doctors strike keralakerala pg doctors strike
ShareTweetSendShare

More News from this section

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

Latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies