കാഞ്ഞങ്ങാട്: കാസർകോട് ജ്വല്ലറിയിൽ നിന്നും വജ്രാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ.കർണാടക സ്വദേശി ഇമ്രാൻ ഷാഫിയാണ് അറസ്റ്റിലായത്. 2.88 കോടി രൂപയുടെ വജ്രാഭരണങ്ങളാണ് ഇയാൾ തട്ടിയെടുത്തത്.
കർണാടകയിൽ വെച്ചാണ് പ്രതി പിടിയിലായത്.പ്രതിയെ ഇന്ന് കാസർകോഡ് കോടതിയിൽ ഹാജരാക്കും. ജ്വല്ലറിയിൽ നിന്നും കവർന്ന ആഭരണങ്ങൾ കണ്ടെടുക്കാൻ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തും.
കേരളത്തിലും കർണാടകയിലുമായി നിരവധി ഷോറൂമുകളുള്ള പ്രമുഖ ജ്വല്ലറിയുടെ കാസർകോട് ശാഖയിൽ നിന്നാണ് 2.28 കോടി രൂപയുടെ ഡയമണ്ട് ആഭരണങ്ങൾ മോഷണം പോയത്.നവംബർ മാസം ഓഡിറ്റിംഗ് നടത്തിയപ്പോഴാണ് ആഭരണങ്ങൾ കാണുന്നില്ലെന്ന് വ്യക്തമായത്.
ഇതുസംബന്ധിച്ച് ഡയമണ്ട് സെക്ഷൻ കൈകാര്യം ചെയ്യുന്ന മംഗളൂരു സ്വദേശിയായ യുവാവിനെതിരെ ജ്വല്ലറി അധികൃതർ പരാതി നൽകിയിരുന്നു.ഇതിന് പിന്നാലെയാണ് ഇമ്രാൻ ഷാഫി അറസ്റ്റിലായത്.
Comments