കഞ്ചാവ് കൊണ്ട് കേക്ക്; ഗിന്നസ്സിൽ കയറുമോ?
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

കഞ്ചാവ് കൊണ്ട് കേക്ക്; ഗിന്നസ്സിൽ കയറുമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2021, 02:26 pm IST
FacebookTwitterWhatsAppTelegram

കുട്ടികളും മുതിർന്നവരും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് കേക്ക്. പിറന്നാൾ ആഘോഷങ്ങളിലും, വിവാഹ ചടങ്ങളുകളിലും ഇന്ന് നിറ സാന്നിധ്യമാണ് കേക്കുകൾ. പല പേരിലും രൂപത്തിലും, രുചിയിലും എത്തുന്ന ഈ വിഭവം ഒന്ന് രുചിച്ച് പോലും നോക്കാത്തവർ വിരളമായിരിക്കും. എന്നാൽ നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്ന കേക്ക് അൽപം ഡിഫറന്റാണ്. അമേരിക്കയിലെ മാസച്യുസെറ്റ്‌സ് ആസ്ഥാനമായുള്ള ഒരു കമ്പനി തയ്യാറാക്കിയിരിക്കുന്ന കേക്ക്, വലിപ്പത്തിന്റെ കാര്യത്തിലും ചേരുവയുടെ കാര്യത്തിലും വാർത്തകളിൽ ഇടംപിടിക്കുകയാണ്. എന്താണ് ഈ കേക്കിനെ ഇത്രയും വ്യത്യസ്തമാക്കുന്നതെന്ന് നോക്കിയാലോ……..

അമേരിക്കയിലെ, മാസച്യുസെറ്റ്‌സ് അസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് മാരിമെഡ്. കഞ്ചാവിന്റെ ഉത്പാദനവുമായി ബന്ധപ്പെട്ട് വളരെ പ്രസിദ്ധമാണ് ഈ കമ്പനി. കഞ്ചാവ് ഉപയോഗിച്ച് ഇവർ നിർമ്മിച്ച കേക്കാണ് ഇന്ന് ഏവരുടെയും ചർച്ചാ വിഷയം ആയത്. 385 കിലോഗ്രാം ഭാരമുള്ള ഈ വമ്പൻ കേക്കിലെ ചേരുവകളിൽ ഏറ്റവും പ്രധാനം കഞ്ചാവാണ്. കേക്കിൽ, കഞ്ചാവിൽ അടങ്ങിയിട്ടുള്ള സൈക്കോ ആക്റ്റീവ് മൂലകമായ 20,000 എംജി ടിഎച്ച്സി അഥവാ, ടെട്രാഹൈഡ്രോകനാബിനോൾ കലർത്തിയിട്ടുണ്ട്. മാരിമെഡിന്റെ കഞ്ചാവ് കലർന്ന ഭക്ഷണങ്ങൾ വിൽക്കുന്ന പുതിയ സംരംഭമായ ബബ്ബീസ് ബേക്ക്ഡിന്റെ ഉൽഘാടനവുമായി ബന്ധപ്പെട്ടാണ് കഞ്ചാവിന്റെ കേക്ക് നിർമ്മാണം.

കാര്യമെന്തുമാവട്ടെ, ഇത്തരത്തിലൊരു കേക്ക് നിർമ്മിച്ചതിന്റെ പിന്നിലെ ലക്ഷ്യം എന്താണെന്ന് കേട്ടാലോ. കേക്ക് കഴിക്കുന്നവർക്ക് ‘വെറുതെ ഇരിക്കുന്ന സമയങ്ങൾ ഓർമ്മകൾ നിറഞ്ഞതാക്കാനും, ഗൃഹാതുരത്വം നൽകാനുമാണ്’ കഞ്ചാവ് കേക്ക് തയ്യാറാക്കിയത് എന്നാണ് കമ്പനിയുടെ വിശദീകരണം. ഇത് കൂടാതെ അമേരിക്കയിൽ ആഘോഷിക്കുന്ന ദേശീയ കേക്ക് ദിനവും കഞ്ചാവ് കേക്ക് നിർമ്മിക്കുന്നതിന് കമ്പനിക്ക് പ്രേരണ നൽകി.

ഉയർന്ന അളവിലുള്ള കഞ്ചാവിന് പുറമേ, 1300-ലധികം മുട്ടകളും ഏകദേശം 30 കിലോഗ്രാം മാവും കേക്കിന്റെ ചെരുവകളിൽ ഉൾപ്പെടുന്നു. അഞ്ച് പേരടങ്ങുന്ന സംഘം 24 മണിക്കൂർ എടുത്താണ് കഞ്ചാവ് കേക്കിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. മെഡിക്കൽ ആവശ്യങ്ങൾക്ക് കേക്ക് ഉപയോഗിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. എന്നാൽ, ഇത് ഒരു വ്യക്തിയ്‌ക്ക് കഴിക്കാവുന്നതിലും വളരെ അധികമുണ്ട്. അതിനാൽ കഞ്ചാവ് കേക്ക് ചെറിയ കഷണങ്ങളാക്കി മുറിച്ച് വിൽക്കാനാണ് മാരിമെഡ് പദ്ധതിയിടുന്നത്. കൂടാതെ, ഇത് മസാച്യുസെറ്റ്സിലെ മെഡിക്കൽ രോഗികൾക്ക് നൽകുകയും ചെയ്യും. ഈ കഞ്ചാവ് കേക്കിന്റെ വില ഇതുവരെ മാരിമെഡ് നിശ്ചയിച്ചിട്ടില്ല. കേക്കിന് പുറമെ, ചോക്ലേറ്റ് ചിപ്‌സ്, സ്‌നിക്കർഡൂഡിൽ എന്നിവയും കമ്പനിയുടെ കഞ്ചാവ് കലർത്തിയ ഭക്ഷ്യ ഉൽപ്പന്നങ്ങളാണ്.

ലോകം കണ്ടിട്ടുള്ളതിൽ വെച്ച് കഞ്ചാവ് ഉപയോഗിച്ച് നിർമ്മിച്ച ഏറ്റവും വലിയ കേക്കാണിതെങ്കിലും ഇത് വരെ ഗിന്നസ് ബുക്കിൽ ഇടം നേടാൻ കേക്കിന് സാധിച്ചിട്ടില്ല. ഗിന്നസ് വേൾഡ് റെക്കോർഡ് കഞ്ചാവുമായി ബന്ധപ്പെട്ട റെക്കോർഡുകൾ സ്വീകരിക്കുന്നില്ലെന്നും അതിനാൽ മാരിമെഡിന്റെ കഞ്ചാവ് കേക്കിന് റെക്കോർഡ് ലഭിക്കില്ലെന്നും ചിലർ പറയുന്നു. റെക്കോർഡ് നേടിയില്ലെങ്കിലും ഏറ്റവും വലിയ കഞ്ചാവ് കേക്ക് നിർമ്മിച്ച് പ്രശസ്തമായിരിക്കുകയാണ് മാരിമെഡ് ഇന്ന്.

ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies