സർക്കാരിന് സാമ്പത്തിക പ്രതിസന്ധി: ശബരിമല പാതയിലെ സേഫ് സോൺ പദ്ധതി നിർത്താലാക്കി: പിന്നാലെ അപകടവും അയ്യപ്പഭക്തരുടെ മരണവും റിപ്പോർട്ട് ചെയ്തു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സർക്കാരിന് സാമ്പത്തിക പ്രതിസന്ധി: ശബരിമല പാതയിലെ സേഫ് സോൺ പദ്ധതി നിർത്താലാക്കി: പിന്നാലെ അപകടവും അയ്യപ്പഭക്തരുടെ മരണവും റിപ്പോർട്ട് ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2021, 04:13 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശബരിമലയിൽ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച സേഫ് സോൺ പദ്ധതി നിർത്തലാക്കി. ശബരിമല പാതയിൽ, അയ്യപ്പന്മാരുടെ ഗതാഗതം സുഗമമാക്കാൻ മോട്ടോർ വാഹന വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് സേഫ് സോൺ. സർക്കാരിൽ നിന്നുള്ള ധനസഹായം നിർത്തലാക്കിയതിനെ തുടർന്നാണ് പദ്ധതി നിർത്തിയതെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

പദ്ധതി നിർത്തലാക്കിയത് തൊട്ടുപിന്നാലെ പാതയിൽ അപകടങ്ങൾ തുടർ കഥയാവുകയാണ്. വ്യാഴാഴ്ച ഇടുക്കി അമലഗിരിയിൽ, ആന്ധ്രയിൽ നിന്നുള്ള അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചിരുന്നു. കൂടാതെ, കെഎസ്ആർടിസിയും അയ്യപ്പന്മാരുടെ വാഹനവും കൂട്ടിയിടിച്ച് 11 പേർക്ക് പരിക്കേറ്റിരുന്നു. ഇത്തരത്തിലുള്ള അപകടങ്ങളിൽ നിന്ന് അയ്യപ്പ ഭക്തരെയും മറ്റ് യാത്രക്കാരെയും രക്ഷിക്കാനാണ് മോട്ടോർ വാഹന വകുപ്പ് സേഫ് സോൺ പദ്ധതി ആരംഭിച്ചത്.

സേഫ് സോൺ പദ്ധതി നടപ്പാക്കിയ വർഷങ്ങളിൽ അപകട നിരക്ക് വളരെ അധികം കുറഞ്ഞിരുന്നു. എന്നാൽ പദ്ധതി നിലച്ചതോടെ, അപകടങ്ങൾ വീണ്ടും വർദ്ധിക്കുകയാണ്. നിലവിൽ പോലീസ് മാത്രമാണ് തീർത്ഥാടകരുടെ രക്ഷയ്‌ക്കുള്ളതെന്ന് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.

പദ്ധതിയുടെ ഭാഗമായി ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ അയ്യപ്പ ഭക്തർ കൂടുതൽ സഞ്ചരിക്കുന്ന വഴികളിൽ 420 ദൂരത്തിലും 24 മണിക്കൂറും മോട്ടോർ വാഹന വകുപ്പ് പട്രോളിംഗ് നടത്തുമായിരുന്നു. ഇലവുങ്കലിൽ ക്രമീകരിച്ച കൺട്രോൾ റൂമിൽ നിന്ന് എല്ലാം നിയന്ത്രിക്കുന്നത്. കൺട്രോൾ റൂമിൽ നിന്നും കൊടും വളവുകളും, കയറ്റങ്ങളും, ഇറക്കങ്ങളും നിറഞ്ഞ പാതയിൽ ഡ്രൈവർമാർക്ക് നിർദ്ദേശവും സഹായവും നൽകും. ഇത്തവണയും ഇതിനായി ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഇലവുങ്കൽ, എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിൽ ഓഫീസും ആരംഭിച്ചു എന്ന് അധികൃതർ പറഞ്ഞു.

പ്രതിവർഷം 70 മുതൽ 90 ലക്ഷം രൂപ വരെയായിരുന്നു പദ്ധതിയുടെ നടത്തിപ്പിനായി സർക്കാരിൽ നിന്നും ലഭിച്ചിരുന്നത്. എന്നാൽ ഈ വർഷം ഒരു രൂപ പോലും നൽകിയില്ല. മാത്രമല്ല, പദ്ധതിയുടെ ഭാഗമായി നിയോഗിച്ച താൽക്കാലിക ഡ്രൈവർമാർക്ക് ശമ്പളവും നൽകിയില്ല. പെട്രോൾ പമ്പുകളിൽ കുടിശ്ശിക വർദ്ധിച്ചതോടെ ഇന്ധനവും ലഭിക്കാതായി എന്ന് അധികൃതർ പരാതിപ്പെട്ടു.

Tags: SABARIMALAmotor vehicle department
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies