സമ്പന്നര്‍ക്ക് മാത്രമല്ല സാധാരണക്കാര്‍ക്കും ആസ്വദിക്കാം മാലിദ്വീപ്; കുറഞ്ഞ ചെലവില്‍ ഒരു ബജറ്റ് യാത്ര
Thursday, June 1 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life Lifestyle

സമ്പന്നര്‍ക്ക് മാത്രമല്ല സാധാരണക്കാര്‍ക്കും ആസ്വദിക്കാം മാലിദ്വീപ്; കുറഞ്ഞ ചെലവില്‍ ഒരു ബജറ്റ് യാത്ര

Janam Web Desk by Janam Web Desk
Dec 12, 2021, 07:43 pm IST
A A

എല്ലാ യാത്രാപ്രേമികളുടെയും ഡ്രീം ഡെസ്റ്റിനേഷനാണ് മാലിദ്വീപ് അഥവ മാല്‍ഡൈവ്‌സ്. ഒരിക്കലെങ്കിലും ഇവിടെ പോകണമെന്ന് ആഗ്രഹിക്കാത്ത സഞ്ചാരികള്‍ വിരളമായിരിക്കും. മാലിദ്വീപിലേക്ക് എത്താന്‍ ആഗ്രഹിക്കുമ്പോഴും നിങ്ങളില്‍ പലരെയും പുറകോട്ട് വലിക്കുന്നത് ഒരു പക്ഷേ അവിടുത്തെ ചിലവുകളെക്കുറിച്ചുള്ള വ്യാകുലതകളായിരിക്കാം. തൊട്ടാല്‍ പണം പൊട്ടുന്ന ഇടമാണ് ഈ മനോഹര ദ്വീപ് രാജ്യമെന്ന് പറയുമ്പോഴും മാലിദ്വീപിലെ ഓരോ കൗതുകളെയും അറിഞ്ഞ് തിരഞ്ഞെടുത്താല്‍ അവിടെയും കുറഞ്ഞ ബജറ്റില്‍ ആഘോഷിക്കാം..

അറബികടലില്‍ സ്ഥിതി ചെയ്യുന്ന കൊച്ചു ദ്വീപുകളുടെ സംഗമ ഭൂമിയായ മാലിദ്വീപിലേക്ക് പോകാന്‍ സങ്കീര്‍ണമായ വിസ നടപടികള്‍ ആവശ്യമില്ലെന്നതാണ് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന വസ്തുത. അതുകൊണ്ട് തന്നെ ഇന്ത്യന്‍ യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഇവിടെയെത്തിച്ചേരാന്‍ പ്രയാസമില്ല. ബാച്ചിലേഴ്‌സിനെയും ദമ്പതിമാരെയും മാത്രമല്ല, കുടുംബമായെത്തുന്നവരെയും കുട്ടികളെയുമെല്ലാം ഇവിടുത്തെ കാഴ്ചകള്‍ വരവേല്‍ക്കുന്നതാണ്.

വിനോദസഞ്ചാരമാണ് ഈ ദ്വീപ് രാജ്യത്തിലെ പ്രധാന വരുമാന മാര്‍ഗമെന്നിരിക്കെ അതിമനോഹരമായ ധാരാളം കാഴ്ചകളും സൗകര്യങ്ങളുമാണ് ഇവിടെയെത്തുന്നവരെ കാത്തിരിക്കുന്നത്. അവയില്‍ വളരെ കുറഞ്ഞ ചെലവില്‍ താമസിക്കാന്‍ കഴിയുന്ന അതിഥി മന്ദിരങ്ങളും അത്യാഢംബര സൗകര്യങ്ങള്‍ അടങ്ങുന്ന മുന്തിയ റിസോര്‍ട്ടുകളുമുണ്ട്. കയ്യിലുള്ള പണത്തിനനുസരിച്ച് താല്‍പര്യം പോലെ അവ തെരെഞ്ഞെടുക്കാം. പണച്ചെലവ് കുറഞ്ഞ താമസ സൗകര്യങ്ങള്‍ കണ്ടെത്തുന്നത് പോലെ തന്നെ ചെലവ് കുറയ്‌ക്കാനുള്ള മറ്റൊരു മാര്‍ഗമാണ് യാത്രയ്‌ക്കായി ലോക്കല്‍ ഫെറികളെ ആശ്രയിക്കുക എന്നത്. റിസോര്‍ട്ടിലേക്ക് പോകാന്‍ സ്പീഡ് ബോട്ടുകള്‍ മാത്രമാണ് ലഭിക്കുക. വളരെ വലിയ തുക ഈടാക്കുന്ന സ്പീഡ് ബോട്ടുകളേക്കാള്‍ നമുക്ക് ആശ്രയിക്കാന്‍ സൗകര്യം തദ്ദേശീയരായ മത്സ്യത്തൊഴിലാളികളായിരിക്കും. വളരെ കുറഞ്ഞ തുകയില്‍ റിസോര്‍ട്ടിന് സമീപത്തെത്താന്‍ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ സഹായിക്കും. വേണ്ടത്ര മത്സ്യത്തൊഴിലാളികളും മാലിദ്വീപില്‍ സുലഭമാണ്.

ഭക്ഷണ സൗകര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ ആദ്യം തിരിച്ചറിയേണ്ട ഒരു വസ്തുത, സ്വാദേറിയ ആഹാരം വിളമ്പുന്ന ഒരിടം കൂടിയാണ് മാലിദ്വീപ് എന്നതാണ്. ചൂരയാണ് ഇവരുടെ ഭക്ഷണത്തിലെ പ്രധാന വിഭവം. ചോറും മീന്‍കറിയുമൊക്കെ ഉള്‍പ്പെടുന്ന ഇവിടുത്തെ ഭക്ഷണം നമ്മുടെ നാട്ടിലെ വിഭവങ്ങളോടു സാദൃശ്യമുള്ളതാണ്. താമസസ്ഥലങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ പ്രഭാത ഭക്ഷണം കൂടി ഉള്‍പ്പെടുന്ന പാക്കേജുകളെ ആശ്രയിക്കാം. അങ്ങിനെയെങ്കില്‍ ഭക്ഷണത്തിനായി മറ്റ് ഹോട്ടലുകളെ തേടി പോകേണ്ടി വരില്ല. ഫുലിദൂ പോലുള്ള കൊച്ചു ദ്വീപുകളില്‍ പൊതുവെ റെസ്റ്റോറെന്‍രുകള്‍ കുറവാണ്. അതുകൊണ്ടു തന്നെ അവിടെ എല്ലാ ഭക്ഷ്യശാലകളിലും അത്യാവശ്യം തുക ഈടാക്കും. എന്നാല്‍ മാഫുഷി പോലുള്ള വലിയ ദ്വീപുകളില്‍ നിരവധി റെസ്റ്റോറന്റുകളുണ്ട്. നമ്മുടെ ബജറ്റിനനുസരിച്ച് ചെറിയ റെസ്‌റ്റോറന്റുകളെ തെരെഞ്ഞെടുക്കാവുന്നതാണ്.

മാലിദ്വീപിലെത്തിയാല്‍ വിനോദസഞ്ചാരികളെ കാത്തിരിക്കുന്ന മറ്റൊരു കൗതുകമാണ് ഇവിടുത്ത ജലകേളികള്‍. ബീച്ചുകളിലെ ഡൈവിംഗ്, സ്‌നോര്‍ക്ലിങ് എന്നീ വിനോദങ്ങള്‍ക്ക് പണം അല്‍പമധികം ചെലവാകും. എങ്കിലും എല്ലാ പാക്കേജുകളെയും കുറിച്ച് ചോദിച്ചറിഞ്ഞ് മാത്രം മാത്രം പണം മുടക്കുകയാണ് ഉചിതം. കടലിനടിയിലെ സുന്ദരമായ കാഴ്ചകള്‍ അനുഭവവേദ്യമാക്കുന്ന സ്‌നോര്‍ക്ലിങ് സഞ്ചാരികള്‍ക്ക് പലര്‍ക്കും പുതുമ നല്‍കുന്ന അനുഭവമായിരിക്കും. അക്കാര്യത്തില്‍ പണച്ചിലവേറുമെങ്കിലും ആസ്വദിക്കേണ്ടവ തന്നെയാണ്.

1200 ഓളം കൊച്ചു ദ്വീപുകള്‍ ചേര്‍ന്നതാണ് മാലദ്വീപ്. അതില്‍ ആള്‍താമസമുള്ളത് 200 എണ്ണത്തില്‍ മാത്രമാണ്. ഇവിയില്‍ തന്നെ 50 എണ്ണത്തില്‍ മാത്രമേ അതിഥികള്‍ക്കായി ഒരുക്കുന്നുള്ളൂ.. ഓരോ ദ്വീപുകളിലും വേറിട്ട കാഴ്ചകളാണ്, വേറിട്ട അനുഭവമാണ്. 30 ഓളം അതിഥിമന്ദിരങ്ങളുള്ള മാഫുഷിയാണ് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന ദ്വീപ്. ഓരോ ദ്വീപുകളിലും ചിലപ്പോള്‍ ഓരോ കാലാവസ്ഥയായിരിക്കുമെന്ന പ്രത്യേകതയുമുണ്ട്. പ്രവചനാതീതമാണ് ഓരോ ദ്വീപിലെയും കാലാവസ്ഥ. ഒക്ടോബറിലാണ് ഇവിടെ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്നത്. സീസണില്‍ പൊതുവെ ഇവിടെയെല്ലാ വിനോദങ്ങള്‍ക്കും ചിലവേറും. താമസത്തിനും ഭക്ഷണത്തിനും ഇരട്ടി തുകയും ഈടാക്കിയേക്കാം. അതിനാല്‍ സീസണുകളില്‍ അല്ലാതെ മാലിദ്വീപിലെത്തുകയാണെങ്കില്‍ നമ്മുടെ യാത്ര ഒരു ബജറ്റിലൊതുങ്ങുമെന്ന് ചുരുക്കം. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളും മാലിദ്വീപ് സന്ദര്‍ശിക്കുന്നതിന് അനുയോജ്യമായ സമയമാണ്. സിനിമാ താരങ്ങള്‍ക്കും പ്രമുഖര്‍ക്കും അതിസമ്പന്നര്‍ക്കും മാത്രമല്ല, സാധാരണക്കാര്‍ക്കും മാലിദ്വീപിലെത്തിയാല്‍ ആഘോഷിക്കാം ആസ്വദിക്കാം..

1200 ഓളം കൊച്ചു ദീപുകളുള്ള മാലിദ്വീപില്‍ ഓരോ ദ്വീപുകളിലും വേറിട്ട കാഴ്ചകളും അനുഭവങ്ങളുമാണ്. തൊട്ടാല്‍ പണം പൊട്ടുന്ന ഇടമാണ് മനോഹരമായ ഈ ദ്വീപ് രാജ്യമെന്ന് പറയുമ്പോഴും ഇവിടുത്തെ ഓരോ കൗതുകളെയും അറിഞ്ഞ് തിരഞ്ഞെടുത്താല്‍ കുറഞ്ഞ ചിലവില്‍ സാധാരണക്കാര്‍ക്കും പോയി വരാം..

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: maldives bomb attack
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ഡാകിനിയുടെ ലുട്ടാപ്പിയല്ലിത്; ഇവൻ ലോക റെക്കോർഡ് നേടിയ റോൾഫ് ബക്ക്‌ഹോൾസ്

Next Post

ക്ഷേത്രങ്ങളുടെ ഉടമസ്ഥതയിലുള്ള 4,500 ഏക്കർ സ്ഥലം അനധികൃതമായി കയ്യേറിയതായി റിപ്പോർട്ട്

More News from this section

ലോകത്തിലെ ആദ്യ 3-ഡി പ്രിന്റഡ് ക്ഷേത്രം രാജ്യത്ത്; സവിശേഷതകൾ ഏറെ..

ലോകത്തിലെ ആദ്യ 3-ഡി പ്രിന്റഡ് ക്ഷേത്രം രാജ്യത്ത്; സവിശേഷതകൾ ഏറെ..

എവറസ്റ്റ് കീഴടക്കണമോ?; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്കും കഴിയും..

എവറസ്റ്റ് കീഴടക്കണമോ?; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്കും കഴിയും..

ഗുളിക അമിതമായി കഴിക്കാറുണ്ടോ? ; ശരീരം നേരിടാൻ പോകുന്ന പ്രശ്നങ്ങൾ ഇവയാണ്

ഗുളിക അമിതമായി കഴിക്കാറുണ്ടോ? ; ശരീരം നേരിടാൻ പോകുന്ന പ്രശ്നങ്ങൾ ഇവയാണ്

അന്താരാഷ്‌ട്ര ക്യാമ്പസ് യാഥാർത്ഥ്യമാക്കാൻ ഐഐടി മദ്രാസ്; ടാൻസാനിയയിലെ ക്യാമ്പസ് ആഫ്രിക്കൻ ജനതയുടെ ഉന്നമനത്തിനുള്ള പ്രധാന കേന്ദ്രമാകും

അന്താരാഷ്‌ട്ര ക്യാമ്പസ് യാഥാർത്ഥ്യമാക്കാൻ ഐഐടി മദ്രാസ്; ടാൻസാനിയയിലെ ക്യാമ്പസ് ആഫ്രിക്കൻ ജനതയുടെ ഉന്നമനത്തിനുള്ള പ്രധാന കേന്ദ്രമാകും

‘സൗദി’ ഒരു ദിവസം ചിലവാക്കുന്നത് 70 ലക്ഷം രൂപ; കോടീശ്വരന്റെ ഭാര്യയുടെ വിസ്മയിപ്പിക്കുന്ന ആഡംബര ജീവിതം

‘സൗദി’ ഒരു ദിവസം ചിലവാക്കുന്നത് 70 ലക്ഷം രൂപ; കോടീശ്വരന്റെ ഭാര്യയുടെ വിസ്മയിപ്പിക്കുന്ന ആഡംബര ജീവിതം

രാത്രിയിൽ ഉറക്കമില്ല; അമിത മദ്യപാനവും പുകവലിയും;കൈത്തണ്ടയിൽ പോറലും പാടുകളും;സ്‌ട്രെസ് മൂലമെന്നു വ്യാഖ്യാനം; കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ്ങ് ഉന്നിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ട് രഹസ്യാന്വേഷണ ഏജൻസി

Load More

Latest News

ഈ സ്കൂളിലെ വിദ്യാർത്ഥികളുടെ അക്കൗണ്ടിലേയ്‌ക്ക് എല്ലാ മാസവും 29ന് 300 രൂപ ക്രെഡിറ്റാകും ; പൂർവവിദ്യാർത്ഥി നൽകുന്ന സമ്മാനം

ഈ സ്കൂളിലെ വിദ്യാർത്ഥികളുടെ അക്കൗണ്ടിലേയ്‌ക്ക് എല്ലാ മാസവും 29ന് 300 രൂപ ക്രെഡിറ്റാകും ; പൂർവവിദ്യാർത്ഥി നൽകുന്ന സമ്മാനം

ലാഡ്‌ലി ബെഹ്ന പദ്ധതിയിലൂടെ പ്രതിമാസം 1,000 രൂപ; അർഹരായ സ്ത്രീകൾക്ക് നേരിട്ടെത്തി അനുമതി കത്തുകൾ നൽകി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി

ലാഡ്‌ലി ബെഹ്ന പദ്ധതിയിലൂടെ പ്രതിമാസം 1,000 രൂപ; അർഹരായ സ്ത്രീകൾക്ക് നേരിട്ടെത്തി അനുമതി കത്തുകൾ നൽകി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി

മദ്യപിച്ച് കട അടിച്ചു തകർത്ത കേസ് ; പ്രതി പിടികൂടി; പോലീസിന് നേരെ പട്ടിയെ അഴിച്ചുവിട്ടു, ആശുപത്രിയിലെ വനിത ഡോക്ടർക്ക് മുന്നിലും പരാക്രമം

മദ്യപിച്ച് കട അടിച്ചു തകർത്ത കേസ് ; പ്രതി പിടികൂടി; പോലീസിന് നേരെ പട്ടിയെ അഴിച്ചുവിട്ടു, ആശുപത്രിയിലെ വനിത ഡോക്ടർക്ക് മുന്നിലും പരാക്രമം

മാനന്തവാടിയിൽ കടുവയിറങ്ങി; മയക്കുവെടി വെക്കാനെത്തി വനംവകുപ്പ്; പ്രദേശത്ത് നിരോധനാജ്ഞ

തൃശ്ശൂരിൽ തുടർച്ചയായി രണ്ടാം ദിവസവും പുലിയിറങ്ങി ; ആശങ്കയിൽ ജനങ്ങൾ

ഹിമാലയൻ സന്ദർശനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ച് നേപ്പാൾ തലവൻ ദഹൽ

ഹിമാലയൻ സന്ദർശനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ച് നേപ്പാൾ തലവൻ ദഹൽ

അയോദ്ധ്യാ വിമാനത്താവളം: അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ റൺവേ ജോലികൾ പൂർത്തിയായി ; യോഗിയുടെ സ്വപ്‌ന പദ്ധതി ഭക്തർക്കായി ഉടൻ സമർപ്പിക്കും

അയോദ്ധ്യാ വിമാനത്താവളം: അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ റൺവേ ജോലികൾ പൂർത്തിയായി ; യോഗിയുടെ സ്വപ്‌ന പദ്ധതി ഭക്തർക്കായി ഉടൻ സമർപ്പിക്കും

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം നൽകാൻ ഏറ്റവും കൂടുതൽ ജീവൻ ബലിയർപ്പിച്ചത് മുസ്ലീങ്ങൾ; രാഷ്‌ട്രീയ പാർട്ടികൾ വേണോ, അതോ അള്ളാഹു വേണോ എന്ന് മുസ്ലീങ്ങൾ ചിന്തിക്കണം: ഒവൈസി- Asaduddin Owaisi, Muslims, India

ഇസ്ലാം അപകടത്തിലാകില്ല, ഇന്ത്യ അപകടത്തിലാകും; കേരള സ്റ്റോറി മുഴുവൻ നുണയാണെന്ന് അസദുദ്ദീൻ ഒവൈസി

മഹാത്മാഗാന്ധിയ്‌ക്കും , അംബേദ്ക്കറിനുമൊപ്പം ഡൽഹി സർവകലാശാലയുടെ പാഠ്യപദ്ധതിയിൽ ഇനി വീർ സവർക്കറും : പ്രതിഷേധവുമായി കോൺഗ്രസ് , തീരുമാനത്തിലുറച്ച് വൈസ് ചാൻസലർ

മഹാത്മാഗാന്ധിയ്‌ക്കും , അംബേദ്ക്കറിനുമൊപ്പം ഡൽഹി സർവകലാശാലയുടെ പാഠ്യപദ്ധതിയിൽ ഇനി വീർ സവർക്കറും : പ്രതിഷേധവുമായി കോൺഗ്രസ് , തീരുമാനത്തിലുറച്ച് വൈസ് ചാൻസലർ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies