തൃശ്ശൂർ: ലവ് ജിഹാദിനെ രൂക്ഷമായി വിമർശിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.ഈഴവ സമുദായം 33 ശതമാനത്തിൽ നിന്ന് 28 ശതമാനമായി കുറഞ്ഞു. ഇതിന് പ്രധാന കാരണം മതപരിവർത്തനവും ലവ്ജിഹാദുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പല സ്ഥലങ്ങളിലും കൂട്ടത്തോടെയാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. ന്യൂനപക്ഷമെന്ന പേരിൽ ചിലർ എല്ലാം കവർന്നെടുക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എസ്.എൻ.ഡി.പി യോഗം തൃശ്ശൂർ യൂണിയൻ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലീം ലീഗും കേരള കോൺഗ്രസുമെല്ലാം മതേതരത്വം പറയുന്നുണ്ട്.എന്നാൽ ഇവരിൽ ഉള്ളവർ ആരൊക്കെയെന്ന് ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.ജാതി എന്നത് സത്യമാണ്. ഈഴവർ ജാതി പറയുന്നത് മാത്രമാണ് കുഴപ്പം.സാമൂഹിക നീതി ലഭിക്കാൻ വേണ്ടി മാത്രമാണ് ജാതി പറയയുന്നതെന്ന് മനസിലാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Comments