പാലക്കാട്: എ.ബി.വി.പി.യുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കെട്ടിയ കൊടികള്‍ റോഡിലിട്ട് തീകത്തിച്ചു. വിക്ടോറിയ കോളജിന് മുന്നിലാണ് സംഭവം. ചോദ്യം ചെയ്ത എ.ബി.വി.പി. ജില്ലാ സെക്രട്ടറിയടക്കം മൂന്ന് പേരെ എസ്.എഫ്.ഐക്കാര്‍ മര്‍ദ്ദിച്ചതായും പരാതിയുണ്ട്.
ജില്ലാ സെക്രട്ടറി എം. ദൃശ്യക്, പാലക്കാട് നഗര്‍ സെക്രട്ടറിയും വിക്ടോറിയ കോളേജ് വിദ്യാര്‍ത്ഥിയുമായ ആര്‍ വിഘ്‌നേഷ്, അട്ടപ്പാടി നഗര്‍ സെക്രട്ടറി സുധീഷ് എന്നിവരെ പാലക്കാട് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കെട്ടിയ കൊടികളാണ് കത്തിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.















